#suicidecase | ഒരാൾ പോലും സഹായത്തിനായി നിലവിളിച്ചില്ല, ഹോട്ടൽമുറിയിൽ ആറുപേരുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കടക്കെണി മൂലമുള്ള കൊലപാതകമെന്ന് പൊലീസ്

#suicidecase | ഒരാൾ പോലും സഹായത്തിനായി നിലവിളിച്ചില്ല, ഹോട്ടൽമുറിയിൽ ആറുപേരുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കടക്കെണി മൂലമുള്ള കൊലപാതകമെന്ന് പൊലീസ്
Jul 21, 2024 09:51 AM | By Athira V

ബാങ്കോക്ക്: ( www.truevisionnews.com  )ഒരാൾ പോലും സഹായത്തിനായി നിലവിളിച്ചില്ല, ഹോട്ടൽ ജീവനക്കാരോട സഹായം തേടിയില്ല ബാങ്കോക്കിലെ ഗ്രാൻഡ് ഹയാത്ത് ഇറാവൻ എന്ന ആഡംബര ഹോട്ടലിന്റെ അഞ്ചാം നിലയിൽ നടന്ന ദാരുണ സംഭവത്തിന്റെ കാരണം കടക്കെണിയെനന സൂചനയുമായി പൊലീസ്.

ജൂലൈ രണ്ടാം വാരത്തിലാണ് ബാങ്കോക്കിലെ പഞ്ച നക്ഷത്ര ഹോട്ടലിൽ ചൊവ്വാഴ്ച ആറ് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിയറ്റ്നാം സ്വദേശിയായ നാല് പേരും അമേരിക്കൻ പൌരന്മാരായ രണ്ട് വിയറ്റ്നാം വംശജരുമാണ് മരിച്ചത്. 37 വയസ് മുതൽ 56 വയസ് വരെ പ്രായമുളളവരാണ് മരിച്ചത്.

പ്രഥമദൃഷ്ട്യാ സയനൈഡാണ് മരണകാരണമെന്ന് വിലയിരുത്തിയെങ്കിലും സംഭവത്തിൽ മറ്റ് ദുരൂഹതകൾ നീക്കാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്.

തി നുഗേൻ ഫുവോങ് (46), ഇവരുടെ ഭർത്താവായ ഹോ ഫാം താൻ (49), തി നുഗേൻ ഫുവോങ് ലാൻ (47), ദിൻ ട്രാൻ ഫു (37), ഷെറിൻ ചോംഗ് (56), ദാംഗ് ഹംഗ് വാൻ (55) എന്നിവരാണ് പഞ്ച നക്ഷത്ര ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ നൽകുന്ന വിവരം അനുസരിച്ച് 23442412 രൂപയുടെ കടക്കെണിയിലായിരുന്നു ചോംഗ് ഉണ്ടായിരുന്നത്. തി നുഗേൻ ഫുവോങ് ഭർത്താവായ ഹോ ഫാം താൻ എന്നിവരിൽ നിന്നായിരുന്നു ഈ പണം വാങ്ങിയിരുന്നത്.

ജപ്പാനിലെ ഹോസ്പിറ്റൽ നിർമ്മാണത്തിന് വേണ്ടിയായിരുന്നു ഈ പണം വാങ്ങിയിരുന്നത്. എന്നാൽ ഈ പണം തിരികെ ലഭിക്കാതെ വന്നതോടെ ദമ്പതികൾ കോടതിയിൽ പരാതി നൽകിയിരുന്നു. ഏതാനും ആഴ്ചയ്ക്കുള്ളിൽ ഈ കേസ് ജപ്പാനിൽ പരിഗണിക്കാനിരിക്കെയാണ് സംഭവം നടന്നത്.

കേസ് കോടതിയിലെത്തും മുൻപുള്ള ധാരണ ചർച്ചകൾക്കാണ് ഇവർ ഇവിടെ എത്തിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ദിൻ ട്രാൻ ഫു എന്ന 37കാരൻ ചലചിത്ര താരങ്ങളുടെ അടക്കമുള്ളവരുടെ മേക്കപ്പ് ആർട്ടിസ്റ്റാണ്.

ചോംഗിനെ കാണാനെത്തിയതായിരുന്നു ഇയാളെന്നാണ് പൊലീസ് വിശദമാക്കുന്നത്. അപരിചിതരോടൊപ്പമല്ല മകൻ പോയതെന്നാണ് ദിൻ ട്രാൻ ഫുവിന്റെ പിതാവ് വിശദമാക്കുന്നത്.

