കണ്ണൂർ:(truevisionnews.com) കണ്ണൂർ ചൂട്ടാട് അഴിമുഖത്ത് മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരുന്ന ബോട്ട് അകടത്തില്‍പെട്ട് ആസാം സ്വദേശിയായ മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ. ചൂട്ടാട് അഴിമുഖത്ത് കഴിഞ്ഞ പത്ത് ദിവസത്തിനിടയിൽ തുടർച്ചയായി ഫൈബർ വള്ളങ്ങൾ മറിഞ്ഞ് അപകടമുണ്ടായ പശ്ചാത്തലമുണ്ട്. മൂന്നോളം മൽസ്യത്തൊഴിലാളികൾ മരണപ്പെടുന്ന സാഹചര്യം ഉണ്ടായിരുന്നു. ഡ്രെഡ്ജിങ് നടക്കാത്തതും അശാസ്ത്രീയമായിട്ടുള്ള പുളിമൂട്ടിന്റെ നിർമാണവും എന്നിവയാണ് ഇത്തരമൊരു അപകടത്തിന് കാരണമെന്ന് പറഞ്ഞുകൊണ്ടാണ് തൊഴിലാളികൾ പ്രതിഷേധത്തിന് എത്തിയത്.
ഫിഷറീസ് ഓഫീസിനു മുന്നിൽ നൂറ് കണക്കിന് മത്സ്യത്തൊഴിലാളികളും ഇതരസംസ്ഥാന തൊഴിലാളികളും ഉൾപ്പടെ നിരവധി ആൾക്കാർ വളഞ്ഞിരിക്കുകയാണ്. ആർ ഡി ഒയും ഡി ഡിയും, ഉൾപ്പടെയുള്ള ഉദ്ദ്യോഗസ്ഥർ ഓഫീസിനു അകത്താണ് നിൽക്കുന്നത്. ഓഫീസിന്റെ ബിൽഡിങ്ങിന്റെ ഗേറ്റ് വരെ പ്രതിഷേധക്കാർ ഉപരോധിച്ചു. ഉദ്ദ്യോഗസ്ഥരെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നാണ് പ്രധാനമായും പ്രവർത്തകർ പറയുന്നത്.
.gif)

മൽസ്യത്തൊഴിലാളികൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി മാറുകയാണ് ഇത് ഉദ്ദ്യോഗസ്ഥരുടെ അനാസ്ഥയാണെന്നും അതിന് എത്രയും പെട്ടന്ന് അറുതിവരണമെന്നുമാണ് മൽസ്യത്തൊഴിലാകളുടെ ആവശ്യം. ഓഫീസിന്റെ പ്രധാനപ്പെട്ട രണ്ട് ഗേറ്റിനു മുന്നിലും തൊഴിലാളികൾ ഉപരോധിക്കുന്നുണ്ട്. രാവിലെ തന്നെ ഫിഷറീസ് ഓഫീസിലേക്ക് പ്രതിഷേധവുമായി മൽസ്യ തൊഴിലാളികൾ എത്തിയിരുന്നു.
കണ്ണൂർ പുതിയങ്ങാടിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ നിന്ന് തെറിച്ച് വീണാണ് ആസാം സ്വദേശിയായ മത്സ്യത്തൊഴിലാളി മരിച്ചത്. പാലക്കോട് - ചൂട്ടാട് അഴിമുഖത്ത് വെച്ച് ബോട്ട് മണൽത്തിട്ടയിൽ ഇടിച്ചാണ് അപകടം. കോസ്റ്റൽ പൊലീസും ഫയർഫോഴ്സും മത്സ്യത്തൊഴിലാളികളും സംയുക്തമായി നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. അലിയെ കണ്ടെത്താനുളള തിരച്ചിലിനിടെ മറ്റൊരു ബോട്ട് മറിഞ്ഞിരുന്നു. മറിഞ്ഞ ബോട്ടിലുണ്ടായിരുന്ന ആളുകൾ നീന്തി രക്ഷപ്പെട്ടു. ആര്‍ക്കും പരിക്കില്ല.
Protest over death of fisherman at Chuttad estuary in Kannur
