പ്രായം പ്രശ്നമേ അല്ല, ഓണ്‍ലൈന്‍ ലോട്ടറി വ്യാപാരം, ലക്ഷ്യമിട്ടത് സാധാരണ കൂലിപ്പണിക്കാരെ; കാസര്‍ഗോഡ് രണ്ടു പേര്‍ പിടിയില്‍

പ്രായം പ്രശ്നമേ അല്ല, ഓണ്‍ലൈന്‍ ലോട്ടറി വ്യാപാരം, ലക്ഷ്യമിട്ടത് സാധാരണ കൂലിപ്പണിക്കാരെ; കാസര്‍ഗോഡ് രണ്ടു പേര്‍ പിടിയില്‍
Jun 8, 2025 07:13 PM | By VIPIN P V

കാസര്‍ഗോഡ് : ( www.truevisionnews.com ) ഓണ്‍ലൈന്‍ ലോട്ടറി വ്യാപാരം നടത്തുകയായിരുന്ന രണ്ടു പേര്‍ കാസര്‍ഗോഡ് രാജപുരം പൊലീസിന്റെ പിടിയിലായി. പടിമരുതിലെ രാമന്‍, പൂടംകല്ലിലെ ജോസ് ജോസഫ് എന്നിവരെയാണ് രാജപുരം പ്രിന്‍സിപ്പിള്‍ സബ് ഇന്‍സ്‌പെക്ടര്‍ സി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ചുള്ളിക്കര ടൗണില്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ ഓണ്‍ലൈന്‍ ലോട്ടറി വ്യാപാരം നടത്തിയിരുന്നത്. സാധാരണ കൂലിപ്പണിക്കാരെ ലക്ഷ്യം വച്ചാണ് ഓണ്‍ലൈന്‍ ലോട്ടറി മാഫിയയുടെ പ്രവര്‍ത്തനം.

മലയോരത്ത് ഇവര്‍ക്കെതിരായി നിരവധി പരാതികള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇവരില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകളും, പണവും പിടിച്ചെടുത്തിട്ടുണ്ട്. പ്രധാന കണ്ണിയായ പി കെ കെഎന്നറിയപ്പെടുന്ന പ്രഭാകരന്‍ കൊട്ടോടി എന്നയാളെ പിടികൂടാനുണ്ട്.



online lottery sale two arrested from kasargod

Next TV

Related Stories
കാസർഗോഡ് വീരമല കുന്നിൽ വിള്ളൽ കണ്ടെത്തി; ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം

Jun 19, 2025 06:41 PM

കാസർഗോഡ് വീരമല കുന്നിൽ വിള്ളൽ കണ്ടെത്തി; ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം

കാസർഗോഡ് വീരമല കുന്നിൽ വിള്ളൽ കണ്ടെത്തി; ആശങ്ക വേണ്ടെന്ന് ജില്ലാ...

Read More >>
യുവതി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; ജീവനൊടുക്കിയതെന്ന് സൂചന

Jun 15, 2025 02:46 PM

യുവതി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; ജീവനൊടുക്കിയതെന്ന് സൂചന

നീലേശ്വരം പള്ളിക്കരയിൽ 25 കാരി ട്രെയിൻ തട്ടി...

Read More >>
രഞ്ജിതയ്‌ക്കെതിരായ അധിക്ഷേപ പരാമർശം, 'എ പവിത്രനെ സർവീസിൽ നിന്ന് പിരിച്ചുവിടണം';  ജില്ലാ കളക്ടർ സർക്കാരിന് ശുപാർശ നൽകി

Jun 13, 2025 03:58 PM

രഞ്ജിതയ്‌ക്കെതിരായ അധിക്ഷേപ പരാമർശം, 'എ പവിത്രനെ സർവീസിൽ നിന്ന് പിരിച്ചുവിടണം'; ജില്ലാ കളക്ടർ സർക്കാരിന് ശുപാർശ നൽകി

രഞ്ജിതയ്‌ക്കെതിരായ അധിക്ഷേപ പരാമർശം, 'എ പവിത്രനെ സർവീസിൽ നിന്ന് പിരിച്ചുവിടണം'; ജില്ലാ കളക്ടർ സർക്കാരിന് ശുപാർശ...

Read More >>
Top Stories