കള്ളന്റെ വേഷമിട്ട് 92കാരിയായ വല്യുമ്മയെ കൊള്ളയടിച്ചു; ഒടുവിൽ യുവാവ് പിടിയിൽ

കള്ളന്റെ വേഷമിട്ട് 92കാരിയായ വല്യുമ്മയെ കൊള്ളയടിച്ചു; ഒടുവിൽ യുവാവ് പിടിയിൽ
Mar 20, 2025 07:48 PM | By VIPIN P V

മംഗളൂരു: ( www.truevisionnews.com ) കള്ളന്റെ വേഷമിട്ട് 92 വയസ്സുള്ള സ്വന്തം മുത്തശ്ശിയെ കൊള്ളയടിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭട്കൽ ടൗൺ പൊലീസ് സബ് ഇൻസ്പെക്ടർ നവീൻ നായിക്കിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തെത്തുടർന്ന് ബുധനാഴ്ച രാത്രിയാണ് താജമ്മുൾ ഹസൻ അസ്കേരിയെ(33) അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച പുലർച്ചെ അജ്ഞാത പുരുഷൻ വീട്ടിൽ അതിക്രമിച്ചു കയറി തന്റെ സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്തതായി വയോധിക പരാതിപ്പെട്ടതാണ് യുവാവിന്റെ അറസ്റ്റിൽ കലാശിച്ചത്.

വീട്ടിലെ സ്ത്രീകൾ പുലർച്ചെ പ്രാർഥനയിലായിരുന്നു. റമദാനിലെ പുലർച്ചെയുള്ള അത്താഴം കഴിഞ്ഞ് പുരുഷന്മാർ പള്ളിയിൽ പ്രാർഥനക്കായി പോവുകയും ചെയ്തു. ഈ നേരമാണ് കവർച്ച നടന്നത്.

സഹായത്തിനായി വിളിക്കാൻ ശ്രമിച്ചപ്പോൾ അക്രമി തന്റെ വായ മൂടി കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ചുവെന്ന് വൃദ്ധ പറഞ്ഞു. വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് നാല് മിനിറ്റിനുള്ളിൽ കുറ്റകൃത്യം നടന്നതായും പ്രതി തടസ്സമില്ലാതെ അകത്തുകടന്ന് പോയതായും വ്യക്തമായി.

കവർച്ചക്ക് ശേഷം കുറ്റവാളിയെ കണ്ടെത്താൻ അധികാരികളെ സഹായിക്കുന്നതായി നടിച്ച് മുത്തശ്ശിക്കുവേണ്ടി പ്രതി തന്നെ പൊലീസിൽ പരാതി നൽകി. എന്നാൽ അന്വേഷണം പുരോഗമിക്കുമ്പോൾ, പൊലീസിന് അയാളുടെ നീക്കങ്ങളിൽ സംശയം തോന്നി. ചോദ്യം ചെയ്യൽ അറസ്റ്റിലേക്ക് നയിക്കുകയായിരുന്നു.

കുറ്റകൃത്യം ചെയ്തതിന് ശേഷം പ്രതി ആദ്യം വീട്ടിൽ തന്നെ കഴിഞ്ഞിരുന്നുവെങ്കിലും രണ്ട് ദിവസത്തിന് ശേഷം പൊലീസ് തന്നെ വളയുമെന്ന് ഭയന്ന് ഓടി രക്ഷപ്പെട്ടുവെന്ന് കുടുംബ വൃത്തങ്ങൾ വെളിപ്പെടുത്തി.

ഇത്തരത്തിലുള്ള ആദ്യത്തെ ശ്രമമല്ല ഇതെന്നും അവർ വെളിപ്പെടുത്തി. മുമ്പ് സമാനമായ പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്നെങ്കിലും കുടുംബം അത് ഒതുക്കിത്തീർക്കുകയായിരുന്നു.

