ജയ്ശ്രീറാം വിളിക്കാൻ വിസമ്മതിച്ചു; 13 വയസുള്ള മുസ്‍ലിം ബാലനെ കുത്തിപരിക്കേൽപ്പിച്ചു

ജയ്ശ്രീറാം വിളിക്കാൻ വിസമ്മതിച്ചു; 13 വയസുള്ള മുസ്‍ലിം ബാലനെ കുത്തിപരിക്കേൽപ്പിച്ചു
Apr 19, 2025 07:43 PM | By Susmitha Surendran

ലഖ്നോ: (truevisionnews.com)  ജയ്ശ്രീറാം വിളിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് യു.പിയിൽ 13കാരനെ കുത്തിപരിക്കേൽപ്പിച്ചു. ഉത്തർപ്രദേശിലെ കാൺപൂർ ജില്ലയിലാണ് സംഭവം. കേസിലെ പ്രതികളും പ്രായപൂർത്തിയാകാത്തവരാണ്.

മഹാരാജ്പൂർ പൊലീസ് സർക്കിളിലെ സാർസൗൽ മേഖലയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ​പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുസ്‍ലിം ബാലനെ സമീപിച്ച് ഒരു സംഘം വിദ്യാർഥികൾ കാലിൽ തൊടാൻ ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ, ഇത് ചെയ്യാൻ വിസമ്മതിച്ചതോടെ ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടു. ഇതും ചെയ്യാതിരുന്നതോടെ സംഘം കൈയിലുണ്ടായിരുന്ന കുപ്പി പൊട്ടിച്ച് കുട്ടിയെ കുത്തുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. 

#13year #old #boy #stabbed #death #UP #after #refusing #chant #JaiShriRam.

Next TV

Related Stories
കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

May 8, 2025 11:37 AM

കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

Read More >>
Top Stories