യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ....; നാളെ മുതൽ കേരളത്തിലെ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം; പുതിയ ഷെഡ്യൂൾ അറിയാം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ....; നാളെ മുതൽ കേരളത്തിലെ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം; പുതിയ ഷെഡ്യൂൾ അറിയാം
Jun 14, 2025 06:47 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  കേരളത്തിലെ ട്രെയിനുകളുടെ സമയക്രമത്തിലെ മാറ്റം നാളെ മുതൽ പ്രാബല്യത്തിൽ. ഒക്ടോബർ 20 വരെയാണ് ട്രെയിനുകൾ പുതിയ സമയക്രമം പാലിച്ച് സർവീസ് നടത്തുക. മൺസൂൺ ഷെഡ്യൂളിൻ്റെ ഭാഗമായി കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയക്രമത്തിലാണ് മാറ്റം. 128 ദിവസത്തേക്ക് 42 ട്രെയിൻ സ‍ർവ്വീസുകൾക്കാണ് പുതിയ സമയക്രമം ബാധകമാവുക.

കേരളത്തിൽ നിന്ന് കൊങ്കൺ വഴിയുള്ള സ‍ർവ്വീസുകളിൽ വരുന്ന സമയ മാറ്റം ഇങ്ങനെ

എറണാകുളം ജംഗ്ഷൻ-പൂനെ സൂപ്പർഫാസ്റ്റ്, എറണാകുളം ജംഗ്ഷൻ-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എന്നിവ 02.15-ന് പുറപ്പെടും (നിലവിലെ സമയം-05.15).

തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) - ഋഷികേശ്, തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) -ചണ്ഡീഗഢ് സമ്പർക്ക് ക്രാന്തി എന്നിവ 04.50-ന് പുറപ്പെടും (നിലവിലെ സമയം-09.10).

തിരുനെൽവേലി - ഹാപ്പ, തിരുനെൽവേലി - ഗാന്ധിധാം എന്നിവ 05.05-ന് പുറപ്പെടും (നിലവിലെ സമയം-08.00).

തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) - ലോക്മാന്യ തിലക് ഗരീബ്‌രഥ് - 9.10-ന് പുറപ്പെടും (നിലവിലെ സമയം-07.45).

തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) - ഇൻഡോർ സൂപ്പർഫാസ്റ്റ്, തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) - പോർബന്തർ സൂപ്പർഫാസ്റ്റ് എന്നിവ 09.10-ന് യാത്ര തുടങ്ങും (നിലവിലെ സമയം-11.15).

എറണാകുളം ജംഗ്ഷൻ - നിസാമുദ്ദീൻ മംഗൾദീപ് എക്സ്പ്രസ് 10.30-നും (നിലവിലെ സമയം-13.25) എറണാകുളം ജംഗ്ഷൻ - മഡ്ഗാവ് സൂപ്പർഫാസ്റ്റ് 13.25-നും (നിലവിലെ സമയം-10.40) പുറപ്പെടും.

തിരുവനന്തപുരം സെൻട്രൽ - നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് 14.40-ന് പുറപ്പെടും (നിലവിലെ സമയം-19.15)

എറണാകുളം ജംഗ്ഷൻ - അജ്മിർ മരുസാഗർ എക്സ്പ്രസ് 18.50-ന് പുറപ്പെടും (നിലവിലെ സമയം-20.25)

തിരുവനന്തപുരം സെൻട്രൽ - നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് (ശനിയാഴ്ച) 22.00-ന് പുറപ്പെടും (നിലവിലെ സമയം-00.50).


change train timetable Kerala come effect from tomorrow.

Next TV

Related Stories
തിരുവനന്തപുരത്ത് പിതാവിന്റെ കൈയില്‍ നിന്ന് വീണ് നാലുവയസുകാരന് ദാരുണാന്ത്യം

Jun 18, 2025 08:40 AM

തിരുവനന്തപുരത്ത് പിതാവിന്റെ കൈയില്‍ നിന്ന് വീണ് നാലുവയസുകാരന് ദാരുണാന്ത്യം

പിതാവിന്റെ കൈയില്‍ നിന്ന് വീണ് നാലുവയസുകാരന്...

Read More >>
Top Stories