ഒരു നിമിഷം കൊണ്ട്...! വിവാഹാഭ്യർത്ഥന നിരസിച്ച 18-കാരിക്ക് നേരെ ആസിഡ് ആക്രമണം; ശേഷം തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്

ഒരു നിമിഷം കൊണ്ട്...! വിവാഹാഭ്യർത്ഥന നിരസിച്ച 18-കാരിക്ക് നേരെ ആസിഡ് ആക്രമണം; ശേഷം തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്
Jul 10, 2025 01:22 PM | By VIPIN P V

ബെം​ഗളൂരു: ( www.truevisionnews.com ) കർണാടകയിലെ ചിക്ബല്ലാപുരയിൽ പതിനെട്ടുകാരിക്കെതിരെ ആസിഡ് ആക്രമണം. വിവാഹാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിക്ക് നേരെ ആസിഡ് എറിയുകയായിരുന്നു. പിന്നാലെ ആക്രമി സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെൺകുട്ടിയുടെ പൊള്ളൽ ​ഗുരുതരമല്ല, അതേസമയം ആക്രമി 22കാരനായ ആനന്ദ്കുമാർ ​ഗുരുതരാവസ്ഥയിലാണ്. സംഭവം നടന്നത് ചൊവ്വാഴ്ച വൈകിട്ടോടെയാണ്.

പതിനെട്ടുകാരിയായ പെൺകുട്ടിയോട് വിവാഹം കഴിക്കണമെന്ന് ആനന്ദ്കുമാർ ആവശ്യപ്പെട്ടു. എന്നാൽ പെൺകുട്ടി ഇത് നിരസിച്ചു. ഇതിന്റെ വൈരാ​ഗ്യത്തിൽ വൈകിട്ട് വീട്ടിലെത്തിയാണ് പെൺകുട്ടിയുടെ മുഖത്തേക്ക് ടോയ്ലറ്റ് ആസിഡ് ക്ലീനർ എറിഞ്ഞത്. കണ്ണിലടക്കം പരിക്കുണ്ട്. എന്നാൽ ഇത് ​ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

പെൺകുട്ടിയെ ആക്രമിച്ച് തൊട്ടടുത്ത നിമിഷം തന്നെ ആനന്ദ് കുമാർ സ്വയം ഡീസലൊഴിച്ച് തീകൊളുത്തി. ഇയാൾക്ക് 70 ശതമാനത്തോളം പൊള്ളലുണ്ട്. ആശുപത്രിയിൽ ​ഗുരുതരാവസ്ഥയിൽ തുടരുകയാണ്. സംഭവത്തിൽ ചിക്ബല്ലാപുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Acid attack on 18-year-old girl who rejected marriage proposal- Young man later sets himself on fire and tries to commit suicide

Next TV

Related Stories
'മകൾക്ക് ഇൻസുലിൻ വാങ്ങാൻ പോലും പണമില്ല'; ഫേസ്ബുക്ക് ലൈവിൽ വന്നതിന് പിന്നാലെ പിതാവ് ജീവനൊടുക്കി

Jul 10, 2025 09:07 PM

'മകൾക്ക് ഇൻസുലിൻ വാങ്ങാൻ പോലും പണമില്ല'; ഫേസ്ബുക്ക് ലൈവിൽ വന്നതിന് പിന്നാലെ പിതാവ് ജീവനൊടുക്കി

മകൾക്ക് ഇൻസുലിൻ വാങ്ങാനായി സഹായം അഭ്യർഥിച്ചതിന് പിന്നാലെ യു.പി വ്യവസായി ആത്മഹത്യ...

Read More >>
 രക്ഷിക്കുമെന്ന് വിശ്വസിച്ചതല്ലേ.....! തെരുവുനായയെ ഭയന്ന് ഓടിയ ആറു വയസുകാരിയെ പീഡിപ്പിച്ച എഴുപതുകാരന്റെ ജാമ്യാപേക്ഷ തള്ളി

Jul 10, 2025 09:03 PM

രക്ഷിക്കുമെന്ന് വിശ്വസിച്ചതല്ലേ.....! തെരുവുനായയെ ഭയന്ന് ഓടിയ ആറു വയസുകാരിയെ പീഡിപ്പിച്ച എഴുപതുകാരന്റെ ജാമ്യാപേക്ഷ തള്ളി

തെരുവുനായയെ ഭയന്ന് ഓടിയ ആറു വയസുകാരിയെ പീഡിപ്പിച്ച എഴുപതുകാരന്റെ ജാമ്യാപേക്ഷ...

Read More >>
ബസിൽ കടത്തിക്കൊണ്ട് വന്നത് മാരക മയക്കുമരുന്ന് ഗുളികകൾ; കൊയിലാണ്ടി സ്വദേശിക്ക് 10 വർഷം ശിക്ഷ വിധിച്ച് വടകര കോടതി

Jul 10, 2025 07:51 PM

ബസിൽ കടത്തിക്കൊണ്ട് വന്നത് മാരക മയക്കുമരുന്ന് ഗുളികകൾ; കൊയിലാണ്ടി സ്വദേശിക്ക് 10 വർഷം ശിക്ഷ വിധിച്ച് വടകര കോടതി

മയക്കുമരുന്ന് ഗുളികകൾ ബസിൽ കടത്തിക്കൊണ്ട് വന്ന കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച്...

Read More >>
വഴക്കിന്റെ ഒടുക്കം ജീവൻ ...! ലിവ് ഇൻ പങ്കാളിയെ വാടകവീട്ടിലെ മുറിയിൽ പൂട്ടിയിട്ട് യുവാവ് ജീവനൊടുക്കി

Jul 10, 2025 07:03 PM

വഴക്കിന്റെ ഒടുക്കം ജീവൻ ...! ലിവ് ഇൻ പങ്കാളിയെ വാടകവീട്ടിലെ മുറിയിൽ പൂട്ടിയിട്ട് യുവാവ് ജീവനൊടുക്കി

ഗുവാഹത്തിയിൽ ലിവ് ഇൻ പങ്കാളിയെ വാടകവീട്ടിലെ മുറിയിൽ പൂട്ടിയിട്ട് യുവാവ്...

Read More >>
Top Stories

GCC News

//Truevisionall