കോട്ടയം: ( www.truevisionnews.com ) പാലാ പൂവരണിയിൽ കാറിടിച്ച് വയോധികന് ദാരുണാന്ത്യം. വെള്ളിയേപ്പള്ളി കൊട്ടാരത്തിൽ ജോർജ് വർക്കി(55) ആണ് മരിച്ചത്. 12-ാം മൈലിൽ പ്രവർത്തിക്കുന്ന മില്ലിലെ ജീവനക്കാരനാണ്. രാവിലെ 8.45-ഓടെ ആയിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ പൊൻകുന്നം ഭാഗത്തുനിന്നും വന്ന കാർ ഇടിച്ചുതെറിപ്പിയ്ക്കുകയായിരുന്നു.
ഉടൻ തന്നെ പാലാ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലാ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Elderly man dies after being hit by car while crossing road Pala
