കോട്ടയം : ( www.truevisionnews.com ) ലഹരിയുടെമയക്കത്തിൽ കെ എസ് യു നേതാവ് ഇടിച്ചു തകർത്തത് എട്ടോളം വാഹനങ്ങളെ. അപകടത്തിന്‍റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇയാൾ ഓടിച്ച വാഹനം കാറിലും, ഓട്ടോയിലും ഇടിച്ച ശേഷം നിർത്താതെ പോവുന്ന സി സി ടി വി ദൃശ്യങ്ങളാണ് പുറത്തുവന്നത്. കെ എസ് യു നേതാവ് ജൂബിൻ ജേക്കബാണ് അപകടം സൃഷ്ടിച്ചത്.
കോട്ടയം സിഎംഎസ് കോളേജ് മുതൽ പനമ്പാലം വരെയാണ് അപകടകരമായി ഫോർച്യൂണർ കാർ ഓടിച്ചത്. റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ ഇടിച്ചു തകർക്കുന്നത് സി സി ടി വിയിൽ കാണാം. തുടർന്ന് നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും കാറുമായി കടന്നു കളയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
.gif)

രാജീവ് ഗാന്ധി ഫൗണ്ടേഷൻ്റെ കോട്ടയം ജില്ലാ പ്രസിഡൻ്റാണ് ജൂബിൻ. എട്ടോളം വാഹനങ്ങളെയാണ് രണ്ട് കിലോമീറ്ററിനിടയിൽ ഇയാൾ ഇടിച്ചു തെറിപ്പിച്ചത്. ഒടുവിൽ അപകടം സൃഷ്ടിച്ച വാഹനം മരത്തിൽ ഇടിച്ചാണ് നിന്നത്. എന്നാൽ ജൂബിന് കെ എസ് യുവുമായി ബന്ധമില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ നിലപാട്. സാമൂഹിക വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ നേരത്തെ സംഘടനയിൽ നിന്നും പുറത്താക്കിയെന്നാണ് ഔദ്യോഗിക വിശദീകരണം.
ഇതിനിടയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടം, പിസി വിഷ്ണുനാഥ് ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പം സൗഹൃദം പങ്കുവയ്ക്കുന്ന ജൂബിന്റെ ചിത്രങ്ങളും പുറത്തുവന്നു. കോൺഗ്രസ് നേതാക്കളുമായി ആഴത്തിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ് പുറത്തുവന്ന ചിത്രങ്ങൾ.
KSU leader crashed and damaged about eight vehicles while intoxicated
