#MiracleMount | വിനോദസഞ്ചാരികൾക്കു പരിചിതമല്ലാത്തൊരിടം; ഒറ്റ കാഴ്ചയിൽ അത്ഭുതം തീർക്കുന്ന മിറാക്കിൾ മൗണ്ടിലേക്ക് ഒരു യാത്ര

#MiracleMount | വിനോദസഞ്ചാരികൾക്കു പരിചിതമല്ലാത്തൊരിടം; ഒറ്റ കാഴ്ചയിൽ അത്ഭുതം തീർക്കുന്ന മിറാക്കിൾ മൗണ്ടിലേക്ക് ഒരു യാത്ര
Oct 25, 2024 08:30 PM | By Jain Rosviya

ഇടുക്കി: (truevisionnews.com)ഇടുക്കി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ് പെരിയാർ വന്യജീവിസങ്കേതത്തോട് ചേർന്നുകിടക്കുന്ന തേക്കടി.

തേക്കടിയുടെ പ്രവേശനകവാടമായ കുമളിയിൽനിന്നു മൂന്നര കിലോമീറ്റർ സഞ്ചരിച്ചാൽ കാഴ്ചയുടെ വസന്തം തീർക്കുന്ന മറ്റൊരിടമുണ്ട്. മിറാക്കിൾ മൗണ്ട്.

പരുന്തുംപാറയും രാമക്കൽമേടുംപോലെ ഇടുക്കിയുടെ പ്രകൃതിഭംഗി ആസ്വദിക്കാൻ വരുന്ന വിനോദസഞ്ചാരികൾക്കു പരിചിതമല്ലാത്ത ഒരു മനോഹരപ്രദേശമാണ് മിറാക്കിൾ മൗണ്ട്.

കുറഞ്ഞ കാലംകൊണ്ട് പ്രകൃതിഭംഗികൊണ്ടും ദൃശ്യമനോഹാരിത കൊണ്ടും സഞ്ചാരികളെ ആകർഷിക്കാൻ മിറാക്കിൾ മൗണ്ടിന് കഴിഞ്ഞു.

സമുദ്രനിരപ്പിൽനിന്ന്‌ 3800 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ മലയിൽനിന്ന്‌ നോക്കിയാൽ പെരിയാർ കടുവാസങ്കേതം, രാമക്കൽമേട് കാറ്റാടിപ്പാടം, മംഗളാദേവി മലനിരകൾ, മുല്ലപ്പെരിയാർ തടാകം, കുമളി ടൗൺ, തേക്കടി, അട്ടപ്പള്ളം, അമരാവതി, ഒട്ടകത്തലമേട്, പത്തുമുറി, മുരുക്കടി, ചെങ്കര, വണ്ടിപ്പെരിയാർ, ഗ്രാമ്പി, പട്ടുമല തുടങ്ങി പ്രദേശങ്ങളും ദൃശ്യമാണ്.

കൂടാതെ തമിഴ്‌നാട്ടിലെ കമ്പം, തേനി, ഗൂഡല്ലൂർ, ഉത്തമപ്പാളയം, ചുരുളിമലനിരകൾ തുടങ്ങിയവയുടെയും വിദൂരകാഴ്ചയും ആസ്വദിക്കാം.

കുന്നിൻമുകളിൽനിന്ന് ഒറ്റനോട്ടത്തിൽ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഒട്ടനേകം സ്ഥലങ്ങൾ കാണാൻകഴിയുന്ന ഈ പ്രദേശത്തു സ്ഥലങ്ങൾ അതിന്റെ മനോഹാരിതയിൽ ദൃശ്യമാകുന്നതിനായി വാച്ച് ടവർപോലെയുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടുത്താം.

ശാന്തവും സമാധാനപൂർണമായ അന്തരീക്ഷവും ശുദ്ധവായുവും ആസ്വദിക്കുന്നതിനും സഞ്ചാരികൾക്കു ക്യാമ്പിങ് പോലുള്ള സൗകര്യങ്ങളും ഒരുക്കാം.

