കണ്ണൂരിൽ സ്‌കൂളില്‍ എത്തിയ സമരാനുകൂലികള്‍ അധ്യാപകരുടെ വാഹനങ്ങളുടെ കാറ്റഴിച്ചുവിട്ടതായി പരാതി

കണ്ണൂരിൽ സ്‌കൂളില്‍ എത്തിയ സമരാനുകൂലികള്‍  അധ്യാപകരുടെ വാഹനങ്ങളുടെ കാറ്റഴിച്ചുവിട്ടതായി പരാതി
Jul 9, 2025 01:02 PM | By Athira V

കണ്ണൂര്‍: ( www.truevisionnews.comതൊഴിലാളി യൂണിയനുകള്‍ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത പണിമുടക്കില്‍ കണ്ണൂര്‍ നെടുങ്ങോം ജിഎച്ച്എസ്എസില്‍ ജോലിക്കെത്തിയ അധ്യാപകരുടെ വാഹനങ്ങളുടെ കാറ്റ് അഴിച്ചുവിട്ടതായി ആരോപണം. പുറത്തു നിന്നെത്തിയ സമരാനുകൂലികള്‍ സ്‌കൂളില്‍ കയറി ബഹളമുണ്ടാക്കിയതായും അധ്യാപകർ പറഞ്ഞു. 15 ഓളം അധ്യാപകര്‍ ജോലിക്കെത്തിയിരുന്നു. കാറുള്‍പ്പെടെ ഏഴ് വാഹനങ്ങളുടെ കാറ്റ് അഴിച്ചുവിട്ടതായാണ് ആരോപണം. പിന്നാലെ സ്ഥലത്തേക്ക് പൊലീസ് സ്ഥലത്തെത്തി.

അതിനിടെ കോഴിക്കോട് മുക്കത്ത് മീന്‍ കടയിലെത്തി സമര അനുകൂലികള്‍ ഭീഷണി മുഴക്കിയാതായി പരാതി. കടയടച്ചില്ലെങ്കില്‍ മണ്ണെണ്ണ ഒഴിക്കുമെന്നും കത്തിക്കുമെന്നും ഭീഷണിയുണ്ടായതായാണ് പരാതി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിഐടിയു സംസ്ഥാന കമ്മറ്റി അംഗവുമായ ടി.വിശ്വനാഥനാണ് ഭീഷണി മുഴക്കിയതെന്നാണ് കടയുടമയുടെ പരാതി. തുറന്ന് പ്രവര്‍ത്തിച്ച് മാളുകളും പോലീസ് നോക്കി നില്‍ക്കെ സമരാനുകൂലികള്‍ അടപ്പിച്ചു. കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലുള്ള ഭക്ഷണശാലയും അടപ്പിച്ചിട്ടുണ്ട്. ബെംഗളൂരുവില്‍നിന്നടക്കം വന്ന ദീര്‍ഘദൂര ബസുകളും തടയുന്ന സ്ഥിതിയുണ്ടായി.

കാട്ടാക്കടയില്‍ കണ്ടക്ടറെ സമരാനുകൂലികള്‍ മര്‍ദിച്ചതായി പരാതിയുണ്ട്. നെയ്യാറ്റിന്‍കര ഡിപ്പോയിലെ കണ്ടക്ടര്‍ ഷിബുവിനാണ് മര്‍ദനമേറ്റത്. വാഹനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരെയും ഇറക്കിവിട്ടതായും പരാതിയുണ്ട് .ഷിബു കാട്ടാക്കട സര്‍ക്കാര്‍ ആശുപത്രി എത്തി പ്രാഥമിക ചികിത്സ തേടി. മലപ്പുറം മഞ്ചേരിയില്‍ പോലീസും സമരാനുകൂലികളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മഞ്ചേരി സെന്‍ട്രല്‍ ജംഗ്ഷനില്‍ ആണ് സംഭവം.

പത്തനാപുരത്ത് ഔഷധിയുടെ മരുന്ന് വിതരണ കേന്ദ്രം പൂട്ടിച്ചു. ആശുപത്രിയിലേക്ക് മരുന്നുകളെത്തിക്കുന്ന പത്തനാപുരത്തെ ഔഷധി സബ് സെന്ററിലാണ് സമരാനുകൂലികളെത്തി ജീവനക്കാരനെ ഭീഷണിപ്പെടുത്തിയത്. ആശുപത്രിയിലേക്കുള്ള മരുന്നുകള്‍ വിതരണം ചെയ്യുന്നതിനുള്ള ഗോഡൗണാണെന്നും ഇത് അവശ്യ സര്‍വീസില്‍ പെടുന്നതാണെന്നും പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ഔഷധിയിലെ ജീവനക്കാരന്‍ പറയുന്നത് ദൃശ്യങ്ങളില്‍ കാണാം. ഭീഷണി മുഴക്കിയ സമരാനുകൂലികള്‍ ജീവനക്കാരനെ ബലമായി പിടിച്ച് പുറത്തിറക്കി.

Protesters who arrived at a school in Kannur allegedly set fire to teachers vehicles

Next TV

Related Stories
കോഴിക്കോട് ജില്ലയിൽ കനത്ത മഴ; കടന്ത്രപ്പുഴ കരകവിഞ്ഞൊഴുകി, ഇല്ലിക്കല്‍ കോളനിയിലെ 16 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി

Jul 17, 2025 10:00 AM

കോഴിക്കോട് ജില്ലയിൽ കനത്ത മഴ; കടന്ത്രപ്പുഴ കരകവിഞ്ഞൊഴുകി, ഇല്ലിക്കല്‍ കോളനിയിലെ 16 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി

കടന്ത്രപ്പുഴ കരകവിഞ്ഞൊഴുകി, ഇല്ലിക്കല്‍ കോളനിയിലെ 16 കുടുംബങ്ങളെ ക്യാമ്പിലേക്ക്...

Read More >>
ആത്മവിശ്വാസത്തോടെ നേരിടണമെന്ന് നവീൻ ബാബുവിനോട് പറഞ്ഞു, വിവരം മന്ത്രി കെ രാജനെ അറിയിച്ചു; ജില്ലാ കളക്ടറുടെ മൊഴി

Jul 17, 2025 09:11 AM

ആത്മവിശ്വാസത്തോടെ നേരിടണമെന്ന് നവീൻ ബാബുവിനോട് പറഞ്ഞു, വിവരം മന്ത്രി കെ രാജനെ അറിയിച്ചു; ജില്ലാ കളക്ടറുടെ മൊഴി

തെറ്റ് പറ്റിയതായി എഡിഎം നവീൻ ബാബു പറഞ്ഞതായി കുറ്റപത്രത്തിൽ കളക്ടർ അരുൺ കെ വിജയൻ്റെ...

Read More >>
കർക്കിടകം പിറന്നു; ഇനി രാമായണ പാരായണത്തിന്‍റെ നാളുകള്‍

Jul 17, 2025 07:05 AM

കർക്കിടകം പിറന്നു; ഇനി രാമായണ പാരായണത്തിന്‍റെ നാളുകള്‍

ഇന്ന് കർക്കിടകം ഒന്ന്, രാമായണ പാരായണത്തിന്‍റെ...

Read More >>
Top Stories










Entertainment News





//Truevisionall