ചെന്നൈ: ( www.truevisionnews.com ) കടലൂരിൽ സ്കൂൾ വാനിൽ ട്രെയിനിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. അപകടത്തിൽ പത്ത് പേർക്ക് പരുക്കേറ്റു. പലരുടേയും നില ഗുരുതരമാണ്.
ചെമ്മംകുപ്പത്ത് ആളില്ലാത്ത ലവൽ ക്രോസിലാണ് അപകടം ഉണ്ടായത്. ചെന്നൈ–തിരുച്ചന്തൂർ ട്രെയിനാണ് സ്വകാര്യ സ്കൂളിന്റെ വാനിൽ ഇടിച്ചത്. മരണസംഖ്യ ഇനിയും ഉയർന്നേക്കും. അപകടത്തിൽ ബസ് പൂർണമായും തകർന്നിട്ടുണ്ട്. ദൂരെ നിന്ന് ട്രെയിന്‍ വരുന്നത് കണ്ടിട്ടും സ്‌കൂള്‍ വാനിന്റെ ഡ്രൈവര്‍ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു.
.gif)

താണ് അപകടത്തിന് കാരണം. 10 കുട്ടികളും ഡ്രൈവറും ആയയും വാഹനത്തിലുണ്ടായിരുന്നു. അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെ മരണം സ്ഥിരീകരിച്ചുവെന്നാണ് വിവരം. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ആന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Five people, including three students, die after train hits school van in Cuddalore