ഹൈക്കിങ്, ട്രെക്കിങ് പോലുള്ള സൗകര്യങ്ങൾ ഈ പ്രദേശത്തെ കൂടുതൽ പ്രശസ്തമാക്കുകയും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുകയുംചെയ്യും. സഞ്ചാരികളെ ആകർഷിക്കുന്ന റോപ് വേ പോലുള്ള സംവിധാനങ്ങളും ഇവിടെ ഒരുക്കാൻ കഴിഞ്ഞാൽ കുമളി വിനോദസഞ്ചാരമേഖലയ്ക്കു പുത്തൻ പ്രതീക്ഷ നൽകും.

#place #unfamiliar #tourists #trip #Miracle #Mount #takes #wonder #of #view

Next TV

Related Stories
 ആറാടാനായി ആറാട്ടുപാറ; വിനോദ സഞ്ചാരികൾക്ക് കാഴ്ചകളുടെ കൗതുകമുണർത്താൻ മകുടപ്പാറയും പക്ഷിപ്പാറയും

Apr 30, 2025 08:16 AM

ആറാടാനായി ആറാട്ടുപാറ; വിനോദ സഞ്ചാരികൾക്ക് കാഴ്ചകളുടെ കൗതുകമുണർത്താൻ മകുടപ്പാറയും പക്ഷിപ്പാറയും

വയനാടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ആറാട്ടുപ്പാറ , മകുടപ്പാറ, പക്ഷിപ്പാറ...

Read More >>
നീരൊഴുക്ക്‌ കുറഞ്ഞു; പാലരുവി വെള്ളച്ചാട്ടം താത്‌കാലികമായി അടച്ചു

Apr 29, 2025 09:14 PM

നീരൊഴുക്ക്‌ കുറഞ്ഞു; പാലരുവി വെള്ളച്ചാട്ടം താത്‌കാലികമായി അടച്ചു

ആര്യങ്കാവ് ഗ്രാമത്തിനടുത്തായി സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് പാലരുവി വെള്ളച്ചാട്ടം....

Read More >>
മൈസൂരുവിലേക്കാണോ യാത്ര? എങ്കിൽ ഇവിടെ പോവാതിരിക്കല്ലേ, അമ്പരപ്പിക്കുന്ന സൗന്ദര്യവുമായി ബ്രിന്ദാവൻ ഗാർഡൻ

Apr 17, 2025 08:34 PM

മൈസൂരുവിലേക്കാണോ യാത്ര? എങ്കിൽ ഇവിടെ പോവാതിരിക്കല്ലേ, അമ്പരപ്പിക്കുന്ന സൗന്ദര്യവുമായി ബ്രിന്ദാവൻ ഗാർഡൻ

ദക്ഷിണേന്ത്യയിലെ പ്രമുഖ നദികളിലൊന്നായ കാവേരി നദിക്ക് കുറുകെയാണ് ഈ മനോഹരമായ ടെറസ് ഗാർഡൻ...

Read More >>
പ്രകൃതി ഒരുക്കിവച്ചിരിക്കുന്ന വിസ്മയക്കാഴ്ച, പോകാം ചെമ്പ്ര മലയിലെ ഹൃദയതടാകത്തിലേക്ക്

Apr 15, 2025 10:27 PM

പ്രകൃതി ഒരുക്കിവച്ചിരിക്കുന്ന വിസ്മയക്കാഴ്ച, പോകാം ചെമ്പ്ര മലയിലെ ഹൃദയതടാകത്തിലേക്ക്

കാടും മലയും കീഴടക്കി ഉയരങ്ങള്‍ താണ്ടുകയെന്നത് അത്ര എളുപ്പമല്ലെങ്കിലും ലക്ഷ്യസ്ഥാനത്തെത്തിയാല്‍ കാണുന്ന കാഴ്ചകള്‍ മനസിനും ശരീരത്തിനും...

Read More >>
Top Stories










Entertainment News