കോഴിക്കോട് : ( www.truevisionnews.com) മാധ്യമപ്രവർത്തനം കൃത്യതയോടെയും സത്യസന്ധയോടെയും ഓരോ മാധ്യമ പ്രവർത്തകനും നിർവഹിക്കണമെന്ന് പ്രശസ്ത സാഹിത്യക്കാരിയും എഴുതുകാരിയും നോവലിസറുമായ സാറാ ജോസഫ് ആവശ്യപ്പെട്ടു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ നേത്യത്വത്തിൽ സംഘടിപ്പിച്ച കലാനിധി കവിതലാപനാ മത്സരവും പുസ്തക പ്രകാശനവും മീഡിയ പുരസ്കാര സമർപ്പണവും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അവർ.
.gif)

കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കലാനിധി ചെയർപേഴ്സൺ ഗീത രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. യുവ സാഹിത്യക്കാരൻ ഹാഷിം കടുപ്പാടത്ത് രചന നിർവഹിച്ച മലയാളത്തിലെ ആദ്യ കഥാത്രയമായ ' കല, പ്രണയം, വിപ്ലവം, മഹാരാജാസ് 'എന്ന കൃതിയുടെയും ഒരു സെമിത്തേരിയുടെ ഭീകരതയിൽ അരങ്ങേറുന്ന പ്രണയ നോവൽ 'സെമിത്തേരി' എന്ന കൃതിയുടെയും പ്രകാശനം
പി .ആർ നാഥൻ ,പി.കെ ഗോപി എന്നിവർ നിർവഹിച്ചു. ചുനക്കര രാമൻകുട്ടി സ്മൃതി പ്രഥമ പ്രവാസി സാഹിത്യ ശ്രേഷഠ പുരസ്ക്കാരം സൗമ്യ കൃഷ്ണന് ലഭിച്ചു. ചുനക്കര രാമൻകുട്ടി സ്‌മൃതി പുരസ്‌കാരം ഹാഷിം കടുപ്പാടത്ത്, ഉമാദേവി തുരുത്തേരി, ആമിന സഹീർ, രശ്മ നിഷാദ്, റുക്സാന കക്കോടി എന്നിവർ ഏറ്റുവാങ്ങി.
സംഗീതജ്ഞൻ വി.ദക്ഷിണാമൂർത്തി സ്വാമിയുടെ സ്മരണാർഥം ഏർപ്പെടുത്തിയി കലാ നിധി മീഡിയ പുരസ്കാരം ട്രൂവിഷൻ ന്യൂസ് അസോസിയേറ്റ് എഡിറ്റർ ദേവരാജ് കന്നാട്ടി, മാതൃഭൂമി കോഴിക്കോട് ബ്യൂറോ ചീഫ് അജിത് കുമാർ കെ.കെ, ജനയുഗം കോഴിക്കോട്ബ്യൂറോ ചീഫ് പി.പി അനിൽകുമാർ ഒഞ്ചിയം, മാധ്യമം കോഴിക്കോട് സബ് എഡിറ്റർ സജി ശ്രീവത്സം, കേരള കൗമുദി സബ് എഡിറ്റർ രമേഷ് പുതിയമഠം, കൈരളി ടി.വി വീഡിയോ എഡിറ്റർ ദീപു മുട്ടക്കാട്, ജിതേഷ് പനയറ, കേരള വിഷൻ സീനിയർ ക്യാമറാമാൻ സജി തറയിൽ, എ.സി.വി ന്യൂസ് ക്യാമറ മാൻ കെ.പി. രമേഷ്, അമൃത ന്യൂസ് റിപ്പോർട്ടർ വർഷ ഗിരീഷ് ,കാലിക്കറ്റ് ന്യൂസ് മീഡിയ ഫൗണ്ടർ രാജേഷ് കുമാർ മഠത്തിൽ , ജന്മഭൂമി ന്യൂസ് ഓൺലൈൻ ചാനൽ പ്രതിനിധി രതീഷ് എന്നിവർക്ക് സാറാ ജോസഫ് അവാർഡ് സമ്മാനിച്ചു.
പുരസ്കാരവും പ്രശ്സ്തി പത്രവും ഉപഹാരവും അടങ്ങുന്ന താണ് അവാർഡ് കവിതാലാപന മത്സരവിജയികൾക്കും പങ്കെടുത്തവർക്കും സമ്മാനവവും സർട്ടിഫിക്കറ്റും നൽകി . മാധ്യമ പ്രവർത്തകനും എഴുത്തുകാരനും കലാനിധി ട്രസ്റ്റ് അംഗംമായ പി. അനിൽ സ്വാഗതവും ജിതേഷ് പടുവാട് നന്ദി പറഞ്ഞു
TruVision receives media award Accuracy and honesty must be ensured in media work SarahJoseph
