പിഞ്ചോമനയെ കാണാൻ പോലുമായില്ല; വൈഭവിയുടെ സംസ്കാരം ഇന്ന് യുഎഇയിൽ, വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും

പിഞ്ചോമനയെ കാണാൻ പോലുമായില്ല; വൈഭവിയുടെ സംസ്കാരം ഇന്ന് യുഎഇയിൽ, വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും
Jul 17, 2025 07:19 AM | By Jain Rosviya

ഷാർജ : ( www.truevisionnews.com ) ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിനി വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. സംസ്കാരവുമായി ബന്ധപ്പെട്ട് കുടുംബങ്ങൾ തമ്മിലുണ്ടായ തർക്കങ്ങളൊഴിഞ്ഞതിനാൽ ഇന്ന് മറ്റ് നടപടികൾ പൂർത്തിയാക്കിയാകും സംസ്കാരം.. വിപഞ്ചികയുടെ കുടുംബത്തിന് ഇതുവരെ രണ്ട് പേരുടേയും മൃതദേഹങ്ങൾ കാണാൻ പോലും കഴിഞ്ഞിട്ടില്ല.

സംസ്കാരം വൈകുന്നത് ഒഴിവാക്കാനാണ് മൃതദേഹം വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് കടുംപിടിത്തം ഒഴിവാക്കി വിട്ടുവീഴ്ച ചെയ്തതെന്നാണ് വിപ‍ഞ്ചികയുടെ കുടുംബം വിശദീകരിക്കുന്നത്. വിപഞ്ചികയുടേത് ആത്മഹത്യയാണെന്ന പോസ്റ്റുമോ‍ർട്ടം റിപ്പോർട്ടിൽ വിശ്വാസമുണ്ടെന്നും ഭ‍ര്‍ത്താവിനും കുടുംബത്തിനുമെതിരെ നാട്ടിലെ നിയമ നടപടികൾ തുടരുമെന്നും കുടുംബം അറിയിച്ചു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് വിപഞ്ചികയെയും മകൾ വൈഭവിയെയും ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്കരിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. എന്നാൽ, കുഞ്ഞിന്റെ മൃതദേഹം അച്ഛൻ നിതീഷിന് വിട്ടുകൊടുക്കാനാണ് ഷാർജ കോടതി ഉത്തരവിട്ടത്. വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും.

വിപഞ്ചികയുടെ അമ്മ ശൈലജ നൽകിയ പരാതിയിൽ, ഭർത്താവ് നിതീഷും അദ്ദേഹത്തിന്റെ സഹോദരി നീതുവും പിതാവ് മോഹനനും ചേർന്ന് വിപഞ്ചികയെ സ്ത്രീധനത്തിന്റെ പേരിൽ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി ആരോപിക്കുന്നു. ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കുണ്ടറ പോലീസ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

Vaibhav funeral will be held in the UAE today Vipanchikas body will be brought home

Next TV

Related Stories
തോരാമഴ; രണ്ട് ജില്ലകളിലും കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jul 18, 2025 09:27 PM

തോരാമഴ; രണ്ട് ജില്ലകളിലും കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മ സേനയ്ക്ക് കൈമാറിയില്ല; ഗൃഹനാഥന് ആറായിരം രൂപ പിഴ വിധിച്ച് കോടതി

Jul 18, 2025 09:13 PM

പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മ സേനയ്ക്ക് കൈമാറിയില്ല; ഗൃഹനാഥന് ആറായിരം രൂപ പിഴ വിധിച്ച് കോടതി

പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മ സേനയ്ക്ക് കൈമാറിയില്ല, ഗൃഹനാഥന് ആറായിരം രൂപ പിഴ വിധിച്ച്...

Read More >>
ജാഗ്രതൈ; ഗുരുവായൂർ ക്ഷേത്രത്തിൽ ഓൺലൈൻ തട്ടിപ്പ്, ദര്‍ശനത്തിനെത്തുന്നവര്‍ ശ്രദ്ധിക്കുക

Jul 18, 2025 09:04 PM

ജാഗ്രതൈ; ഗുരുവായൂർ ക്ഷേത്രത്തിൽ ഓൺലൈൻ തട്ടിപ്പ്, ദര്‍ശനത്തിനെത്തുന്നവര്‍ ശ്രദ്ധിക്കുക

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തരിൽ നിന്ന് പണം തട്ടാൻ ഓൺലൈൻ തട്ടിപ്പ് മാഫിയ സജീവമായി...

Read More >>
കോഴിക്കോട് വടകരയിൽ ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം

Jul 18, 2025 08:57 PM

കോഴിക്കോട് വടകരയിൽ ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് വടകരയിൽ ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം ...

Read More >>
കൊല്ലം തേവലക്കര വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂൾ പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്തു

Jul 18, 2025 07:49 PM

കൊല്ലം തേവലക്കര വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂൾ പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്തു

ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ കൊല്ലം തേവലക്കര ബോയ്സ് സ്കൂളിലെ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ്...

Read More >>
അവധി നാളെയുമുണ്ടേ....! പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍

Jul 18, 2025 07:46 PM

അവധി നാളെയുമുണ്ടേ....! പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍

പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍...

Read More >>
Top Stories

//Truevisionall