മഞ്ചേരി മെഡിക്കൽ കോളേജ് കെട്ടിടത്തിൻ്റെ ജനൽ തകർന്നുവീണ് അപകടം; രണ്ട് നഴ്സിങ് വിദ്യാർഥികൾക്ക് പരിക്ക്

മഞ്ചേരി മെഡിക്കൽ കോളേജ് കെട്ടിടത്തിൻ്റെ ജനൽ തകർന്നുവീണ് അപകടം; രണ്ട് നഴ്സിങ് വിദ്യാർഥികൾക്ക് പരിക്ക്
Jul 15, 2025 06:32 AM | By VIPIN P V

മലപ്പുറം: ( www.truevisionnews.com ) മഞ്ചേരി മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ജനല്‍ അടര്‍ന്നുവീണ് അപകടം. രണ്ട് നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. കെട്ടിടത്തിന്റെ ജനല്‍ കാറ്റിലാണ് തകര്‍ന്നത്. ഒന്നാം വര്‍ഷ ബി.എസ്.സി. നഴ്‌സിങ് വിദ്യാര്‍ഥികളായ ബി.ആദിത്യ, പി.ടി.നയന എന്നിവര്‍ക്കാണ് പരിക്കേറ്റത്.

മെഡിക്കല്‍ കോളേജിന്റെ ഓള്‍ഡ് ബ്ലോക്കിലാണ് സംഭവം. നഴ്‌സിങ്ങ് കോളേജ് താത്കാലികമായി പ്രവര്‍ത്തിച്ചു വന്നിരുന്നത് ഈ കെട്ടിടത്തിലാണ്. കാറ്റില്‍ ഇരുമ്പ് ജനല്‍ പാളി തകര്‍ന്നു വീഴുകയായിരുന്നു. വിദ്യാര്‍ഥികളുടെ മുകളിലേക്കാണ് ജനല്‍ പതിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. സംഭവത്തില്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

സംഭവത്തിനു പിന്നാലെ കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ അപാകതയുണ്ടെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. ജനറല്‍ ആശുപത്രി മെഡിക്കല്‍ കോളേജായത് 2013-ലാണ്. അപ്പോള്‍ മുതലുള്ള കെട്ടിടമാണിത്.

Manjeri Medical College building window collapses two nursing students injured

Next TV

Related Stories
ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വില്പന; കോഴിക്കോട് സ്വദേശിനി യുവതി ഉൾപ്പെടെ നാല് പേർ പിടിയിൽ

Jul 15, 2025 12:14 PM

ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വില്പന; കോഴിക്കോട് സ്വദേശിനി യുവതി ഉൾപ്പെടെ നാല് പേർ പിടിയിൽ

എളംകുളത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വില്പന നടത്തിയ യുവതി അടക്കം നാല് പേരെ ഡാൻസാഫ് പിടികൂടി....

Read More >>
പറമ്പിൽ കുഴിച്ചിട്ട നിലയിൽ 39 ലക്ഷം, കോഴിക്കോട് ബാങ്ക് ജീവനക്കാരിൽ നിന്നും പണം തട്ടിയെടുത്ത സംഭവത്തിൽ നിർണായക കണ്ടെത്തൽ

Jul 15, 2025 11:16 AM

പറമ്പിൽ കുഴിച്ചിട്ട നിലയിൽ 39 ലക്ഷം, കോഴിക്കോട് ബാങ്ക് ജീവനക്കാരിൽ നിന്നും പണം തട്ടിയെടുത്ത സംഭവത്തിൽ നിർണായക കണ്ടെത്തൽ

കോഴിക്കോട് പന്തീരങ്കാവിൽ ബാങ്ക് ജീവനക്കാരിൽ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ നിർണായക കണ്ടെത്തൽ....

Read More >>
സ്കൂൾ സമയമാറ്റം; ‘എതിർപ്പുള്ളവരുമായി ചർച്ച നടത്തും, കാര്യങ്ങൾ ബോധ്യപ്പെടുത്തും’ - മന്ത്രി വി ശിവൻകുട്ടി

Jul 15, 2025 10:50 AM

സ്കൂൾ സമയമാറ്റം; ‘എതിർപ്പുള്ളവരുമായി ചർച്ച നടത്തും, കാര്യങ്ങൾ ബോധ്യപ്പെടുത്തും’ - മന്ത്രി വി ശിവൻകുട്ടി

സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി...

Read More >>
Top Stories

//Truevisionall