മദ്യലഹരിയിൽ അതിഥി തൊഴിലാളികൾ തമ്മിൽ കൂട്ടത്തല്ല്; മൂന്ന് പേർക്ക് പരിക്ക്, ലാത്തി വീശി വിരട്ടിയോടിച്ച് പൊലീസ്

മദ്യലഹരിയിൽ അതിഥി തൊഴിലാളികൾ തമ്മിൽ കൂട്ടത്തല്ല്; മൂന്ന് പേർക്ക് പരിക്ക്, ലാത്തി വീശി വിരട്ടിയോടിച്ച് പൊലീസ്
Feb 18, 2025 08:24 AM | By Jain Rosviya

ചാലക്കുടി: (truevisionnews.com) തൃശ്ശൂർ ചാലക്കുടിയിൽ അതിഥിതി തൊഴിലാളികൾ തമ്മിലടിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ ചാലക്കുടി പച്ചക്കറി ചന്തയിലാണ് സംഭവം.

മദ്യലഹരിയിലായിരുന്ന അതിഥി തൊഴിലാളികൾ തമ്മിൽ വാക്കേറ്റമുണ്ടാവുകയും പിന്നീട് കൂട്ടത്തല്ലിലേക്ക് പോകുകയുമായിരുന്നു. സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. മാർക്കറ്റിൽ നിരവധി ആളുകൾ ഉള്ളപ്പോഴായിരുന്നു സംഘർഷം.

ബാൻഡ് സെറ്റിനിടെ അടിയുണ്ടായതിന്റെ തുടർച്ചയായിരുന്നു കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അടിയെന്നാണ് വിവരം. വിവരമറിഞ്ഞെത്തിയ പൊലീസ് ലാത്തി വീശി എല്ലാവരെയും വിരട്ടിയോടിച്ചു.

 മദ്യലഹരിയിലായിരുന്ന അതിഥി തൊഴിലാളികൾ ചേരിതിരിഞ്ഞ് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചെറിയ വാക്കേറ്റം കൂട്ടത്തല്ലിലെത്തുകയായിരുന്നു.

നാട്ടുകാർ ഇടപെട്ടിട്ടും സംഘം അടി നിർത്തിയില്ല. ഒടുവിൽ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

#Intoxicated #workers #clashed #each #other #police #chased #away #lathis

Next TV

Related Stories
കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

May 14, 2025 09:15 AM

കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

ധനലക്ഷ്മി ലോട്ടറിയുടെ ഫലം ഇന്ന്...

Read More >>
വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം;  കോഴിക്കോട്  വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

May 14, 2025 12:04 AM

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ...

Read More >>
കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

May 13, 2025 09:47 PM

കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച...

Read More >>
Top Stories

GCC News