അസം കുടിയൊഴിപ്പിക്കൽ; വംശവെറിക്കെതിരെ കൈനാട്ടിയിൽ എസ് ഡി പി ഐ പ്രതിഷേധ പ്രകടനം

അസം കുടിയൊഴിപ്പിക്കൽ; വംശവെറിക്കെതിരെ കൈനാട്ടിയിൽ എസ് ഡി പി ഐ പ്രതിഷേധ പ്രകടനം
Jul 21, 2025 11:26 AM | By Jain Rosviya

ചോറോട്: (vatakara.truevisionnews.com) അസമിൽ ബിജെപി സർക്കാർ നടത്തുന്ന കുടിയൊഴിപ്പിക്കൽ നീക്കത്തിനെതിരെ എസ്.ഡി.പി.ഐ ചോറോട് പഞ്ചായത്ത് കമ്മിറ്റി കൈനാട്ടിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പാവപ്പെട്ടവരും ന്യൂനപക്ഷരും അടങ്ങിയ നിരവധി കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന അസം സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം.

'ജീവിക്കാനുള്ള അവകാശവും സ്വാഭാവിക നീതിയും സംരക്ഷിക്കുക' എന്ന മുദ്രാവാക്യവുമായി കൈനാട്ടി ജുമാ മസ്ജിദ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം ടൗൺ വലയം വെച്ച് കനറാബാങ്കിന് മുൻവശം അവസാനിപ്പിച്ചു. പ്രതിഷേധ സംഗമത്തിൽ അസമിൽ നടക്കുന്നത് വംശീയ ഉന്മൂലനത്തിൻ്റെ ഭാഗമാണെന്നും ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്കെതിരെ ഒരുമിച്ച് നിലകൊള്ളേണ്ടതിന്റെ ആവശ്യകതയും മതേതര കക്ഷികൾ അതിന് തയ്യാറാവണമെന്നും എഡിപിഐ വടകര നിയോജകമണ്ഡലം സെക്രട്ടറി ബഷീർ കെ കെ ആഹ്വാനം ചെയ്തു.

എസ്ഡിപിഐ ചോറോട് പഞ്ചായത്ത് പ്രസിഡൻ്റ് ജലീൽ ഇ കെ,സെക്രട്ടറി റാഷിദ് ജോ സെക്രട്ടറി സലാം , ട്രഷറർ അഫ്സൽ പഞ്ചായത്ത് കമ്മിറ്റി അംഗം ആസിഫ് ചൊറോട് എന്നിവർ നേതൃത്വം കൊടുത്തു.

Assam evictions SDPI protest in Kainatty against caste hatred

Next TV

Related Stories
കോഴിക്കോട് വടകരയിൽ വയോധികനെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 21, 2025 10:27 PM

കോഴിക്കോട് വടകരയിൽ വയോധികനെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

വടകര ചോറോട് വയോധികനെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ...

Read More >>
നരിപ്പറ്റയിൽ പെൻഷൻ പരിഷ്‌കരണ നടപടികൾ സത്വരമായി നടപ്പിലാക്കണം -കെ.എസ്.പി.എൽ

Jul 21, 2025 06:10 PM

നരിപ്പറ്റയിൽ പെൻഷൻ പരിഷ്‌കരണ നടപടികൾ സത്വരമായി നടപ്പിലാക്കണം -കെ.എസ്.പി.എൽ

നരിപ്പറ്റയിൽ പെൻഷൻ പരിഷ്‌കരണ നടപടികൾ സത്വരമായി നടപ്പിലാക്കണമെന്ന് കേരള സർവ്വീസ് പെൻഷ ലീഗ് നരിപ്പറ്റ പഞ്ചായത്ത് കമ്മറ്റി...

Read More >>
അറിവ് പകരാൻ; 'നാട്ടറിവ്' കൂട്ടായ്മ സംഘടിപ്പിച്ച് പ്രദർശിനി ജനശ്രീ സംഘം

Jul 21, 2025 01:05 PM

അറിവ് പകരാൻ; 'നാട്ടറിവ്' കൂട്ടായ്മ സംഘടിപ്പിച്ച് പ്രദർശിനി ജനശ്രീ സംഘം

പ്രദർശിനി ജനശ്രീ സംഘത്തിൻറെ നേതൃത്വത്തിൽ 'നാട്ടറിവ് 'കൂട്ടായ്‌മ...

Read More >>
പതിയാരക്കരയിൽ ആരോഗ്യ പ്രവർത്തകരെന്ന വ്യാജേന എക്സൈസ് പരിശോധന; എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Jul 21, 2025 01:02 PM

പതിയാരക്കരയിൽ ആരോഗ്യ പ്രവർത്തകരെന്ന വ്യാജേന എക്സൈസ് പരിശോധന; എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

പതിയാരക്കരയിൽ ആരോഗ്യ പ്രവർത്തകരെന്ന വ്യാജേന എക്സൈസ് പരിശോധന, എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ...

Read More >>
ഓർക്കാട്ടേരിയിൽ അനുമോദനവും ജീവൻ രക്ഷാ പരിശീലനവും സംഘടിപ്പിച്ചു

Jul 21, 2025 12:24 PM

ഓർക്കാട്ടേരിയിൽ അനുമോദനവും ജീവൻ രക്ഷാ പരിശീലനവും സംഘടിപ്പിച്ചു

ഓർക്കാട്ടേരിയിൽ അനുമോദനവും ജീവൻ രക്ഷാ പരിശീലനവും...

Read More >>
ഇവർ നയിക്കും; ഐ എൻ എൽ അഴിയൂർ പഞ്ചായത്ത് കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ

Jul 21, 2025 12:07 PM

ഇവർ നയിക്കും; ഐ എൻ എൽ അഴിയൂർ പഞ്ചായത്ത് കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ

ഐ എൻ എൽ അഴിയൂർ പഞ്ചായത്ത് കമ്മറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു...

Read More >>
Top Stories

//Truevisionall