#KeralaSchoolKalolsavam2024 |തിരുവാതിരയിൽ കുത്തക തിരിച്ച് കൊല്ലം സെന്റ് ജോസഫ് കോൺവെന്റ് എച്ച് എസ് എസ്

#KeralaSchoolKalolsavam2024  |തിരുവാതിരയിൽ കുത്തക തിരിച്ച് കൊല്ലം സെന്റ് ജോസഫ് കോൺവെന്റ് എച്ച് എസ് എസ്
Jan 5, 2024 11:32 PM | By Susmitha Surendran

കൊല്ലം : തിരുവാതിര മത്സരങ്ങളിൽ വർഷങ്ങൾക്ക് മുമ്പുള്ള കുത്തുക തിരിച്ച് പിടിച്ച് കൊല്ലം സെന്റ് ജോസഫ് കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂൾ.

ഹൈസ്ക്കൂൾ വിഭാഗം തിരുവാതിര മത്സരത്തിൽ സെന്റ് ജോസഫ് ടീം എ ഗ്രേഡ് നേടി. കരകുളം ബിജുവാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്.

അധ്യാപികമാരായ പ്രതിഭ , ഹെലൻ മോറിസ് , എന്നിവർ പിന്തുണയുമായി വിദ്യാർത്ഥികൾക്ക് ഒപ്പമുണ്ട്. പൂതനാ മോക്ഷമാണ് അവതരിപ്പിച്ചത്.

കൃഷ്ണനെ വകവരുത്താൻ വേണ്ടി ദ്വാരകയിൽ എത്തുന്ന പുതന കാണുന്ന കാഴ്ച്ചകളാണ് നൃത്തവത്ക്കരിച്ചത്.

ബെനീഷ വില്യം , ദേവിക മോഹൻ , ശ്രേയ യു വി കുമാർ, കൃഷ്ണാഞ്ജലി, അപർണ്ണ എ, നേഹ ബിനു, ജെനിഫർ, മാളവിക, ധനിക, ഡെൽന്ന എന്നിവരാണ് തിരുവാതിര ടീം അംഗങ്ങൾ

#StJoseph's #team #won #AGrade #HighSchool #Division #Thiruvathira #competition #KeralaSchoolKalolsavam2024 .

Next TV

Related Stories
Top Stories