#goldsmuggling | വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; മൂന്ന് സ്യൂട്ട്കേസുകളിലായി പിടികൂടിയത് 100 കിലോ സ്വർണം

#goldsmuggling | വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; മൂന്ന് സ്യൂട്ട്കേസുകളിലായി പിടികൂടിയത് 100 കിലോ സ്വർണം
Sep 23, 2024 03:38 PM | By Athira V

ട്രിപ്പോളി: ( www.truevisionnews.com ) ലിബിയയിലെ മിശ്രാത അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 100 കിലോ സ്വർണവും 1.5 ദശലക്ഷം യൂറോയും പിടികൂടി.

സ്വർണക്കട്ടികള്‍ കണ്ടെത്തിയത് മൂന്ന് സ്യൂട്ട്കേസുകളിലായാണ്. ഒരു സ്യൂട്ട് കേസിൽ പണവും കണ്ടെത്തി. അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചു.

സ്വർണം കടത്താനുള്ള ശ്രമം മിശ്രാത അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെയാണ് കണ്ടെത്തിയത്. മിശ്രാതയിൽ നിന്ന് തുർക്കിയിലേക്ക് പോവുന്ന വിമാനത്തിന്‍റെ സുരക്ഷാ പരിശോധനക്കിടെയാണ് സ്വർണം പിടികൂടിയത്.

തലസ്ഥാനമായ ട്രിപ്പോളിയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ കിഴക്കുള്ള തുറമുഖ നഗരമാണ് മിസ്രാത. സ്യൂട്ട്കേസ് ഉടമകളെ അറസ്റ്റ് ചെയ്തെന്ന് അധികൃതർ അറിയിച്ചു.

എവിടെ നിന്ന് എവിടേക്ക് ആർക്കു വേണ്ടി സ്വർണവും പണവും കടത്തി എന്നതിൽ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ പറഞ്ഞു.

26,000 കിലോ സ്വർണം കടത്താൻ ഗൂഢാലോചന നടത്തിയതിന് മിസ്രാത അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഡയറക്ടർ ജനറലിനെയും മറ്റ് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യാൻ മെയ് മാസത്തിൽ അറ്റോർണി ജനറൽ ഉത്തരവിട്ടിരുന്നു. പിന്നാലെയാണ് ഈ സ്വർണക്കടത്ത്.

#Huge #gold #rush #airport #100kg #gold #was #seized #three #suitcases

Next TV

Related Stories
ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുന്നു; പുതിയ പ്രഖ്യാപനവുമായി ടിം ഡേവി

May 17, 2025 08:51 AM

ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുന്നു; പുതിയ പ്രഖ്യാപനവുമായി ടിം ഡേവി

2030 കളോടെ ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുമെന്നും ഓൺലൈനിലേക്ക് മാത്രമായി മാറുമെന്നും ബിബിസി മേധാവി ടിം...

Read More >>
ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

May 16, 2025 07:48 AM

ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

ഇറാനുമായുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്‍റെ കൂടിക്കാഴ്ച...

Read More >>
കോഴിക്കോട് സ്വദേശിയായ യുവാവിനെ  വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

May 14, 2025 07:07 AM

കോഴിക്കോട് സ്വദേശിയായ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

യുകെയിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
Top Stories