മുംബൈ: ( www.truevisionnews.com ) വസായി കമാനിലെ ഒരു ബംഗ്ലാവില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് ഒരാള്‍ ജീവനൊടുക്കി. ബുധനാഴ്ച വൈകുന്നേരമാണ് ബംഗ്ലാവില്‍ മൃതദേഹം കണ്ടെത്തിയത്.

ശ്രേയ് അഗര്‍വാള്‍ (27) ആണ് മരിച്ചത്. വാതക ചോര്‍ച്ച ഒഴിവാക്കാന്‍ ജനലുകളും വാതിലുകളും ടേപ്പ് ഉപയോഗിച്ച് അടച്ചിരുന്നു.
അഗര്‍വാള്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നു. അകത്ത് പ്രവേശിക്കുന്നവരോട് ലൈറ്റ് ഓണാക്കരുതെന്നും മറ്റ് സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുള്ള കുറിപ്പ് പുറത്ത് വെച്ചിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ബംഗ്ലാവിന്റെ പ്രവേശന കവാടത്തില്‍ ഇംഗ്ലീഷില്‍ എഴുതിയിരുന്ന കുറിപ്പില്‍ വീട്ടിനുള്ളിലെ കാര്‍ബണ്‍ മോണോക്സൈഡിന്റെ സാന്നിധ്യത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു.
ഹൈഡ്രോളിക് കട്ടര്‍-സ്പ്രെഡര്‍ ഉപയോഗിച്ച് വാതില്‍ തുറന്നശേഷം പിപിഇ കിറ്റുകളും ശ്വസന ഉപകരണങ്ങളും സജ്ജീകരിച്ച് അഗ്‌നിശമന സേനാംഗങ്ങള്‍ ബംഗ്ലാവിന് അകത്ത് കയറുകയായിരുന്നു.
ഹെല്‍മെറ്റ് ധരിച്ചിരുന്ന അഗര്‍വാള്‍ സിലിന്‍ഡറുമായി ബന്ധിപ്പിച്ച നെബുലൈസര്‍ ട്യൂബ് ഉപയോഗിച്ച് വായിലൂടെ ശ്വസിച്ചാണ് മരിച്ചതെന്ന് കരുതുന്നു. പൂര്‍ണമായും വീര്‍ത്ത നിലയിലായിരുന്നു മൃതദേഹം.
ബംഗ്ലാവിന് പുറത്തേക്ക് ഗ്യാസ് ചോരുന്നില്ലെന്ന് ഉറപ്പാക്കാന്‍ വാതിലുകളും ജനലുകളും ടേപ്പും മരപ്പലകകളും ഉപയോഗിച്ച് അടച്ചിരുന്നു. രണ്ട് ദിവസം മുമ്പ് ഇവിടെ ജോലി ചെയ്ത മരപ്പണിക്കാരനെ ചോദ്യം ചെയ്യുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസമായി അഗര്‍വാളിനെ ബന്ധപ്പെടാന്‍ കഴിയാതിരുന്ന സഹോദരി സഹായം തേടി മുംബൈ പോലീസ് കമ്മീഷണര്‍ക്ക് ഇമെയില്‍ അയച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അഗര്‍വാള്‍ ഒരു വര്‍ഷമായി ഇവിടെ വാടകയ്ക്ക് താമസിക്കുന്നുണ്ടെന്ന് സമീപത്തുള്ള ആളുകള്‍ പോലീസിനോട് പറഞ്ഞു. ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
വീട്ടില്‍നിന്ന് അഞ്ച് കാര്‍ബണ്‍ മോണോക്‌സൈഡ് സിലിന്‍ഡറുകള്‍ പോലീസ് കണ്ടെത്തി. ഇവ എവിടെനിന്ന് ലഭിച്ചുവെന്ന് കണ്ടെത്താനും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചുമരില്‍ ഒട്ടിച്ച ആത്മഹത്യാക്കുറിപ്പില്‍ തനിക്ക് ഗുരുതരമായ അസുഖം ബാധിച്ചതായും അതുകൊണ്ടാണ് ജീവന്‍ അവസാനിപ്പിക്കുന്നതെന്നും എഴുതിയിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അതിജീവിക്കാന്‍ ശ്രമിക്കുക. വിളിക്കൂ: 1056)
#man #inhales #toxic #gas #dies
