റംസാൻ രാവുകളെ ധന്യമാക്കി രഞ്ജിത്തിൻ്റെ ഭക്തിഗാനങ്ങൾ; ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

റംസാൻ രാവുകളെ ധന്യമാക്കി രഞ്ജിത്തിൻ്റെ ഭക്തിഗാനങ്ങൾ; ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ
Mar 30, 2025 03:43 PM | By VIPIN P V

കോഴിക്കോട് : (www.truevisionnews.com) "മക്കാ മണൽ തട്ടിൽ .. ഞാൻ ചെന്നിട്ടില്ലേലും ആരംഭ മുത്ത് റസൂലിനെ കണ്ടു .. മനസ്സിൻ്റെ കണ്ണ് തുറന്നു ഞാൻ നോക്കുമ്പോൾ " പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റംസാനിൽ ഇശൽ പൂക്കുന്ന മുസ്ലിം ഭക്തി ഗാനങ്ങളുമായി യുവ ഗായകൻ രഞ്ജിത്ത് എസ് കരുൺ ശ്രദ്ധേയമാകുന്നു.


https://www.facebook.com/share/v/1FToZpi4i4/

കുറ്റ്യാടിക്കടുത്ത് മൊകേരി നെടുപ്പൊയിൽ സ്വദേശിയായ രഞ്ജിത്ത് വിവിധ ആൽബങ്ങളിൽ പാടി അഭിനയിച്ചിട്ടുണ്ട്. കടത്തനാടിൻ്റെ മണ്ണിൽ നിന്നും മറ്റൊരു താരോദയം ഉയർന്ന് വരികയാണ്.


പ്രധാനമായും സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലൂടെയാണ് രഞ്ജിത്തിൻ്റെ ഗാനങ്ങൾ വൈറലായി മാറിയത്. റംസാൻ മാസം ആദ്യ വാരം മുതൽ തന്നെ രഞ്ജിത്ത് വിശ്വാസികൾക്ക് വേണ്ടി ഭക്തി ഗാനങ്ങൾ ആലപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

https://www.facebook.com/share/r/1AFJWpVarm/

സുഹൃത്തുക്കളും ആരാധകരും പോസ്റ്റുകൾ ഷെയർ ചെയ്തതോടെ ഗാനങ്ങൾ വൈറലായി മാറി. ദിവസങ്ങൾ കൊണ്ട് തന്നെ ലൈക്കുകൾ വാരിക്കൂട്ടി. കലാ മേഖലയിലെ സംഭവങ്ങൾ പരിഗണിച്ച് ദേശീയ പുരസ്ക്കാരമായ ഭാരത് സേവക് സമാജ് , ഫിലമെൻ്റ് യുവ പ്രതിഭ പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.


സ്കൂൾ - കോളേജ് തലങ്ങളിൽ തുടർച്ചയായി 7 തവണ കലാ പത്രിഭ പട്ടം കരസ്ഥമാക്കിയിട്ടുണ്ട്. 20 ഓളം ആൽബംങ്ങളിൽ പാടിയതിനോടൊപ്പം അഭിനയം സംവിധാനം എന്നിവയിലും മികവ് തെളിയിച്ചുട്ടുണ്ട്.

https://www.facebook.com/share/v/16LYKEmzYr/

രഞ്ജിത്ത് സംവിധാനം ചെയ്‌ത മ്യൂസിക് ആൽബംത്തിന് സൗത്ത് ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ അക്കാഡമിയുടെ സ്പെഷ്യൽ ജൂറി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.


10 വർഷത്തോളം ദർശന ടീവി എഡിറ്റിംഗ് വിഭാഗത്തിന്റെ ഹെഡ് ആയി പ്രവർത്തിച്ച രഞ്ജിത്ത് ഇപ്പോൾ കോഴിക്കോട് അൽഫിത്ര ഇസ്ലാമിക്‌ പ്രീസ്കൂൾ മീഡിയ ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുകയാണ്.

https://www.facebook.com/share/v/1FvEzjxjXa/


#Ranjith #devotionalsongs #make #Ramzan #nights #blessed #songs #sang #go #viral #socialmedia

Next TV

Related Stories
വിശപ്പടക്കാൻ ഇതും ഭക്ഷണം; കടലാമകളെ പച്ചയ്ക്ക് കഴിക്കുന്ന ഒരു കൂട്ടം ജനത

May 8, 2025 08:39 PM

വിശപ്പടക്കാൻ ഇതും ഭക്ഷണം; കടലാമകളെ പച്ചയ്ക്ക് കഴിക്കുന്ന ഒരു കൂട്ടം ജനത

ഇസ്രായേൽ പലസ്‌തീൻ യുദ്ധത്തിന്റെ ഭാഗമായി മാനവിക...

Read More >>
ഓപ്പറേഷൻ സിന്ദൂർ ആക്രമണം വിശദമാക്കിയ ആ രണ്ട് വനിതകൾ ആരെല്ലാം ?

May 8, 2025 05:23 PM

ഓപ്പറേഷൻ സിന്ദൂർ ആക്രമണം വിശദമാക്കിയ ആ രണ്ട് വനിതകൾ ആരെല്ലാം ?

ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തെക്കുറിച്ച് വിശദീകരിച്ച കേണൽ സോഫിയ ഖുറീഷി വ്യോമിക സിംഗ്...

Read More >>
Top Stories