മകളെന്നോർക്കാതെ; 16കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ

മകളെന്നോർക്കാതെ; 16കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ
Apr 9, 2025 08:05 PM | By VIPIN P V

മംഗളൂരു: (www.truevisionnews.com) പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു ഗഡക് മൂലഗുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

16കാരിയായ കുട്ടിക്ക് കാലുകളിൽ വീക്കമുണ്ടായതിനെ തുടർന്ന് മാതാവ് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പിതാവിന്‍റെ ക്രൂരത പുറത്തറിഞ്ഞത്. കുട്ടി 31 ആഴ്ച ഗർഭിണിയാണെന്ന് സ്കാനിങ്ങിനും രക്തപരിശോധനക്കും ശേഷം ഡോക്ടർ സ്ഥിരീകരിക്കുകയായിരുന്നു.

കഴിഞ്ഞ ഒരു വർഷമായി വീട്ടിൽ ആളില്ലാത്ത സമയത്ത് പിതാവ് ലൈംഗികമായി പീഡിപ്പിക്കുകയാണെന്നും കുടുംബത്തിലെ ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

മൂലഗുണ്ട് പൊലീസ് കുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ ചുമത്തി ബുധനാഴ്ച പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടിക്ക് കൗൺസലിങ് നൽകിയിട്ടുണ്ടെന്നും വിശദമായ വൈദ്യപരിശോധനക്ക് ശേഷം മറ്റ് തീരുമാനമെടുക്കുമെന്നും പൊലീസ് പറഞ്ഞു.

ഇരയായ കുട്ടിക്ക് 20 വയസ്സുള്ള സഹോദരിയും അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സഹോദരനുമുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.

#Father #arrested #raping #year #old #daughter #impregnating #knowing #she #daughter

Next TV

Related Stories
മദ്യപാനത്തിനിടെ സുഹൃത്ത് യുവാവിൻ്റെ കഴുത്തറുത്തു; പ്രതി കസ്റ്റഡിയിൽ

May 14, 2025 07:38 PM

മദ്യപാനത്തിനിടെ സുഹൃത്ത് യുവാവിൻ്റെ കഴുത്തറുത്തു; പ്രതി കസ്റ്റഡിയിൽ

കിളിമാനൂരിൽ മദ്യപാനത്തിനിടെ സുഹൃത്ത് യുവാവിൻ്റെ...

Read More >>
അന്ധവിശ്വാസം തലക്ക് പിടിച്ചു...; ദുർമന്ത്രവാദിനിയുടെ ഉപദേശം; ജിന്നാണെന്ന് കരുതി രണ്ട് വയസുള്ള മകനെ അമ്മ കനാലിൽ എറിഞ്ഞുകൊന്നു

May 14, 2025 11:20 AM

അന്ധവിശ്വാസം തലക്ക് പിടിച്ചു...; ദുർമന്ത്രവാദിനിയുടെ ഉപദേശം; ജിന്നാണെന്ന് കരുതി രണ്ട് വയസുള്ള മകനെ അമ്മ കനാലിൽ എറിഞ്ഞുകൊന്നു

ദുർമന്ത്രവാദിനിയുടെ ഉപദേശം; ജിന്നാണെന്ന് കരുതി രണ്ട് വയസുള്ള മകനെ അമ്മ കനാലിൽ എറിഞ്ഞുകൊന്നു ...

Read More >>
Top Stories