#Man #disguised #thief #robbed #year #old #grandmother #youth #finally #arrested

Next TV

Related Stories
മദ്യലഹരിയില്‍ ഭാര്യയുടെ വിരല്‍ കടിച്ചു മുറിച്ചു ; യുവാവ് അറസ്റ്റില്‍

Apr 19, 2025 09:56 PM

മദ്യലഹരിയില്‍ ഭാര്യയുടെ വിരല്‍ കടിച്ചു മുറിച്ചു ; യുവാവ് അറസ്റ്റില്‍

ഇതിനിടെയാണ് ഭാര്യയുടെ ഇടതുകൈയിലെ വിരല്‍...

Read More >>
'മാനസിക പീഡനം, വ്യാജ പരാതിനൽകി പണംതട്ടാൻ ശ്രമം'; ഭാര്യയ്ക്കെതിരേ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി

Apr 19, 2025 09:13 PM

'മാനസിക പീഡനം, വ്യാജ പരാതിനൽകി പണംതട്ടാൻ ശ്രമം'; ഭാര്യയ്ക്കെതിരേ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി

താന്‍ ആത്മഹത്യ ചെയ്തില്ലെങ്കില്‍ തന്നെ ആരും വിശ്വസിക്കില്ലെന്നും ആത്മഹത്യാകുറിപ്പില്‍...

Read More >>
ഹിന്ദു സംഘടനാ നേതാവിനെ തട്ടിക്കൊണ്ട് പോയി അടിച്ചുകൊലപ്പെടുത്തി

Apr 19, 2025 08:32 PM

ഹിന്ദു സംഘടനാ നേതാവിനെ തട്ടിക്കൊണ്ട് പോയി അടിച്ചുകൊലപ്പെടുത്തി

തട്ടിക്കൊണ്ട് പോകലിൽ ഉൾപ്പെട്ടവർ ആരാണെന്ന് അന്വേഷിക്കുകയാണെന്നും, കേസ് നടപടികൾ മുന്നോട്ടുപോകുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ...

Read More >>
ജയ്ശ്രീറാം വിളിക്കാൻ വിസമ്മതിച്ചു; 13 വയസുള്ള മുസ്‍ലിം ബാലനെ കുത്തിപരിക്കേൽപ്പിച്ചു

Apr 19, 2025 07:43 PM

ജയ്ശ്രീറാം വിളിക്കാൻ വിസമ്മതിച്ചു; 13 വയസുള്ള മുസ്‍ലിം ബാലനെ കുത്തിപരിക്കേൽപ്പിച്ചു

മുസ്‍ലിം ബാലനെ സമീപിച്ച് ഒരു സംഘം വിദ്യാർഥികൾ കാലിൽ തൊടാൻ...

Read More >>
പുഷ്പ 2 പാട്ടിന് നൃത്തം ചെയ്ത് അരവിന്ദ് കെജ്‌രിവാളും ഭാര്യയും; വൈറൽ ഡാൻസ് മകളുടെ വിവാഹനിശ്ചയത്തിന്

Apr 19, 2025 05:08 PM

പുഷ്പ 2 പാട്ടിന് നൃത്തം ചെയ്ത് അരവിന്ദ് കെജ്‌രിവാളും ഭാര്യയും; വൈറൽ ഡാൻസ് മകളുടെ വിവാഹനിശ്ചയത്തിന്

അല്ലു അര്‍ജുന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം പുഷ്പ 2-ലെ കണ്ടാലോ (ദി കപ്പിള്‍ സോങ്) എന്ന ഗാനത്തിന്റെ ഹിന്ദി പതിപ്പിനാണ് ഇരുവരും...

Read More >>
നടുക്കുന്ന ദൃശ്യങ്ങൾ; സെൽഫി എടുക്കുന്നതിനിടെ യുവാവ് നദിയിൽ വീണു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Apr 19, 2025 04:57 PM

നടുക്കുന്ന ദൃശ്യങ്ങൾ; സെൽഫി എടുക്കുന്നതിനിടെ യുവാവ് നദിയിൽ വീണു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അപകടകരമായ വിധം സെൽഫിക്ക് ശ്രമിച്ച ഇവർ കാൽവഴുതി വെള്ളത്തിലേക്ക്...

Read More >>
Top Stories