കോഴിക്കോട് വാടക വീട് കേന്ദ്രീകരിച്ച് ലഹരി വിൽപന; പരിശോധനയ്ക്കിടെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതി പിടിയിൽ

കോഴിക്കോട് വാടക വീട് കേന്ദ്രീകരിച്ച് ലഹരി വിൽപന; പരിശോധനയ്ക്കിടെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതി പിടിയിൽ
Jun 18, 2025 08:34 AM | By Jain Rosviya

കോഴിക്കോട്: (truevisionnews.com)കോഴിക്കോട് വാടക വീട് കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തിയ എംഡിഎംഎ കേസ് പ്രതി പിടിയിൽ. പന്തീരാങ്കാവ് സ്വദേശി ഒളവണ്ണ എടക്കുറ്റിപ്പുറം സ്വദേശി ദിൽഷാദാണ് പരിശോധനയ്ക്കിടെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുന്നതിനിടെ പൊലീസ് പിടിയിലായത്. അട്ടപ്പാടി അഗളിയിൽ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒടുമ്പ്രയിലെ വാടക വീട് കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിക്കായി നല്ലളം പൊലീസും ഡാൻസാഫ് സംഘവും വീട് വളഞ്ഞ് പരിശോധന നടത്തിയിരുന്നു.

കഴിഞ്ഞ ദിവസം രാത്രി പൊലീസ് പരിശോധനയ്ക്കിടെയാണ് ഇയാൾ കാറിൽ വീട്ടിലേക്ക് വന്നിറങ്ങിയത്. പൊലീസിനെ കണ്ടതോടെ ദിൽഷാദ് കാറിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് വണ്ടിയിൽ നിന്ന് 51ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

അതേസമയം നല്ലളം സ്റ്റേഷനിൽ ദിൽഷാദിനെതിരെ അടിപിടി, കൊട്ടേഷൻ, പോക്സോ, നരഹത്യ തുടങ്ങിയ കേസുകൾ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു.




Drug trafficking centered around rented house Kozhikode Suspect arrested

Next TV

Related Stories
ശക്തമായ മണ്ണിടിച്ചിൽ; കോഴിക്കോട് ഉള്ള്യേരിയിൽ കെട്ടിടത്തിന് മുകളിലേക്ക് കൂറ്റന്‍ പാറക്കല്ല് അട‍ർന്നു വീണു

Jun 17, 2025 10:12 PM

ശക്തമായ മണ്ണിടിച്ചിൽ; കോഴിക്കോട് ഉള്ള്യേരിയിൽ കെട്ടിടത്തിന് മുകളിലേക്ക് കൂറ്റന്‍ പാറക്കല്ല് അട‍ർന്നു വീണു

കോഴിക്കോട് ഉള്ള്യേരിയിൽ കെട്ടിടത്തിന് മുകളിലേക്ക് കൂറ്റന്‍ പാറക്കല്ല് അട‍ർന്നു...

Read More >>
വടകരയിൽ മരണം രണ്ടായി; ദേശീയപാതയിലെ കുഴിയിൽ വീണ്  ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Jun 17, 2025 08:19 PM

വടകരയിൽ മരണം രണ്ടായി; ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കോഴിക്കോട് ചോമ്പാല ദേശീയപാതയിൽ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ...

Read More >>
Top Stories