#LokSabhaElection2024 | പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

#LokSabhaElection2024 | പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി
May 7, 2024 09:53 PM | By VIPIN P V

ലഖ്നൗ: (truevisionnews.com) ഉത്തർ പ്രദേശിലെ സംഭാലിൽ വോട്ട് ചെയ്യാനെത്തിയ മുസ്‍ലിംകളെ തടയുകയും ​പൊലീസ് ലാത്തി ചാർജ് നടത്തിയതായും പരാതി.

വോട്ടർമാരെ പൊലീസ് ഉദ്യോഗസ്ഥർ ആക്രമിക്കുകയും ഓടിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കുട്ടികളെയും സ്ത്രീകളെയുമെല്ലാം പൊലീസ് ആക്രമിച്ചു.

സംഭാൽ ലോക്‌സഭാ മണ്ഡലത്തിലെ അസ്മൗലി ഗ്രാമത്തിലെ ഒവാരിയിലെ 181, 182, 183, 184 എന്നീ ബൂത്തുകളിലാണ് സംഭവം.

മൂന്നാംഘട്ട തെരഞ്ഞെടുപ്പിന്റെ ഭാഗമായി ചൊവ്വാഴ്ചയായിരുന്നു ഇവിടെ വോട്ടെടുപ്പ്. ‘ഞങ്ങളെ വോട്ട് ​ചെയ്യാൻ അനുവദിച്ചില്ല. പൊലീസ് ഞങ്ങളുടെ ആധാർ കാർഡുകളും വോട്ടർ ഐ.ഡിയും തട്ടിയെടുക്കുകയും താടി വലിച്ച് ഞങ്ങളെ അപമാനിക്കുകയും ചെയ്തു’ -പൊലീസിന്റെ ആക്രമണത്തിനിരയായ മുസ്ലിം യുവാവ് പറഞ്ഞു.

‘ഞങ്ങളെ തല്ലാൻ പൊലീസ് മടിച്ചില്ല. ഞങ്ങളുടെ ആധാർ കാർഡുകൾ വ്യാജമാണെന്ന് പറഞ്ഞ് ഞങ്ങളെ തിരിച്ചയച്ചു. അവർ ഞങ്ങളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ല’ -പ്രായമായ മുസ്ലീം സ്ത്രീ പറഞ്ഞു.

അതേസമയം, വോട്ടർമാരുടെ ഐ.ഡി കാർഡുകൾ പരിശോധിക്കാൻ പോളിംഗ് ഉദ്യോഗസ്ഥർക്ക് മാത്രമാണ് അധികാരമെന്ന് കാണിച്ച് സംഭാലിലെ എ.എസ്.പി അനുകൃതി ശർമ്മ പൊലീസ് ഉദ്യോഗസ്ഥരോട് പറയുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

‘അത് പൊലീസിന്റെ പണിയല്ല. വോട്ടർമാർ അകത്തേക്ക് പോകട്ടെ. വോട്ട് ചെയ്യണോ വേണ്ടയോ എന്ന് പ്രിസൈഡിംഗ് ഓഫീസർ തീരുമാനിക്കും’ -അവർ വീഡിയോയിൽ പറയുന്നു.

വോട്ടർമാരെ പോളിംഗ് ബൂത്തിനകത്തേക്ക് കടത്തിവിടാൻ ശർമ്മ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു.

അതേസമയം, വ്യാജ വോട്ട് ചെയ്യാനെത്തി​യ 50-ലധികം പേരെ പിടികൂടിയതായി സംഭാൽ പൊലീസ് അറിയിച്ചു. അന്വേഷണത്തിന് ശേഷം ആവശ്യമായ നിയമനടപടി സ്വീകരിക്കും. വോട്ടെടുപ്പ് സമാധാനപരമായും സുഗമമായും നടന്നുവെന്നും പൊലീസ് അറിയിച്ചു.

#Complaint #police #not #allow #Muslims #vote

Next TV

Related Stories
#LokSabhaElection2024 | ലോക്‌സഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് മത്സരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളില്‍

May 9, 2024 12:35 PM

#LokSabhaElection2024 | ലോക്‌സഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് മത്സരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളില്‍

റായ്‌ബറേലിയും അമേഠിയും അടക്കം 17 സീറ്റുകളിലാണ് ഉത്തര്‍പ്രദേശില്‍ ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കുന്നത്. പശ്ചിമ ബംഗാളില്‍ 42ല്‍ 14 ഉം മഹാരാഷ്ട്രയില്‍...

Read More >>
#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

May 7, 2024 12:26 PM

#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്....

Read More >>
#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

May 7, 2024 07:32 AM

#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

ഹത്രാസ്, ആഗ്ര, ഫത്തേപൂർ സിക്രി, ഫിറോസാബാദ്, മെയിൻപുരി എന്നിവയാണ് മൂന്നാംഘട്ടത്തിലെ ഉത്തർപ്രദേശിലെ പ്രധാന...

Read More >>
#RahulGandhi | മോദിയടക്കമുള്ളവർക്ക് മറുപടി: സ്ഥാനാർഥിയായതിന്‍റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി; 'അമ്മ ഏൽപിച്ച ദൗത്യം'

May 3, 2024 08:31 PM

#RahulGandhi | മോദിയടക്കമുള്ളവർക്ക് മറുപടി: സ്ഥാനാർഥിയായതിന്‍റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി; 'അമ്മ ഏൽപിച്ച ദൗത്യം'

ഉച്ചയോടെയാണ് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ തുടങ്ങിയവര്‍ക്കൊപ്പം റായ്ബറേലിയിലെത്തിയാണ് രാഹുല്‍...

Read More >>
Top Stories