#brutallybeaten | പതിനാറുകാരിയെ ഒളിച്ചോടാൻ സഹായിച്ചെന്ന് ആരോപിച്ച് യുവതിക്ക് ക്രൂരമർദ്ദനം

#brutallybeaten | പതിനാറുകാരിയെ ഒളിച്ചോടാൻ സഹായിച്ചെന്ന് ആരോപിച്ച് യുവതിക്ക് ക്രൂരമർദ്ദനം
Jan 16, 2025 05:33 PM | By VIPIN P V

അമരാവതി: ( www.truevisionnews.com) പതിനാറുകാരിയെ ഒളിച്ചോടാന്‍ സഹായിച്ചെന്നാരോപിച്ച് യുവതിയെ ക്രൂരമായി മർദിച്ചു.

യുവതിയെ നഗ്‌നയാക്കിയ ശേഷം മുടി മുറിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയില്‍ ബുധനാഴ്ചയായിരുന്നു സംഭവം.

ഒരാഴ്‌ച മുമ്പാണ് പതിനാറുകാരിയായ പെൺകുട്ടി അതേ ഗ്രാമത്തിലെ യുവാവിനോടൊപ്പം ഒളിച്ചോടിയത്. പിന്നീട് പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തി മാതാപിതാക്കളെ ഏൽപ്പിച്ചു.

ഗ്രാമത്തിലെ മറ്റൊരു സ്‌ത്രീയാണ് ഇവരെ ഒളിച്ചോടാൻ സഹായിച്ചതെന്നാരോപിച്ചാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ ഇവരെ ആക്രമിച്ചത്.

പെൺകുട്ടിയുടെ മാതാപിതാക്കളും മറ്റ് 11 ബന്ധുക്കളും ആരോപണ വിധേയയായ സ്‌ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു.

തുടര്‍ന്ന് ഇവരെ മര്‍ദിക്കുകയും വസ്‌ത്രങ്ങള്‍ വലിച്ചു കീറിയ ശേഷം മുടി മുറിച്ചുകളയുകയുമായിരുന്നു. സംഭവമറിഞ്ഞ് എത്തിയ നാട്ടുകാരാണ് യുവതിയെ പെനുകൊണ്ട സർക്കാർ ആശുപത്രിയില്‍ എത്തിച്ചത്.

മര്‍ദനത്തിനിരയായ സ്‌ത്രീയുടെ പരാതിയിൽ പെൺകുട്ടിയുടെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് കിയ സ്റ്റേഷൻ എസ്.ഐ രാജേഷ് പറഞ്ഞു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും എസ്.ഐ വ്യക്തമാക്കി. ഡി.എസ്‌.പി വെങ്കിടേശ്വര്‍ലു ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികള്‍ വിലിയിരുത്തി.

#youngwoman #brutallybeaten #allegedly #helping #year #old #runaway

Next TV

Related Stories
അമിത് ഷായുടെ മകൻ ജയ് ഷായുടെ പേരിൽ ബിജെപി എംഎൽഎമാരിൽ നിന്നും പണം തട്ടാൻ ശ്രമിച്ച  പ്രതികൾ പിടിയിൽ

Feb 19, 2025 01:47 PM

അമിത് ഷായുടെ മകൻ ജയ് ഷായുടെ പേരിൽ ബിജെപി എംഎൽഎമാരിൽ നിന്നും പണം തട്ടാൻ ശ്രമിച്ച പ്രതികൾ പിടിയിൽ

പ്രതിയായ പ്രിയാൻഷു പന്തുമായി ബന്ധമുള്ള രണ്ട് പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇതിൽ ഒരാളെ കസ്റ്റഡിയിലെടുത്തെന്നും പൊലീസ് വ്യക്തമാക്കി....

Read More >>
വീടിന് തീപിടിച്ചു; രക്ഷപ്പെടാൻ രണ്ടാം നിലയിൽ നിന്ന് ചാടിയവർക്ക് ഗുരുതര പരിക്ക്

Feb 19, 2025 12:05 PM

വീടിന് തീപിടിച്ചു; രക്ഷപ്പെടാൻ രണ്ടാം നിലയിൽ നിന്ന് ചാടിയവർക്ക് ഗുരുതര പരിക്ക്

പലരുടെയും നില ഗുരുതരമാണെന്ന് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ അറിയിച്ചു....

Read More >>
ഓ​ൺ​ലൈ​ൻ ചൂ​താ​ട്ട​ത്തി​ൽ പ​ണം ന​ഷ്ട​പ്പെട്ടു; കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ ജീ​വ​നൊ​ടു​ക്കി

Feb 19, 2025 11:33 AM

ഓ​ൺ​ലൈ​ൻ ചൂ​താ​ട്ട​ത്തി​ൽ പ​ണം ന​ഷ്ട​പ്പെട്ടു; കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ ജീ​വ​നൊ​ടു​ക്കി

അ​വ​ർ​ക്ക് പ​ണം ക​ടം കൊ​ടു​ത്തി​രു​ന്ന ആ​ളു​ക​ൾ തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട് അ​വ​രെ പ​തി​വാ​യി...

Read More >>
ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു

Feb 19, 2025 09:50 AM

ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു

സ്ഥാനമൊഴിഞ്ഞ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിൻ്റെ പകരക്കാരനായാണ് ഗ്യാനേഷ് കുമാർ ചുമതലയേറ്റത്....

Read More >>
വളഞ്ഞിട്ടാക്രമിച്ചാൽ കടുത്ത നിലപാടെന്ന് ശശി തരൂർ; രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയിൽ പൂർണ്ണ സമവായമായില്ല

Feb 19, 2025 09:15 AM

വളഞ്ഞിട്ടാക്രമിച്ചാൽ കടുത്ത നിലപാടെന്ന് ശശി തരൂർ; രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയിൽ പൂർണ്ണ സമവായമായില്ല

പാർട്ടിയിൽ കുറെക്കാലമായി തന്നോട് അവഗണനയുണ്ടെന്നും കൂടിയാലോചന കുറയുന്നെന്നും തരൂർ പരാതിപ്പെട്ടതായാണ്...

Read More >>
Top Stories