ഗുളിക വിഴുങ്ങി; തിരുവനന്തപുരം ശ്രീചിത്ര ഹോമിലെ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു

ഗുളിക വിഴുങ്ങി; തിരുവനന്തപുരം ശ്രീചിത്ര ഹോമിലെ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു
Jul 14, 2025 01:24 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) തിരുവനന്തപുരം ശ്രീചിത്ര ഹോമിലെ മൂന്ന് കുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു. 16, 15 , 12 വയസ്സുള്ള പെൺകുട്ടികളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രണ്ടുപേർ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരാൾ എസ് എ റ്റി ആശുപത്രിയിലും ചികിത്സയിലാണ്.

ഇന്നലെ രാത്രിയാണ് കുട്ടികൾ ഗുളിക വിഴുങ്ങി ആത്മഹത്യക്ക് ശ്രമിച്ചത്. ഉടൻ കുട്ടികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജിലെ പതിനാലാം വാർഡിലാണ് രണ്ടു കുട്ടികൾ ചികിത്സയിൽ ഉള്ളത്. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ളതാണ് ശ്രീചിത്ര ഹോം.

ശ്രീചിത്ര ഹോമിലെ മുതിർന്ന കുട്ടികളുടെ പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് കുട്ടികളുടെ പരാതി. വിഷയം ശ്രീചിത്ര ഹോമിലെ അധികാരികളോട് പരാതിപ്പെട്ടിട്ടും ഇടപെടൽ ഉണ്ടായില്ല എന്നുമാണ് കുട്ടികളുടെ പരാതി.

സഹായം ലഭിക്കുന്നതിന്

ഇന്ത്യയിൽ ആത്മഹത്യ തടയുന്നതിനായി പ്രവർത്തിക്കുന്ന നിരവധി ഹെൽപ്‌ലൈനുകളും സംഘടനകളും ഉണ്ട്. നിങ്ങൾക്ക് സഹായം ആവശ്യമാണെങ്കിൽ താഴെക്കൊടുത്തിട്ടുള്ള ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:

ദിശ ഹെൽപ്പ് ലൈൻ (കേരള സർക്കാർ): 1056 അല്ലെങ്കിൽ 0471-2552056

ടെലസ് (Teles, കേരള): 0484-2305700

സഞ്ജീവിനി (Sanjeevini, ഡൽഹി): 011-24311918

സഹായ് (Sahai, ബാംഗ്ലൂർ): 080-25497777

വന്ദരവാല ഫൗണ്ടേഷൻ (Vandrevala Foundation): 18602662345

മിത്ര (Mitra): 022-25722918

ഓരോ ജീവനും അമൂല്യമാണ്. കൃത്യമായ പിന്തുണയും ചികിത്സയും ലഭിച്ചാൽ മാനസികാരോഗ്യ പ്രശ്നങ്ങളെ അതിജീവിക്കാനും മെച്ചപ്പെട്ട ജീവിതം നയിക്കാനും സാധിക്കും.

Swallowing pills Three children from Sree Chitra Home in Thiruvananthapuram attempt suicide

Next TV

Related Stories
നടുക്കുന്ന ക്രൂരതയ്ക്ക് ശിക്ഷ; ഗർഭിണിയെ ട്രെയിനിൽ വച്ചു പീഡിപ്പിച്ച്‌ ട്രാക്കിലേക്ക് തള്ളിയിട്ട സംഭവം, പ്രതി ഹേമരാജിന് മരണം വരെ ജീവപര്യന്തം

Jul 14, 2025 07:28 PM

നടുക്കുന്ന ക്രൂരതയ്ക്ക് ശിക്ഷ; ഗർഭിണിയെ ട്രെയിനിൽ വച്ചു പീഡിപ്പിച്ച്‌ ട്രാക്കിലേക്ക് തള്ളിയിട്ട സംഭവം, പ്രതി ഹേമരാജിന് മരണം വരെ ജീവപര്യന്തം

വെല്ലൂരിൽ ഗർഭിണിയെ ട്രെയിനിൽ വച്ചു പീഡിപ്പിപ്പ് ട്രാക്കിലേക്ക് തള്ളിയിട്ട സംഭവത്തിൽ പ്രതി ഹേമരാജിന് മരണം വരെ ജീവപര്യന്തം ശിക്ഷ വിധിച്ച്...

Read More >>
ലേഡീസ് ഇന്നര്‍വെയര്‍ ധരിച്ച് വിപഞ്ചികയുടെ ഭര്‍ത്താവ്, ജന്മം നൽകിയ കുഞ്ഞിനെ പോലും തിരിഞ്ഞു നോക്കാതെ.....വൈകൃതം ....?

Jul 14, 2025 07:11 PM

ലേഡീസ് ഇന്നര്‍വെയര്‍ ധരിച്ച് വിപഞ്ചികയുടെ ഭര്‍ത്താവ്, ജന്മം നൽകിയ കുഞ്ഞിനെ പോലും തിരിഞ്ഞു നോക്കാതെ.....വൈകൃതം ....?

ജന്മം നൽകിയ കുഞ്ഞിനെ പോലും തിരിഞ്ഞു നോക്കാത്ത അച്ഛൻ, ഒരു മനുഷ്യ ജന്മത്തിൽ പലരും ചെയ്യാൻ മടിക്കുന്നതും അറയ്ക്കുന്നതുമായ കാര്യങ്ങളാണ് നിതീഷ്...

Read More >>
'ഒരു പീസ് ചിക്കൻ കൂടി താ, ​കറി ഇത്രയേ ഉള്ളോ?'; വിവാഹപ്പാര്‍ട്ടിക്കിടെ ചിക്കന്‍ ചോദിച്ച യുവാവിനെ കുത്തിക്കൊന്നു

Jul 14, 2025 04:26 PM

'ഒരു പീസ് ചിക്കൻ കൂടി താ, ​കറി ഇത്രയേ ഉള്ളോ?'; വിവാഹപ്പാര്‍ട്ടിക്കിടെ ചിക്കന്‍ ചോദിച്ച യുവാവിനെ കുത്തിക്കൊന്നു

വിവാഹ സൽക്കാരത്തിനിടെ കോഴിയിറച്ചിയുടെ പേരിൽ നടന്ന തർക്കത്തിന് പിന്നാലെ യുവാവ് കുത്തേറ്റ്...

Read More >>
കോഴിക്കോട് ഹോട്ടൽ ജീവനക്കാരൻ സുഹൃത്തിന്റെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ

Jul 14, 2025 04:07 PM

കോഴിക്കോട് ഹോട്ടൽ ജീവനക്കാരൻ സുഹൃത്തിന്റെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ

കോഴിക്കോട് ഈങ്ങാപ്പുഴയിൽ ഹോട്ടൽ ജീവനക്കാരനെ സുഹൃത്തിന്റെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ...

Read More >>
ആളെഴിഞ്ഞ വീട്ടിലെത്തിച്ച് കെട്ടിയിട്ട് മര്‍ദ്ദനം; കോഴിക്കോട് സ്വദേശിയായ യുവാവിനെ അഞ്ചംഗ സംഘം തട്ടികൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതായി പരാതി

Jul 14, 2025 03:44 PM

ആളെഴിഞ്ഞ വീട്ടിലെത്തിച്ച് കെട്ടിയിട്ട് മര്‍ദ്ദനം; കോഴിക്കോട് സ്വദേശിയായ യുവാവിനെ അഞ്ചംഗ സംഘം തട്ടികൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതായി പരാതി

കോഴിക്കോട് മാങ്കാവ് സ്വദേശി യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി....

Read More >>
Top Stories

//Truevisionall