കുടുബവഴക്കിനെ തുടർന്ന് അമ്മയെ വെട്ടിപ്പരിക്കേല്‍പിച്ചു; യുവാവിന് നാലുവര്‍ഷം കഠിനതടവും പിഴയും

കുടുബവഴക്കിനെ തുടർന്ന് അമ്മയെ വെട്ടിപ്പരിക്കേല്‍പിച്ചു; യുവാവിന് നാലുവര്‍ഷം കഠിനതടവും പിഴയും
Apr 6, 2025 08:31 AM | By Jain Rosviya

തൃശ്ശൂര്‍: (truevisionnews.com) കുടുംബവഴക്കിനെത്തുടര്‍ന്ന് അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ മകന് നാലുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. തലപ്പിള്ളി പൈങ്കുളം കിഴക്കേചോലയില്‍ അജിത്തി(34)നെയാണ് തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി എസ്. തേജോമയി തമ്പുരാട്ടി ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കില്‍ ഒരുമാസം അധികംതടവ് അനുഭവിക്കണം. 2019 ഏപ്രില്‍ 10-ന് രാത്രി ഏഴിനാണ് കേസിനാസ്പദമായ സംഭവം.

വീടുപണിക്കുവേണ്ടി കൊടുത്ത പണം വീട്ടുകാരില്‍നിന്ന് തിരിച്ചുകിട്ടിയില്ലെന്നു പറഞ്ഞ് വെട്ടുകത്തിയുമായി പ്രതി അച്ഛനും അമ്മയും താമസിക്കുന്ന കുടുംബവീട്ടിലേക്ക് എത്തി ഫര്‍ണിച്ചര്‍ കേടുവരുത്തി. തടയാന്‍ വന്ന അമ്മയുടെ കഴുത്തിനു നേരേ വാള്‍ വീശി. ഇതു തടയുന്നതിനിടെയാണ് ഇവരുടെ കൈപ്പത്തിക്ക് പരിക്കേറ്റത്.

#Man #sentenced #four #years #prison #fine #stabbing #mother #death #family #dispute

Next TV

Related Stories
 ഇങ്ങനെയും ഉണ്ടോ? വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ ഭീഷണി; പരാതി നല്‍കി വധുവിന്റെ അമ്മ

May 12, 2025 10:23 AM

ഇങ്ങനെയും ഉണ്ടോ? വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ ഭീഷണി; പരാതി നല്‍കി വധുവിന്റെ അമ്മ

വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ...

Read More >>
Top Stories