#fashion | ഓഫ് വൈറ്റ് ബ്രാലെറ്റ് ടോപ്പും സ്കർട്ടുമണിഞ്ഞ് എസ്തർ; വൈറലായി പുതിയ പോസ്റ്റ്

#fashion |  ഓഫ് വൈറ്റ് ബ്രാലെറ്റ് ടോപ്പും സ്കർട്ടുമണിഞ്ഞ് എസ്തർ; വൈറലായി പുതിയ പോസ്റ്റ്
Oct 5, 2024 11:58 AM | By Athira V

( www.truevisionnews.com  ) വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുന്ന താരമാണ് എസ്തർ അനിൽ. പലപ്പോഴും സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വലിയ രീതിയിലുള്ള വിമർശനവും താരം നേരിടാറുണ്ട്. ഇപ്പോൾ മനോഹരമായ ഓഫ്‌വൈറ്റ് ഔട്ട്ഫിറ്റില്‍ ബോൾഡ് ലുക്കിലുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയാണ് താരം.

ഓഫ് വൈറ്റ് ബ്രാലെറ്റ് ടോപ്പും സ്കർട്ടുമാണ് താരത്തിന്റെ ഔട്ട്ഫിറ്റ്. നെറ്റിൽ എംബ്രോയഡറി വർക്കുള്ളതാണ് താരത്തിന്റെ ബ്രാലെറ്റ് ക്രോപ്പ് ടോപ്പ്. വസ്ത്രത്തിൽ സിൽവർ ഗ്ലിറ്റർ വർക്കുകളും ഉണ്ട്. 

വസ്ത്രത്തിനിണങ്ങുന്ന വിധം മിനിമൽ മേക്കപ്പാണ്. ലിപ്സ്റ്റിക്കും മസ്കാരയും ഉപയോഗിച്ചിരിക്കുന്നു. ബ്ലഷിൻ ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്കാണ്. സ്മഡ്ജ്ഡ് ഐ മേക്കപ്പ്. ഗോൾഡൻ ഷെയ്ഡ് കളറിലുള്ള വേവി ഹെയർ സ്റ്റൈലാണ്.

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയ ചിത്രങ്ങൾക്കു താഴെ നിരവധി കമന്റുകളും എത്തി. ‘ഈലുക്കിൽ എസ്തർ വേറെ ലെവൽ’– എന്നാണ് താരത്തിന്റെ പുതിയ ഫോട്ടോകൾക്കു വന്ന ഒരു കമന്റ്.

ഇത് പഴയ ചിത്രം ആണല്ലോ, മികച്ച ചിത്രങ്ങൾ എന്നിങ്ങനെയുള്ള കമന്റുകളും എത്തി. ഫോട്ടോകൾ മാത്രമേയുള്ളൂ, സിനിമയില്ലേ? എന്നിങ്ങനെയുള്ള ചോദ്യങ്ങളും എത്തി.

#estheranil #bold #photoshoot #social #media #viral

Next TV

Related Stories
 വേറിട്ട ഡിസൈനുകളും കോംപിനേഷനുകളും; മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി മുഖർജി

Jul 10, 2025 02:57 PM

വേറിട്ട ഡിസൈനുകളും കോംപിനേഷനുകളും; മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി മുഖർജി

മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി...

Read More >>
ഓരോരോ ഫാഷനേ ....! ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ് ബിക്കിനി'

Jul 4, 2025 10:32 PM

ഓരോരോ ഫാഷനേ ....! ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ് ബിക്കിനി'

ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ്...

Read More >>
Top Stories










//Truevisionall