'ചില വ്യക്തികൾ നൽകുന്ന വിവരങ്ങൾ ശരിയല്ല'; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്തകൾ നിഷേധിച്ച് കേന്ദ്രം

'ചില വ്യക്തികൾ നൽകുന്ന വിവരങ്ങൾ ശരിയല്ല'; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്തകൾ നിഷേധിച്ച് കേന്ദ്രം
Jul 29, 2025 09:13 AM | By VIPIN P V

ദില്ലി: ( www.truevisionnews.com ) യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണങ്ങൾ തള്ളി വിദേശകാര്യ മന്ത്രാലയം. നിമിഷപ്രിയയുടെ കേസിനെക്കുറിച്ച് ചില വ്യക്തികൾ പങ്കുവെക്കുന്ന വിവരങ്ങൾ തെറ്റിദ്ധാരണജനകമാണെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കിയെന്നാണ് ഇന്ത്യ ടു‍ഡേ റിപ്പോർട്ട് ചെയ്യുന്നത്.

നേരത്തെ, നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്നും ഇക്കാര്യത്തിൽ യെമനിൽ നിന്ന് സ്ഥിരീകരണം ലഭിച്ചെന്നും യെമനിലെ സൂഫി പണ്ഡിതന്‍റെ ശിഷ്യനായ ജവാദ് മുസ്തഫാവി വ്യക്തമാക്കി. കഴിഞ്ഞ 14നാണ് വധശിക്ഷ മരവിപ്പിച്ചതായുള്ള വിവരം ലഭിക്കുന്നത്. അതിനുശേഷം വധശിക്ഷ റദ്ദാക്കുന്നതിലടക്കം നിരന്തരം ചര്‍ച്ചകള്‍ യെമനിൽ നടന്നിരുന്നു.

അതിന്‍റെ ഭാഗമായാണ് വധശിക്ഷ റദ്ദാക്കാൻ ധാരണയായതെന്നും ജവാദ് മുസ്തഫാനി പറഞ്ഞു. വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങൾ തുടർചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാനും ധാരണയായെന്ന വിവരമാണ് കാന്തപുരത്തിന്‍റെ ഓഫീസ് ഇന്നലെ രാത്രി പങ്കുവെച്ചത്.

യെമൻ പണ്ഡിത സംഘത്തിന് പുറമെ ഉത്തര യെമനിലെ ഭരണാധികാരികളും രാജ്യാന്തര നയതന്ത്ര ഉദ്യോഗസ്ഥരും മധ്യസ്ഥ ചർച്ചകളിൽ പങ്കെടുത്തെന്നാണ് വിവരം. എന്നാൽ, ദയധനത്തിന്‍റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. എന്നാൽ, വധശിക്ഷ റദ്ദാക്കിയിട്ടില്ലെന്നും ആരുമായാണ് ചര്‍ച്ച നടത്തിയതെന്ന് കാന്തപുരം വ്യക്തമാക്കണമെന്നും കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്‍റെ സഹോദരൻ ആവശ്യപ്പെട്ടു.

nimishapriya death sentence suspended central government denies news

Next TV

Related Stories
ബസ് സർവീസ് നിർത്തും....? ഓ​ഗസ്റ്റ് അഞ്ച് മുതൽ അനിശ്ചിതകാല പണിമുടക്ക്; മുന്നറിയിപ്പുമായി കർണാടക കെഎസ്ആർടിസി ജീവനക്കാർ

Jul 28, 2025 01:50 PM

ബസ് സർവീസ് നിർത്തും....? ഓ​ഗസ്റ്റ് അഞ്ച് മുതൽ അനിശ്ചിതകാല പണിമുടക്ക്; മുന്നറിയിപ്പുമായി കർണാടക കെഎസ്ആർടിസി ജീവനക്കാർ

ഓ​ഗസ്റ്റ് അഞ്ച് മുതൽ അനിശ്ചിതകാല പണിമുടക്ക്, മുന്നറിയിപ്പുമായി കർണാടക കെഎസ്ആർടിസി...

Read More >>
മലയാളി കന്യാസ്ത്രീമാരുടെ അറസ്റ്റ്: പാർലമെന്റിന് മുന്നിൽ ഇടത് എംപിമാരുടെ പ്രതിഷേധം

Jul 28, 2025 12:36 PM

മലയാളി കന്യാസ്ത്രീമാരുടെ അറസ്റ്റ്: പാർലമെന്റിന് മുന്നിൽ ഇടത് എംപിമാരുടെ പ്രതിഷേധം

ഛത്തീസ്ഗഢിലെ മലയാളി കന്യാസ്ത്രീമാരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇടതുപക്ഷ എംപിമാർ പാർലമെന്റിന് മുമ്പിൽ പ്രതിഷേധിച്ചു....

Read More >>
കാത്തിരിപ്പും കണ്ണീരിൽ; മു​ങ്ങി​ മ​രി​ച്ച മകന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തുംമു​മ്പ് മാ​താ​വ് ജീ​വ​നൊ​ടു​ക്കി

Jul 28, 2025 10:19 AM

കാത്തിരിപ്പും കണ്ണീരിൽ; മു​ങ്ങി​ മ​രി​ച്ച മകന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തുംമു​മ്പ് മാ​താ​വ് ജീ​വ​നൊ​ടു​ക്കി

മു​ങ്ങി​ മ​രി​ച്ച മകന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തുംമു​മ്പ് മാ​താ​വ്...

Read More >>
Top Stories

Entertainment News

//Truevisionall