അതുല്യയുടെ മരണം; പോസ്റ്റ് മോർട്ടം നടപടികൾ ഇന്ന് തുടങ്ങിയേക്കും, ഷാർജയിൽ നിയമ നടപടിക്കും നീക്കം

അതുല്യയുടെ മരണം; പോസ്റ്റ് മോർട്ടം നടപടികൾ ഇന്ന് തുടങ്ങിയേക്കും, ഷാർജയിൽ നിയമ നടപടിക്കും നീക്കം
Jul 21, 2025 05:58 AM | By Athira V

കൊല്ലം : ( www.truevisionnews.com) ഷാർജയിൽ മരിച്ച അതുല്യയുടെ പോസ്റ്റ് മോർട്ടം നടപടികൾ ഇന്ന് തുടങ്ങിയേക്കും. പോസ്റ്റ്മോർട്ടം കണ്ടെത്തലുകൾ കേസിൽ അതീവനിർണായകമാണ്. ഭര്‍ത്താവിനെതിരെ ഷാർജയിൽ നിയമ നടപടികൾ തുടങ്ങാൻ ബന്ധുക്കൾ നീക്കം തുടങ്ങി. പോസ്റ്റ്മോർട്ടം  റിപ്പോർട്ട്, ഫോറൻസിക് റിപ്പോർട്ട് എന്നിവ കിട്ടിയാൽ നിയമനടപടി തുടങ്ങാനാണ് ഷാർജയിലുള്ള അതുല്യയുടെ സഹോദരി ഉൾപ്പടെ ബന്ധുക്കളുടെ തീരുമാനം.

ഇന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ എന്നിവരുമായും കുടുംബം ബന്ധപ്പെടും. അന്വേഷണത്തിന്പ്രത്യേക സംഘത്തെ നിയോഗിക്കാൻ സംസ്ഥാന പൊലീസ് തീരുമാനിച്ചു.  അതുല്യയുടെ ദുരൂഹ മരണം അന്വേഷിക്കാൻ സംസ്ഥാന പൊലീസ് പ്രത്യേക സംഘത്തെ നിയോഗിക്കും.

ശാസ്താംകോട്ട സ്വദേശി സതീഷ് അതുല്യയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളും പീഡനം തുറന്നു പറയുന്ന അതുല്യയുടെ ശബ്ദ സന്ദേശവും പുറത്തുവന്നു. സതീഷിനെതിരായ പരാതിയിൽ ചവറ തെക്കുംഭാഗം പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. സ്ത്രീധന പീഡനം, ശാരീരിക പീഡനം എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സതീഷിന്റെ ക്രൂരതയുടെ ദൃശ്യങ്ങൾ പകർത്തിയ അതുല്യയുടെ മൊബൈൽ ഫോൺ അടക്കമുള്ള തെളിവുകൾ കണ്ടെടുക്കണം.

അതുല്യയുടെ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വിശദമായ മൊഴിയെടുക്കും. ശാസ്താംകോട്ട മനക്കര സ്വദേശിയായ സതീഷിന്റെ നിരന്തര പീഡനമാണ് മകളുടെ ജീവനെടുത്തതെന്നാണ് കുടുംബത്തിൻ്റെ പരാതി. ഇക്കഴിഞ്ഞ 19-ാം തീയതിയാണ് ഭർത്താവിനൊപ്പം താമസിച്ചിരുന്ന ഷാർജയിലെ ഫ്ലാറ്റിൽ അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നും കുടുംബം ആരോപിക്കുന്നു.

കുടുതൽ പേരിൽ നിന്നും മൊഴിയടക്കം രേഖരിച്ച് കേരളാ പൊലീസ് അന്വേഷണം തുടരുകയാണ്. എഞ്ജിനിയറാണ് ശാസ്താംകോട്ട സ്വദേശിയായ സതീഷ്. ഷാർജയിലെ ഫ്ലാറ്റിൽ സതീഷും അതുല്യയും മാത്രമായിരുന്നു താമസം. വിവാഹം കഴിഞിട്ട് 11 വർഷമായി. 10 വയസുള്ള മകൾ ചവറ തെക്കുംഭാഗം കോഴിവിളയിൽ അതുല്യയുടെ മാതാപിതാക്കൾക്ക് ഒപ്പമാണ് കഴിയുന്നത്.

Athulya death Postmortem proceedings may begin today, legal action also underway in Sharjah

Next TV

Related Stories
'പിടിച്ചിറക്കുമെന്ന് ഭീഷണി ', കാർത്തികപ്പള്ളി ഗവ. യുപി സ്‌കൂളിൽ മേൽക്കൂര തകർന്ന സംഭവം: മാധ്യമങ്ങളെ വിലക്കി അധികൃതർ

Jul 21, 2025 10:42 AM

'പിടിച്ചിറക്കുമെന്ന് ഭീഷണി ', കാർത്തികപ്പള്ളി ഗവ. യുപി സ്‌കൂളിൽ മേൽക്കൂര തകർന്ന സംഭവം: മാധ്യമങ്ങളെ വിലക്കി അധികൃതർ

കാർത്തികപ്പള്ളി ഗവ. യുപി സ്‌കൂളിൽ മേൽക്കൂര തകർന്ന സംഭവം: മാധ്യമങ്ങളെ വിലക്കി...

Read More >>
സംഘർഷ സാധ്യതയെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്; ന്യൂ മാഹിയിൽ പോലീസിൻ്റെ മിന്നൽ പരിശോധന

Jul 21, 2025 10:27 AM

സംഘർഷ സാധ്യതയെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്; ന്യൂ മാഹിയിൽ പോലീസിൻ്റെ മിന്നൽ പരിശോധന

സംഘർഷ സാധ്യതയെന്ന് ഇൻ്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ന്യൂ മാഹിയിൽ പൊലീസിൻ്റെ മിന്നൽ പരിശോധന....

Read More >>
അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്യും; സതീഷിനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും

Jul 21, 2025 10:26 AM

അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്യും; സതീഷിനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും

അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്യും; സതീഷിനായി ലുക്കൗട്ട് നോട്ടീസ്...

Read More >>
Top Stories










Entertainment News





//Truevisionall