വേട്ടക്കാരൻ വേടനെ വേട്ടയാടുന്ന വനംവകുപ്പ് ; ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരുടെ ഉദ്ദേശമെന്ത്?

വേട്ടക്കാരൻ വേടനെ വേട്ടയാടുന്ന വനംവകുപ്പ് ; ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരുടെ ഉദ്ദേശമെന്ത്?
May 2, 2025 10:40 PM | By Anjali M T

(truevisionnews.com) ഒറ്റ റാപ്പ് കൊണ്ട് മലയാളത്തിലെ ബെസ്റ്റ് റാപ്പർ ആയി മാറിയ യുവാവ്. തന്നെ കളിയാക്കാൻ മറ്റുള്ളവർ ഉപയോഗിച്ച പേര് തന്നെ പുകഴ്ത്തി പറയുന്ന രീതിയിലേക്ക് മാറ്റിയെടുത്ത കലാകാരൻ. യാഥസ്ഥിതിഗതയ്ക്ക് തീ പിടിപ്പിക്കുന്ന വരികൾ കൊടുങ്കാറ്റായി അലയടിപ്പിച്ച വേടനെന്ന ഹിരൺദാസ് മുരളി.

റാപ്പർ വേടനെ കഞ്ചാവ് കേസിൽ വിട്ടയച്ചിട്ടും പുലിപ്പല്ലു കൈവശം വച്ചതിന് ഗുരുതരമായ വകുപ്പുകൾ ചുമത്തി അകത്താക്കിയ വനം വകുപ്പിന്റെ നടപടി പൊതുജന സമൂഹത്തിൽ പ്രതിഷേധത്തിനിടയാക്കുന്നു . സുഹൃത്തുക്കളോടൊപ്പം തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ പിടിച്ചു എന്നുള്ളത് ശരിയാണ്. ലഹരിക്കെതിരെ തൻറെ സ്റ്റേജ് ഷോസിലൊക്കെ ശബ്ദമുയർത്തുന്ന ആൾ തന്നെ അത് ഉപയോഗിച്ചാൽ അത് തെറ്റ് തന്നെയാണ്.

പക്ഷേ ആറ് ഗ്രാം കഞ്ചാവാണ് വേട്ടന്റെ കൈവശത്തിൽ നിന്ന് പിടികൂടിയത്. ആ കേസിൽ പോലീസ് വിട്ടയച്ചയുടെ ജാമ്യം പോലും ലഭിക്കരുതെന്ന് വാശിയോടെ പുലിപ്പല്ല കേസിൽ അകത്താക്കാൻ ശ്രമിച്ച വനം വകുപ്പിന്റെ ദുരുദ്ദേശം എന്താണ്? മറ്റാർക്കോ വേണ്ടി മനപ്പൂർവം ചെയ്തതാണെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ ആകുമോ? ഇതുപോലെതന്നെ മറ്റു കേസുകളിൽ അകപ്പെട്ട സെലിബ്രിറ്റികളോട് കാണിക്കുന്ന അതേ നിലപാട് തന്നെയാണോ വേടനോടും കാണിച്ചത്. ജനാധിപത്യ രാജ്യത്ത് ആനക്കൊമ്പ് കൈവശം വച്ചവനും പുലിപ്പല്ല് കൈവശം വച്ചവനും നീതി ഒരേപോലെയല്ലേ?

നിയമലംഘനം കാണിച്ചിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. അത് ഇനി എത്ര വലിയ മഹാന്മാരാണെങ്കിലും അങ്ങനെ തന്നെ വേണം. പക്ഷേ ഇവിടെ കഞ്ചാവോ പുലിപ്പല്ലോ അല്ല പ്രശ്നം. ഇവിടെ പ്രശ്നം അവന്റെ വരികൾ ആണ്. അവൻറെ രാഷ്ട്രീയ നിലപാടിലാണ് . അത് ആളികളിലേക്ക് പടരുന്നു. കാട്ടുതീയായി മാറുന്നു. അതുമാത്രമാണ് ഇവിടുത്തെ പ്രശ്നം.സമൂഹത്തോടുള്ള അവന്‍റെ നിലപാട് വരികൾ ആക്കിയതാണോ പ്രശ്നം അതോ അധർമ്മത്തിനുംഅനീതിക്കുമെതിരെ പ്രതികരിക്കുവാൻ മടിക്കുന്ന ഈ കാലത്ത് പാട്ടുകളിലൂടെ രാഷ്ട്രീയമുണ്ടാക്കിയതാണോ അവൻ ചെയ്ത തെറ്റ്?

