അവധിയാ... മറന്നോ? ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അവധിയാ... മറന്നോ? ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Jun 19, 2025 06:27 AM | By Athira V

തിരുവനന്തപുരം : ( www.truevisionnews.com ) സംസ്ഥാനത്ത് മഴ ശക്തമായതോടെ കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി.

കിളിരൂർ എസ് വി ജി പി എച്ച് എസ് , കിളിരൂർ ഗവൺമെന്റ് യു പി എസ്, തിരുവാർപ്പ് സെന്റ് മേരീസ് എൽ പി സ്‌കൂൾ, തിരുവാർപ്പ് ഗവൺമെന്റ് യു പി സ്‌കൂൾ, വേളൂർ ഗവൺമെന്റ് എൽ പി സ്‌കൂൾ, വേളൂർ ഗവൺമെന്റ് യു പി സ്‌കൂൾ, ചീപ്പുങ്കൽ ഗവൺമെന്റ് വെൽഫെയർ യു പി സ്‌കൂൾ എന്നീ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.

അതേസമയം കുട്ടനാട് താലൂക്കിലും ഇന്ന് അവധിയാണ്. കോളേജുകളൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ഈ അധ്യയന വർഷം ഇതുവരെ ഏറ്റവും കൂടുതൽ പ്രവർത്തി ദിനങ്ങൾ നഷ്ടമായ താലൂക്കാണ് കുട്ടനാട്.

പ്രവേശനോത്സവം നടന്ന ആദ്യ ആഴ്ചയിലും രണ്ടാമത്തെ ആഴ്ചയിലും ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നില്ല. കനത്ത മഴയെ തുടർന്ന് കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാ സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ടാണ്. വിദ്യാർത്ഥികൾക്ക് സ്‌കൂളിലെത്താൻ പ്രയാസമായിരിക്കും എന്നതിനാലാണ് കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചത്.


താലൂക്കിലെ എല്ലാ അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും നാളത്തെ അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

Heavy rains holiday educational institutions operating relief camps today

Next TV

Related Stories
വഴിയിൽ തടഞ്ഞുനിർത്തി സ്കൂൾ വിദ്യാർത്ഥിനിയോട്  ലൈംഗികാതിക്രമം; കോഴിക്കോട് യുവാവ് അറസ്റ്റിൽ

Jun 19, 2025 04:24 PM

വഴിയിൽ തടഞ്ഞുനിർത്തി സ്കൂൾ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം; കോഴിക്കോട് യുവാവ് അറസ്റ്റിൽ

സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ...

Read More >>
കോഴിക്കോട് വടകരയിൽ കൂട്ടുകാരോടൊപ്പം കുളത്തിൽ നീന്താനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു

Jun 19, 2025 04:07 PM

കോഴിക്കോട് വടകരയിൽ കൂട്ടുകാരോടൊപ്പം കുളത്തിൽ നീന്താനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു

വടകര താഴെങ്ങാടി ചിറക്കൽ കുളത്തിൽ പതിനാലുകാരൻ മുങ്ങി...

Read More >>
Top Stories