കുറച്ചുകൂടി ശ്രദ്ധിക്കണ്ടേ ....? വെള്ളം വാങ്ങാനായി കാർ നിർത്തി, രണ്ട് വയസുകാരന്‍ ഇറങ്ങിയതറിഞ്ഞില്ല, കുട്ടിയില്ലാതെ വാഹനം പോയത് പത്തുമിനിറ്റോളം

കുറച്ചുകൂടി ശ്രദ്ധിക്കണ്ടേ ....? വെള്ളം വാങ്ങാനായി കാർ നിർത്തി, രണ്ട് വയസുകാരന്‍ ഇറങ്ങിയതറിഞ്ഞില്ല, കുട്ടിയില്ലാതെ വാഹനം പോയത് പത്തുമിനിറ്റോളം
Jun 9, 2025 12:43 PM | By VIPIN P V

കാഞ്ഞങ്ങാട്: ( www.truevisionnews.com ) കുപ്പിവെള്ളം വാങ്ങാനായി റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍നിന്ന് രണ്ടുവയസ്സുകാരന്‍ ഇറങ്ങിയത് അകത്തുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ഇവര്‍ യാത്ര തുടര്‍ന്നതിന് പിന്നാലെ ആ ഭാഗത്തേക്ക് റോഡരികിലൂടെ കുട്ടി ഒറ്റയ്ക്ക് നടന്നു.

ഞായറാഴ്ച അഞ്ചരയോടെ ബസ് സ്റ്റാന്‍ഡിനുസമീപമാണ് കാര്‍ നിര്‍ത്തിയിരുന്നത്. കുട്ടി മീറ്ററുകളോളം നടന്നപ്പോള്‍ എതിരേവന്ന വഴിയാത്രക്കാരന്‍ ശ്രദ്ധിച്ചു. കാര്‍പോയ ഭാഗത്തേക്ക് കൈചൂണ്ടുന്നതല്ലാതെ കുട്ടി ഒന്നും പറഞ്ഞില്ല. ഇയാള്‍ കുട്ടിയെ എടുത്ത് പോലീസ് എയ്ഡ് പോസ്റ്റിലെത്തിച്ചു. പോലീസുകാര്‍ വെള്ളം കൊടുത്തു.

ആളുകള്‍ കൂടിയതോടെ കുട്ടി കരയാന്‍ തുടങ്ങി. യാത്ര തുടര്‍ന്ന് പത്തുമിനിറ്റിലധികം കഴിഞ്ഞപ്പോഴാണ് കുണിയ സ്വദേശികളായ കുടുംബം കുട്ടി ഒപ്പമില്ലാത്തതറിഞ്ഞ് തിരിച്ചുപുറപ്പെട്ടത്. വെള്ളം വാങ്ങാനായി ഒരാള്‍ പുറത്തിറങ്ങിയപ്പോള്‍ രണ്ടോ മൂന്നോ കുട്ടികളും ഇറങ്ങിയിരുന്നു.

എല്ലാവരും കയറിയിട്ടുണ്ടാകുമെന്നു കരുതിയാണ് യാത്ര തുടര്‍ന്നതെന്ന് കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു. കരഞ്ഞുകൊണ്ട് ഓടിവന്ന അമ്മയെയും ബന്ധുക്കളെയും കണ്ടതോടെ കുട്ടിയുടെ കരച്ചില്‍ മാറി.

two year old goes missing after parents stop for water

Next TV

Related Stories
കാസർഗോഡ് വീരമല കുന്നിൽ വിള്ളൽ കണ്ടെത്തി; ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം

Jun 19, 2025 06:41 PM

കാസർഗോഡ് വീരമല കുന്നിൽ വിള്ളൽ കണ്ടെത്തി; ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം

കാസർഗോഡ് വീരമല കുന്നിൽ വിള്ളൽ കണ്ടെത്തി; ആശങ്ക വേണ്ടെന്ന് ജില്ലാ...

Read More >>
യുവതി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; ജീവനൊടുക്കിയതെന്ന് സൂചന

Jun 15, 2025 02:46 PM

യുവതി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; ജീവനൊടുക്കിയതെന്ന് സൂചന

നീലേശ്വരം പള്ളിക്കരയിൽ 25 കാരി ട്രെയിൻ തട്ടി...

Read More >>
രഞ്ജിതയ്‌ക്കെതിരായ അധിക്ഷേപ പരാമർശം, 'എ പവിത്രനെ സർവീസിൽ നിന്ന് പിരിച്ചുവിടണം';  ജില്ലാ കളക്ടർ സർക്കാരിന് ശുപാർശ നൽകി

Jun 13, 2025 03:58 PM

രഞ്ജിതയ്‌ക്കെതിരായ അധിക്ഷേപ പരാമർശം, 'എ പവിത്രനെ സർവീസിൽ നിന്ന് പിരിച്ചുവിടണം'; ജില്ലാ കളക്ടർ സർക്കാരിന് ശുപാർശ നൽകി

രഞ്ജിതയ്‌ക്കെതിരായ അധിക്ഷേപ പരാമർശം, 'എ പവിത്രനെ സർവീസിൽ നിന്ന് പിരിച്ചുവിടണം'; ജില്ലാ കളക്ടർ സർക്കാരിന് ശുപാർശ...

Read More >>
Top Stories