ഫോണിൽ ആപ്പുണ്ടേൽ വേഗം കളയൂ..; ക്രിപ്‌റ്റോകറൻസി ട്രേഡിംഗ് ആപ്ലിക്കേഷനുകൾ ആപ്പിളും നീക്കം ചെയ്തു

ഫോണിൽ ആപ്പുണ്ടേൽ വേഗം കളയൂ..; ക്രിപ്‌റ്റോകറൻസി ട്രേഡിംഗ് ആപ്ലിക്കേഷനുകൾ ആപ്പിളും നീക്കം ചെയ്തു
Apr 18, 2025 09:06 AM | By Susmitha Surendran

(truevisionnews.com) സാമ്പത്തിക തട്ടിപ്പുകൾക്ക് വഴിയൊരുക്കുമെന്ന കണ്ടെത്തലിൽ ആപ്പിൾ അവരുടെ ആപ്പ് സ്റ്റോറിൽ നിന്ന് 14 ക്രിപ്‌റ്റോകറൻസി ട്രേഡിംഗ് ആപ്ലിക്കേഷനുകൾ അടിയന്തിരമായി നീക്കം ചെയ്തു.

വിദേശ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ആപ്പുകൾക്കെതിരെ ഗൂഗിൾ കർശന നടപടി സ്വീകരിച്ച്, പ്ലേ സ്റ്റോറിൽ നിന്ന് രജിസ്റ്റർ ചെയ്യാത്ത 17 ആപ്പുകൾ നീക്കം ചെയ്തതിനു പിന്നാലെയാണ് ആപ്പ് സ്റ്റോറിൽ നിന്ന് ഈ ആപ്പുകൾ നിരോധിക്കാൻ ആപ്പിളും തീരുമാനിച്ചത്.

ഈ ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമുകൾ നിയമപരമായ ലൈസൻസില്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്നും ഇത് നിക്ഷേപകരെ അപകടത്തിലാക്കുമെന്നും ദക്ഷിണ കൊറിയൻ ഫിനാൻഷ്യൽ സർവീസസ് കമ്മീഷൻ (എഫ്‌എസ്‌സി) കണ്ടെത്തിയിരുന്നു.

ഈ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഐഫോൺ ഉപയോക്താക്കൾക്ക് സ്വകാര്യ വിവരങ്ങൾ ചോര്‍ത്തപ്പെടാനും തട്ടിപ്പ് നിക്ഷേപ പദ്ധതികൾ മൂലം പണം നഷ്ടപ്പെടാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

17 വിദേശ എക്സ്ചേഞ്ചുകൾ ഉൾപ്പെടെ 22 ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമുകൾക്കെതിരെ എഫ്‌എസ്‌സി നിയമനടപടി സ്വീകരിച്ചു. ദക്ഷിണ കൊറിയയിൽ പ്രവർത്തിക്കുന്നതിന് ആവശ്യമായ നിയമപരമായ ലൈസൻസുകളില്ലാതെ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ഈ ആപ്ലിക്കേഷനുകൾ ലഭ്യമാണെന്ന് ദക്ഷിണ കൊറിയൻ ഫിനാൻഷ്യൽ സർവീസ് കമ്മീഷൻ പറയുന്നു.

അതേസമയം ദക്ഷിണ കൊറിയയുടെ നടപടിക്ക് മുമ്പ് തന്നെ ഈ ആപ്ലിക്കേഷനുകളിൽ പലതും ഇന്ത്യയിൽ നിരോധിച്ചിരുന്നു എന്നതാണ് ശ്രദ്ധേയം.

നിരോധിത ആപ്ലിക്കേഷനുകളുടെ പട്ടികയിൽ ബിനാൻസ്, കുകോയിൻ , ഹുബോയി , ക്രാകൻ , ഗേറ്റ് ഡോട്ട് ഐഒ ,ബിറ്റ്‍സ്റ്റാംപ് , എംഇഎക്സ്‍സി ഗ്ലോബൽ, ബിട്രെക്സ്, ബിറ്റ്ഫിനെക്സ്  തുടങ്ങിയവ ഉൾപ്പെടുന്നു. ഈ പ്ലാറ്റ്‌ഫോമുകൾ ഇന്ത്യയിലെ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമല്ല.

ലൈസൻസ് ഇല്ലാത്ത ഈ ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച് ദക്ഷിണ കൊറിയൻ എഫ്‌എസ്‌സി കർശനമായ മുന്നറിയിപ്പ് നൽകിയിരുന്നു.

നിക്ഷേപകരുടെ സ്വകാര്യ വിവരങ്ങൾ ചോരുന്നതിന്‍റെ വലിയ അപകടസാധ്യത റെഗുലേറ്ററി ബോഡി വ്യക്തമാക്കുന്നു. കൂടാതെ, ഈ ആപ്പുകൾ വഴി നടത്തുന്ന നിക്ഷേപങ്ങളുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കകളും നിലവിൽ ഉണ്ട്.


#Apple #removes #cryptocurrency #trading #apps

Next TV

Related Stories
പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

Apr 28, 2025 09:41 PM

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നതായി മോട്ടോര്‍ വാഹന...

Read More >>
Top Stories