മഴ കനക്കുന്നു; ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

മഴ കനക്കുന്നു; ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
Jun 20, 2025 05:57 AM | By Jain Rosviya

കോട്ടയം: (truevisionnews.com) ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് കലക്ടർ . കിളിരൂർ എസ്.വി.ജി.പി.എച്ച്.എസിനും കിളിരൂർ ഗവൺമെന്റ് യു.പി.എസ്, തിരുവാർപ്പ് സെന്റ് മേരീസ് എൽ.പി. സ്‌കൂൾ, തിരുവാർപ്പ് ഗവൺമെന്റ് യു.പി. സ്‌കൂൾ, വേളൂർ ഗവൺമെന്റ് എൽ.പി. സ്‌കൂൾ, വേളൂർ ഗവൺമെന്റ് യു.പി. സ്‌കൂൾ, ചീപ്പുങ്കൽ ഗവൺമെന്റ് വെൽഫെയർ യു.പി. സ്‌കൂൾ എന്നീ സ്‌കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ച് ഉത്തരവായത്.

അതേസമയം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ല കളക്ടർ. പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാ സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് രൂക്ഷമാണ്. അതേ സമയം മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും കളക്ടർ അറിയിച്ചു. ‌



Heavy rain Educational institutions relief camps kottayam district closed today

Next TV

Related Stories
അവർ പഠിക്കട്ടെ....; ഗവർണറുടെ  അധികാരങ്ങൾ  പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും - മന്ത്രി വി ശിവൻകുട്ടി

Jun 20, 2025 01:43 PM

അവർ പഠിക്കട്ടെ....; ഗവർണറുടെ അധികാരങ്ങൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും - മന്ത്രി വി ശിവൻകുട്ടി

ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ എന്തൊക്കെയെന്നത് പാഠപുസ്തകത്തിൽ...

Read More >>
ഭാരതാംബവിവാദം; ഉദ്ഘാടന ചടങ്ങ് ഉണ്ടെങ്കിൽ ഭാരതാംബയുടെ ചിത്രവുമുണ്ടാകുമെന്ന് രാജ്ഭവൻ

Jun 20, 2025 08:18 AM

ഭാരതാംബവിവാദം; ഉദ്ഘാടന ചടങ്ങ് ഉണ്ടെങ്കിൽ ഭാരതാംബയുടെ ചിത്രവുമുണ്ടാകുമെന്ന് രാജ്ഭവൻ

രാജ്യപുരസ്കാർ സമ്മാനദാനച്ചടങ്ങിനിടെ മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയ ഭാരതാംബ ചിത്രവിവാദത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച്...

Read More >>
തിരുവനന്തപുരത്ത് പിതാവിന്റെ കൈയില്‍ നിന്ന് വീണ് നാലുവയസുകാരന് ദാരുണാന്ത്യം

Jun 18, 2025 08:40 AM

തിരുവനന്തപുരത്ത് പിതാവിന്റെ കൈയില്‍ നിന്ന് വീണ് നാലുവയസുകാരന് ദാരുണാന്ത്യം

പിതാവിന്റെ കൈയില്‍ നിന്ന് വീണ് നാലുവയസുകാരന്...

Read More >>
Top Stories










Entertainment News