ഏഴ് പേരുടെ പേരിലായിരുന്നു പഞ്ചനക്ഷത്ര ഹോട്ടലിൽ ഇവർ മുറിയെടുത്തിരുന്നു. ദാംഗ് ഹംഗ് വാനിന്റെ സഹോദരിയുടെ പേരിലാണ് ഏഴാമത്തെ മുറി എടുത്തിട്ടുള്ളത്. എന്നാൽ ഇവർക്ക് സംഭവത്തിൽ പങ്കില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഞായറാഴ്ച ചെക്കിൻ ചെയ്ത ശേഷം ഇവരെല്ലാം ഇവരുടെ മുറികളിൽ കഴിഞ്ഞു.

തിങ്കളാഴ്ച ഉച്ചയ്ക്ക് മുൻപ് ദാംഗ് ഹംഗ് വാൻ പിന്നീട് മൃതദേഹങ്ങൾ കണ്ടെത്തിയ 502ാം നമ്പർ മുറിയിലേക്ക് ആറ് ഗ്ലാസ് ചായ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മറ്റുള്ളവർ ഭക്ഷണം ഓർഡർ ചെയ്തും ഇവയെല്ലാം 502ാം മുറിയിൽ എത്തിക്കാനായിരുന്നു അതാത് മുറികളിൽ നിന്നുള്ള നിർദ്ദേശം.

ചായ പകർന്ന് നൽകാമെന്നുള്ള പരിചാരകന്റെ നിർദ്ദേശം തള്ളിയ ശേഷം ദാംഗ് ഹംഗ് വാൻ വാതിൽ അടയ്ക്കുകയായിരുനന്ു. ഇതിന് പിന്നാലെ തന്നെ മറ്റുള്ളവരും 502ാം മുറിയിലേക്ക് എത്തി. ഉച്ച കഴിഞ്ഞ് രണ്ട് മണി കഴിഞ്ഞതോടെ എല്ലാവരും മുറിയിലേക്ക് എത്തി.

ഇതിന് ശേഷം മുറിയിൽ നിന്ന് മറ്റ് വിവരങ്ങൾ ഹോട്ടൽ ജീവനക്കാർക്ക് ലഭിച്ചില്ല. പിറ്റേന്ന് രാവിലെ ഇവരുടെ റൂമുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ട് സാധിക്കാതെ വന്നതോടെയായിരുന്നു പൊലീസ് എത്തി മുറി തുറന്നത്. യാതൊരു വിധത്തിലുമുള്ള സംഘട്ടനം നടന്നതിന്റെ ലക്ഷണങ്ങൾ ഇല്ലാത്ത നിലയിലായിരുന്നു പൊലീസ് മൃതദേഹം കണ്ടെത്തിയത്.

എല്ലാവരുടെ ശരീരത്തിലും സയനൈഡ് അകത്തെത്തിയതിന്റെ ലക്ഷണങ്ങൾ കണ്ടിരുന്നു. സയനൈഡ് അല്ലാതെ മറ്റ് കാരണങ്ങളൊന്നും ഇരുടെ മരണത്തിലില്ലെന്നും പൊലീസും വിശദമാക്കുന്നത്. മുറിയിലെത്തിയവരിൽ രണ്ട് പേർ മുറിയുടെ വാതിലിന് സമീപത്തേക്ക് എത്തിയിരുന്നുവെങ്കിലും ഇവർക്ക് വാതിൽ തുറക്കാൻ ആയിരുന്നില്ല.

ഇതിന് പിന്നാലെയാണ് കടക്കെണിയാണ് മരങ്ങൾക്ക് പിന്നിലെന്നും സംഘത്തിലൊരാൾ തന്നെയാണ് മറ്റുള്ളവർക്ക് സയനൈഡ് നൽകിയതെന്നും പൊലീസ് വ്യക്തമാക്കുന്നത്. എന്നാൽ ചോംഗുമായുള്ള പണമിടപാടാണ് മറ്റുള്ളവരെ ഇവിടെ എത്തിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

#mystery #bangkok #hotel #deaths #revealed

Next TV

Related Stories
ഇന്ത്യക്ക് പിന്നാലെ പാകിസ്താനും; വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കും

May 18, 2025 08:56 AM

ഇന്ത്യക്ക് പിന്നാലെ പാകിസ്താനും; വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കും

ഇന്ത്യക്ക് പിന്നാലെ പാകിസ്താനും വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ...

Read More >>
ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുന്നു; പുതിയ പ്രഖ്യാപനവുമായി ടിം ഡേവി

May 17, 2025 08:51 AM

ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുന്നു; പുതിയ പ്രഖ്യാപനവുമായി ടിം ഡേവി

2030 കളോടെ ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുമെന്നും ഓൺലൈനിലേക്ക് മാത്രമായി മാറുമെന്നും ബിബിസി മേധാവി ടിം...

Read More >>
ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

May 16, 2025 07:48 AM

ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

ഇറാനുമായുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്‍റെ കൂടിക്കാഴ്ച...

Read More >>
Top Stories