വേടൻ്റെ തോറ്റവും; പ്രകൃതിയോടിണങ്ങാൻ പറയുന്നു, കടത്തനാട്ടിൽ പതിവ് തെറ്റാതെ വേടനെത്തുന്നു

വേടൻ്റെ തോറ്റവും; പ്രകൃതിയോടിണങ്ങാൻ പറയുന്നു, കടത്തനാട്ടിൽ പതിവ് തെറ്റാതെ വേടനെത്തുന്നു
Jul 29, 2025 07:30 PM | By Sreelakshmi A.V

കോഴിക്കോട് : (www.truevisionnews.com) പ്രകൃതി കോപം ദുരന്തം വിതച്ചതിൻ്റെ ഓർമ്മൾ തെളിയുന്ന നാളുകളിൽ കടത്തനാടൻ ഗ്രാമങ്ങളിൽ ഇന്നും തുടി താളവുമായി വേടൻ പാട്ടുകാരെത്തുന്നു. വേടൻ്റെ തോറ്റവും പറയുന്നത് പ്രകൃതിയോടിണങ്ങാനാണ്. കടത്തനാട്ടിൽ പതിവ് തെറ്റാതെ വേടനെത്തുമ്പോൾ അറിയാം വേടൻ പാട്ടുകാരെ കുറിച്ച്.

വറുതിയുടെ കർക്കിടകത്തിലെ അതിജീവനത്തിൻ്റെയും വരാൻ പോകുന്ന ചിങ്ങത്തിലെ ഐശ്വര്യത്തിൻ്റെയും കാഹളമാണ് വേടൻ പാട്ട്. വേടൻ കെട്ടിയാടൽ ഉത്തര മലബാറിലെ ഗ്രാമീണ കർഷകരുടെ ജീവിതവുമായി ബന്ധപ്പെട്ട ആചാരമാണ്. ഇത് കേവലം അനുഷ്ഠാനം എന്നതിലുപരി, അവരുടെ കാർഷിക ജീവിതത്തിലെ പ്രതീക്ഷകളെയും ആശങ്കകളെയും പ്രതിഫലിപ്പിക്കുന്ന ആചാരമാണ്.



വേടൻ കെട്ടിയാടൽ ഒരു പ്രത്യേക ജനവിഭാഗത്തിന്റെ മാത്രം അവകാശമാണ്. മലയ സമുദായത്തിൽപ്പെട്ടവരാണ് വേടൻ കെട്ടിയാടുന്നത്. പ്രധാനമായും കുട്ടികളാണ് വേടൻ കെട്ടുന്നത്. കർക്കിടക മാസത്തെ മഴക്കാലത്താണ് ഇവർ വീടുകൾ തോറും കയറിയിറങ്ങുന്നത്. കനത്ത മഴ കാരണം കൃഷിപ്പണികൾ കുറയുന്ന സമയമായതിനാൽ കർക്കിടകം പൊതുവെ പഞ്ഞമാസം എന്നാണ് അറിയപ്പെടുന്നത്. ഈ മാസം കേരളത്തിലെ കാർഷിക ജീവിതം ഏറെ പ്രാധാന്യമുള്ളതും വെല്ലുവിളികൾ നിറഞ്ഞതുമാണ്.

മഴക്കാല രോഗങ്ങൾ, കൃഷിനാശം, ഭക്ഷ്യക്ഷാമം എന്നിവയെല്ലാം ഈ കാലഘട്ടത്തിൽ സാധാരണമാണ് . ഈ സാഹചര്യത്തിൽ, മാനസികമായും ശാരീരികമായും തളർന്ന കർഷകർക്ക് ആശ്വാസവും പ്രതീക്ഷയുമാണ് വേടൻ കെട്ടിയാടൽ. ഈ അനുഷ്ഠാനം ഗ്രാമീണർക്കിടയിൽ ഒത്തൊരുമയും സാമൂഹിക ബന്ധങ്ങളും ഊട്ടിയുറപ്പിക്കാൻ സഹായിക്കുന്നു.

വേടൻ തെയ്യം പ്രകൃതിയുമായും പ്രകൃതി ശക്തികളുമായും ബന്ധപ്പെട്ടതാണ്. പ്രകൃതി ദുരന്തങ്ങളിൽ നിന്നും വിളനാശത്തിൽ നിന്നും മനുഷ്യരെയും കൃഷിയെയും സംരക്ഷിക്കാൻ പ്രകൃതി ശക്തികളുടെ അനുഗ്രഹം തേടുന്നതിന്റെ ഭാഗമായാണ് ആളുകൾ ഇത് ആചരിച്ചു വരുന്നത്.

vedan custom related to the life of rural farmers in North Malabar.

Next TV

Related Stories
ഇന്ന് അർദ്ധരാത്രി,  ഒരു വർഷമിപ്പുറം: ഇന്നും ഞെട്ടൽ മാറാതെ വിലങ്ങാട് മലയോരം

Jul 29, 2025 05:39 PM

ഇന്ന് അർദ്ധരാത്രി, ഒരു വർഷമിപ്പുറം: ഇന്നും ഞെട്ടൽ മാറാതെ വിലങ്ങാട് മലയോരം

ഇന്ന് അർദ്ധരാത്രി, ഒരു വർഷമിപ്പുറം: ഇന്നും ഞെട്ടൽ മാറാതെ വിലങ്ങാട്...

Read More >>
നീണ്ടകര താലൂക്ക് ആശുപത്രിയുടെ നിർമ്മാണം വൈകിപ്പിക്കൽ; പ്രതിഷേധ സ്വരമുയർത്തി കേരള കോൺഗ്രസ്

Jul 23, 2025 12:09 PM

നീണ്ടകര താലൂക്ക് ആശുപത്രിയുടെ നിർമ്മാണം വൈകിപ്പിക്കൽ; പ്രതിഷേധ സ്വരമുയർത്തി കേരള കോൺഗ്രസ്

നീണ്ടകര താലൂക്ക് ആശുപത്രിയുടെ നിർമ്മാണ വൈകിപ്പിക്കലിനെതിരെ പ്രതിഷേധ സ്വരമുയർത്തി കേരള...

Read More >>
ആരാണ് ജോതി മൽഹോത്ര? പാകിസ്ഥാനിലെ മുഖ്യമന്ത്രിയുമായി ഇവർക്കുള്ള ബന്ധം?

Jul 16, 2025 07:53 AM

ആരാണ് ജോതി മൽഹോത്ര? പാകിസ്ഥാനിലെ മുഖ്യമന്ത്രിയുമായി ഇവർക്കുള്ള ബന്ധം?

പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസിന് ഹരിയാനയിലെ വ്ലോഗറായ ജ്യോതി മൽഹോത്രയുമായി ബന്ധമുണ്ട് എന്നാണ്...

Read More >>
Top Stories










News from Regional Network





//Truevisionall