'ഞങ്ങൾ തമ്മിൽ സാമ്പത്തിക ഇടപാടില്ല, റസീനയെ പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെ'; കുടുംബത്തിന്റെ ആരോപണങ്ങൾ തള്ളി ആൺസുഹൃത്ത്

'ഞങ്ങൾ തമ്മിൽ സാമ്പത്തിക ഇടപാടില്ല, റസീനയെ പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെ'; കുടുംബത്തിന്റെ ആരോപണങ്ങൾ തള്ളി ആൺസുഹൃത്ത്
Jun 21, 2025 02:37 PM | By Athira V

കണ്ണൂർ : ( www.truevisionnews.com ) കണ്ണൂർ കായലോട് സദാചാര വിചാരണയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുടുംബത്തിന്റെ ആരോപണം നിഷേധിച്ച് ആൺസുഹൃത്ത്. മൂന്നര വർഷം മുൻപ് പെൺകുട്ടിയെ ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്നും സാമ്പത്തിക ഇടപാടുകൾ ഒന്നും നടന്നിട്ടില്ലെന്നും യുവാവ് പൊലീസിന് മൊഴി നൽകി.

യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് തലശ്ശേരി എസിപിക്ക് കുടുംബം കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ആൺ സുഹൃത്തിനെക്കുറിച്ചും യുവതിക്ക് ഇയാളുമായുള്ള ബന്ധത്തെക്കുറിച്ചും അന്വേഷിക്കണമന്നായിരുന്നു പരാതിയിൽ കുടുംബം ഉന്നയിച്ചിരുന്ന ആവശ്യം.

നേരത്തെ യുവതിയുടെ ആൺസുഹൃത്തിനെ എസ്ഡിപിഐ ഓഫീസിൽവെച്ച് വിചാരണ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഒരുകൂട്ടം ആളുകൾ കൂടിയിരുന്ന് യുവാവിനെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. യുവതിക്ക് മനോവിഷമമുണ്ടെന്ന് യുവാവ് മറുപടി പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

സംഭവത്തിൽ യുവാവിന് മർദ്ദനമേറ്റിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ രണ്ട് പേരുടെയും കുടുംബങ്ങളെ വിളിച്ച് ചർച്ച നടത്തുകയായിരുന്നുവെന്നാണ് എസ്ഡിപിഐ പ്രവർത്തകർ നൽകുന്ന വിശദീകരണം. പ്രതികൾ എസ്ഡിപിഐ ഓഫീസിൽ ആൺസുഹൃത്തിനെയെത്തിച്ച് അഞ്ച് മണിക്കൂർ ചോദ്യം ചെയ്തെന്ന് പൊലീസ് പറഞ്ഞിരുന്നു.

ആൾക്കൂട്ട വിചാരണയ്ക്ക് പിന്നാലെ ചൊവ്വാഴ്ചയാണ് യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പറമ്പായി സ്വദേശികളായ എംസി മൻസിലിൽ വി സി മുബഷീർ, കണിയാന്റെ വളപ്പിൽ കെ എ ഫൈസൽ, കൂടത്താൻകണ്ടി ഹൗസിൽ വി കെ റഫ്‌നാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം യുവതി കായലോട് അച്ചങ്കര പള്ളിക്ക് സമീപം കാറിനരികിൽ ആൺസുഹൃത്തിനോട് സംസാരിച്ചു നിൽക്കുന്നത് ഇവർ ചോദ്യം ചെയ്തിരുന്നു. ആത്മഹത്യാക്കുറില്‍ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.



kannur womans death boyfriend denies family allegations

Next TV

Related Stories
 കുറ്റ്യാടിയിലേക്ക് വരെ ലഹരി വിൽപ്പന; പേരാമ്പ്രയില്‍ വീട്ടിൽ സൂക്ഷിച്ച  എംഡിഎംഎ യുമായി യുവാവ് പിടിയിൽ

Jun 21, 2025 08:39 PM

കുറ്റ്യാടിയിലേക്ക് വരെ ലഹരി വിൽപ്പന; പേരാമ്പ്രയില്‍ വീട്ടിൽ സൂക്ഷിച്ച എംഡിഎംഎ യുമായി യുവാവ് പിടിയിൽ

രാമ്പ്രയില്‍ മാരക ലഹരി മരുന്നായ എംഡിഎംഎ യുമായി യുവാവ് പിടിയിൽ...

Read More >>
അധ്യാപക പുനര്‍നിയമനത്തിന് കൈക്കൂലി; വടകര സ്വദേശിക്ക് പിന്നാലെ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥനും അറസ്റ്റിൽ

Jun 21, 2025 07:16 PM

അധ്യാപക പുനര്‍നിയമനത്തിന് കൈക്കൂലി; വടകര സ്വദേശിക്ക് പിന്നാലെ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥനും അറസ്റ്റിൽ

അധ്യാപക പുനര്‍നിയമനത്തിന് കൈക്കൂലി വാങ്ങിയ കേസിൽ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ....

Read More >>
ആംബുലന്‍സില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു

Jun 21, 2025 05:17 PM

ആംബുലന്‍സില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു

മണ്ണാര്‍ക്കാട് ആംബുലന്‍സില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു....

Read More >>
Top Stories










Entertainment News