ഈ​സ്റ്റ​ർ ദി​ന​ത്തിലെ അരുംകൊല; പത്ത് തവണ കുത്തി, മുൻ ഡി.ജി.പി പിടഞ്ഞുമരിക്കുന്നത് ഭാര്യയും മകളും നോക്കിനിന്നു

ഈ​സ്റ്റ​ർ ദി​ന​ത്തിലെ അരുംകൊല; പത്ത് തവണ കുത്തി, മുൻ ഡി.ജി.പി പിടഞ്ഞുമരിക്കുന്നത് ഭാര്യയും മകളും നോക്കിനിന്നു
Apr 21, 2025 10:05 AM | By Athira V

ബം​ഗ​ളൂ​രു: ( www.truevisionnews.com ) ക​ർ​ണാ​ട​ക​യി​ലെ റി​ട്ട. ഡി.​ജി.​പി ഓം ​പ്ര​കാ​ശി​നെ കൊലപ്പെടുത്താൻ കാരണം സ്വന്തം സഹോദരിക്ക് സ്വത്ത് നൽകിയതാണെന്ന് പൊലീസ്. കേസിൽ കസ്റ്റഡിയിലായ ഭാര്യയുടെ മൊഴിയുടെ വിവരങ്ങൾ പുറത്ത്. കസ്റ്റഡിയിലുള്ള ഭാര്യയെയും മകളെയും ചോദ്യം ചെയ്തതിൽനിന്ന് കൊലപാതകത്തിന്‍റെ വിവരങ്ങൾ പുറത്തുവന്നു.

അടുത്തിടെ ഓം പ്രകാശ് വാങ്ങിയ സ്ഥലം സഹോദരിയുടെ പേരിൽ രജിസ്റ്റർ ചെയ്തിരുന്നു. ഇതിനെച്ചൊല്ലി നിരന്തരം വീട്ടിൽ വഴക്കുണ്ടായിരുന്നു. വഴക്കിനിടെ ഭാര്യ പല്ലവി ഓം പ്രകാശിനെ കുത്തി വീഴ്ത്തുകയായിരുന്നു. വയറിലും നെഞ്ചിലും ആഴത്തിലുള്ള പത്ത് മുറിവുകളുണ്ട്. നിലത്തുവീണ ഓം പ്രകാശ് പിടഞ്ഞു മരിക്കുന്നത് വരെ ഭാര്യ നോക്കി നിന്നു. ഈ സമയം വീട്ടിലുണ്ടായ മകളും ഓം പ്രകാശിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചില്ല എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഈ​സ്റ്റ​ർ ദി​ന​ത്തി​ലാണ് ബം​ഗ​ളൂ​രു ന​ഗ​ര​ത്തെ ഞെ​ട്ടി​ച്ച് മു​ൻ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കൊ​ല​പാ​ത​ക വാർത്ത പുറത്തുവന്നത്. ഓം ​പ്ര​കാ​ശി​നെ (68) ബം​ഗ​ളൂ​രു എ​ച്ച്.​എ​സ്.​ആ​ർ ലേ​ഔ​ട്ടി​ലെ വീ​ട്ടിലാണ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തിയത്. മൂ​ന്നു നി​ല​യു​ള്ള വീ​ട്ടി​ലെ താ​ഴെ നി​ല​യി​ൽ പ​രി​ക്കു​ക​ളോ​ടെ ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. മു​തി​ർ​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഭ​വ​സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തിയിരുന്നു.

ഓം പ്രകാശ് എന്നും തന്നോട് വഴക്കിടാറുണ്ടെന്നും തന്നെ ആക്രമിച്ചപ്പോൾ സ്വയരക്ഷക്കായി കത്തിയെടുത്ത് കുത്തുകയായിരുന്നെന്നുമാണ് ഭാര്യ ആദ്യം പറഞ്ഞിരുന്നത്. 1981 ബാ​ച്ച് ഐ.​പി.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഓം ​പ്ര​കാ​ശ് ബി​ഹാ​ർ ച​മ്പാ​ര​ൻ സ്വ​ദേ​ശി​യാ​ണ്. 2015ലാ​ണ് ഡി.​ജി.​പി​യാ​യി ചു​മ​ത​ല​യേ​റ്റ​ത്. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും.


#moredetails #emerge #murder #former #karnatakadgp

Next TV

Related Stories
 ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 6, 2025 07:17 PM

ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

തമിഴ്‌നാട്ടിൽ ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത്...

Read More >>
Top Stories