കണ്ണൂരിൽ യുവതിയേയും ഒരുവയസുള്ള മകനേയും കാണാനില്ലെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

കണ്ണൂരിൽ യുവതിയേയും ഒരുവയസുള്ള മകനേയും കാണാനില്ലെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്
Apr 19, 2025 10:15 PM | By VIPIN P V

തളിപ്പറമ്പ് (കണ്ണൂർ ): (www.truevisionnews.com) യുവതിയേയും ഒരുവയസുള്ള മകനേയും കാണാനില്ലെന്ന് പരാതി. കാഞ്ഞിരങ്ങാട്ടെ സതീഷ്‌കുമാറിന്റെ മകള്‍ തൊടിയില്‍ വീട്ടില്‍ ശ്രീലക്ഷ്മി(21)നെയും മകനേയുമാണ് ഇന്നലെ ഉച്ചക്ക് 12 ന് കാണാതായത്.

കോളേജിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയ ശ്രീലക്ഷ്മി തിരികെ വന്നില്ലെന്നും അന്‍സീര്‍ എന്നയാളോടൊപ്പം പോയതായി സംശയിക്കുന്നുവെന്നുമാണ് ഭര്‍ത്താവ് മാവിച്ചേരിയിലെ കക്കോട്ടകത്ത് പുതിയ പറമ്പത്ത് വീട്ടില്‍ മുഹമ്മദ് സ്വാലിഹ്(27) തളിപ്പറമ്പ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ടി.എന്‍.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

#Policeregister #case #complaint #missing #woman #oneyearold #son #Kannur

Next TV

Related Stories
Top Stories










Entertainment News