വേടനല്ല , ലഹരിയാണ് വേട്ടയാടപ്പെടേണ്ടത്. അവൻ ഉന്നയിച്ച രാഷ്ട്രീയത്തിന്റെ പേരിൽ , വർക്കിംഗ് ക്ലാസിന്റെ അതിദാരുണാവസ്ഥ 'വിയർപ്പ് തുന്നിയിട്ട കുപ്പായം അത് നിറങ്ങൾ മങ്ങിക്കില്ല കട്ടായം' എന്ന ലളിതമായ വരികളിലൂടെ ജനങ്ങൾക്ക് മുന്നിലെത്തിച്ചത് കൊണ്ട് അയാളുടെ പൊളിറ്റിക്കൽ ക്ലാരിറ്റി കൊണ്ട് അയാൾ വേട്ടയാട പെടരുത്.ഞാൻ പാണൻ അല്ല പറയൻ അല്ല പുലയൻ അല്ല നീ തമ്പുരാനും അല്ല. വോയിസ് ഓഫ് വോയിസ്ലെസ് എന്ന അവൻറെ ആൽബത്തിലൂടെ കാൾ മാർക്സിന്റെയും ബിആറിന്റെയും പ്രത്യയശാസ്ത്രങ്ങളെ പ്രതീകപ്പെടുത്തുന്ന ഈ വരികൾക്കൊപ്പം ജാതിയെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും സംസാരിക്കാൻ തന്റെ ശബ്ദം ഉപയോഗിക്കാൻ തീരുമാനിച്ച ഒരു കലാകാരന്റെ ഉദയത്തെ തകർക്കാനാവില്ല ഏത് വനം വകുപ്പിനും.

ശുദ്ധീകരണമാണ് ലക്ഷ്യമെങ്കിൽ മുറിച്ചു മാറ്റേണ്ടത് ചെറുചില്ലകളല്ല, എറിഞ്ഞിടേണ്ടത് പഴുത്ത മാങ്ങകളും അല്ല , വെട്ടേണ്ടത് അടിവേരുകളാണ്. അതാവണം വെട്ടുന്നവന്റെ ലക്ഷ്യം. വേടന്റെ വരികൾ കടമെടുക്കുകയാണ്കാട് കട്ടവന്റെ നാട്ടിൽ ചോറ് കട്ടവൻ മരിക്കും, കൂറുകെട്ടവന്മാർ ഭരിചാൽ ഊര്, കട്ടവന്മാർ ഭരിക്കും..കനൽ ഒരു തരി മതി. മൂർച്ചയുള്ള വാക്കുകളുടെ അസ്വസ്ഥകൾ പൊതുജനങ്ങൾക്കും മനസ്സിലാകുന്നുണ്ട്.

decision to arrest rapist Vedan tiger tooth case was wrong.

Next TV

Related Stories
വിശപ്പടക്കാൻ ഇതും ഭക്ഷണം; കടലാമകളെ പച്ചയ്ക്ക് കഴിക്കുന്ന ഒരു കൂട്ടം ജനത

May 8, 2025 08:39 PM

വിശപ്പടക്കാൻ ഇതും ഭക്ഷണം; കടലാമകളെ പച്ചയ്ക്ക് കഴിക്കുന്ന ഒരു കൂട്ടം ജനത

ഇസ്രായേൽ പലസ്‌തീൻ യുദ്ധത്തിന്റെ ഭാഗമായി മാനവിക...

Read More >>
ഓപ്പറേഷൻ സിന്ദൂർ ആക്രമണം വിശദമാക്കിയ ആ രണ്ട് വനിതകൾ ആരെല്ലാം ?

May 8, 2025 05:23 PM

ഓപ്പറേഷൻ സിന്ദൂർ ആക്രമണം വിശദമാക്കിയ ആ രണ്ട് വനിതകൾ ആരെല്ലാം ?

ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തെക്കുറിച്ച് വിശദീകരിച്ച കേണൽ സോഫിയ ഖുറീഷി വ്യോമിക സിംഗ്...

Read More >>
'അസ്ഥികൾ ഇല്ലാത്ത ജീവൻ നഷ്ടപ്പെട്ട പക്ഷി'; കത്തി കുത്തിയിറക്കി കേന്ദ്രത്തിന്റെ വികസന നെകളിപ്പ്  -പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ മറുപടി

May 6, 2025 11:10 AM

'അസ്ഥികൾ ഇല്ലാത്ത ജീവൻ നഷ്ടപ്പെട്ട പക്ഷി'; കത്തി കുത്തിയിറക്കി കേന്ദ്രത്തിന്റെ വികസന നെകളിപ്പ് -പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ മറുപടി

വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് വേളയിൽ ഉരസിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാലക്കാട്ട് ചുട്ട മറുപടി കൊടുത്ത്...

Read More >>
Top Stories










Entertainment News