തിരുവനന്തപുരം:(truevisionnews.com) കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ സ്‌കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കർശന നടപടി കൈക്കൊള്ളാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ വകുപ്പിന് ചെയ്യാനുള്ളതിന്‍റെ പരമാവധി തന്നെ ചെയ്യും. നഷ്ടപ്പെട്ടത് കേരളത്തിന്‍റെ മകനെയാണ്. ആ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ടുതന്നെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടികൾ സ്വീകരിക്കുക.
സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് 2025 മെയ് മാസം 13 ന് വിശദമായ ഒരു സർക്കുലർ പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിക്കുകയുണ്ടായി. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങൾ ആയിരുന്നു ആ സർക്കുലറിൽ ഉണ്ടായിരുന്നത്. ഇതിൽ ഒന്നാം തലക്കെട്ട് സ്‌കൂൾ സുരക്ഷ എന്നതായിരുന്നു.
.gif)

ഇതിലെ ഒമ്പതാമത്തെ നിർദ്ദേശം സ്‌കൂളിലേക്കുള്ള വഴി, സ്‌കൂൾ പരിസരം, കോമ്പൗണ്ട് എന്നിവിടങ്ങളിൽ ഉള്ള വൈദ്യുത പോസ്റ്റ്, ഇലക്ട്രിക് ലൈൻ, സ്റ്റേവയർ, സുരക്ഷാ വേലികൾ ഇല്ലാതെയുള്ള ട്രാൻസ്‌ഫോർമറുകൾ മുതലായവ അപകടകരമാംവിധം കാണുകയാണെങ്കിൽ ആയത് ബന്ധപ്പെട്ട കെഎസ്ഇബി അധികൃതരെ അറിയിക്കേണ്ടതും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതുമാണ് എന്നാണ്.
ഈ സർക്കുലർ എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാരെയും ഡയറ്റ് പ്രിൻസിപ്പൽമാരെയും ആർഡിഡിമാരെയും എഡിമാരെയും ജില്ലാ ഉപവിദ്യാഭ്യാസ ഓഫീസർമാരെയും എസ് എസ് കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർമാരെയും ജില്ലാ പ്രോജക്ട് ഓഫീസർമാരെയും കൈറ്റ് ജില്ലാ കോർഡിനേറ്റർമാരെയും വിദ്യാകിരണം ജില്ലാ കോർഡിനേറ്റർമാരെയും എല്ലാ പ്രധാന അധ്യാപകരെയും എല്ലാ പ്രിൻസിപ്പൽമാരെയും അഭിസംബോധന ചെയ്തു കൊണ്ടുള്ളതായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
3 lakh assistance for Kollam, Thevalakkara Mithun's family immediately
