ബിജെപി നേതാവ് ജി കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ട് പോകലിന് കേസ്; മകൾ ദിയ കൃഷ്ണയും പ്രതി

ബിജെപി നേതാവ് ജി കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ട് പോകലിന് കേസ്; മകൾ ദിയ കൃഷ്ണയും പ്രതി
Jun 7, 2025 12:45 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ട് പോകലിന് കേസ്. കൃഷ്ണകുമാ‍ർ, മകൾ ദിയ കൃഷ്ണ, കൃഷ്ണകുമാറിന്റെ സുഹൃത്ത് സന്തോഷ്, എന്നിവ‍ർക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടെ പരാതിയിലാണ് ഇവ‍‍ർക്കെതിരെ തട്ടിക്കൊണ്ട് പോകലിന് കേസ് രജിസ്റ്റ‍ർ ചെയ്തത്. പൈസയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ച് തീ‍ർക്കുന്നതിന് വേണ്ടി ആരോപണ വിധേയരായ വനിതാ ജീവനക്കാരെ വിളിച്ച് വരുത്തുകയും അതിന് ശേഷം മറ്റൊരിടത്തേക്ക് ഇവരെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്നുമാണ് കൃഷ്ണകുമാറിനെതിരെ ജീവനക്കാ‍ർ നൽകിയിരിക്കുന്ന പരാതി.

ഇതിൽ പൊലീസ് കേസേടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുത്തിട്ടുണ്ട്. വനിതാ ജീവനക്കാരെ തട്ടിക്കൊണ്ടു പോയ ശേഷം വീട്ടുകാരെ ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നാണ് പരാതി. ജീവനക്കാരികൾ 8,82,000 രൂപ നൽകിയതിന്റെ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണത്തിന് ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം.

ദിയ കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ മൂന്ന് വനിതാ ജീവനക്കാ‍ർ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് കാണിച്ച്  വനിതാ ജീവനക്കാരികൾക്കെതിരെ നേരത്തെ പരാതി നൽകിയിരുന്നു. ഇതിന് പുറമേ ആരോപണ വിധേയയായ വനിതാ ജീവനക്കാരിയുടെ ഭർത്താവ് ആദ‍ർശ് മകൾ ദിയയെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറഞ്ഞിരുന്നു.കൃഷ്ണകുമാർ മ്യൂസിയം പൊലീസിൽ നൽകിയ പരാതിയിൽ ജീവനക്കാരികളായ വിനീത, ദിവ്യ, രാധാകുമാരി എന്നിവരെയും ദിയ കൃഷ്ണയെ ഭീഷണിപ്പെടുത്തിയതിന് വിനീതയുടെ ഭർത്താവ് ആദർശിനെയും പ്രതികളാക്കി കേസെടുത്തിട്ടുണ്ട് .

ദിയ കൃഷ്ണയുടെ കവടിയാറിലുള്ള ഒബൈഓസി എന്ന ആഭരണങ്ങളും സാരിയും വില്‍ക്കുന്ന ഓണ്‍ലൈന്‍-ഓഫ് ലൈന്‍ പ്ലാറ്റ്‌ഫോമിലെ സ്ഥാപനത്തിലാണ് ഇത്തരത്തിൽ ജീവനക്കാരികൾ തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി കൃഷ്ണകുമാറും ദിയയും രം​ഗത്ത് വന്നത്.

മുന്‍ ജീവനക്കാരികളായ വിനിത ജൂലിയസ്, ദിവ്യ ഫ്രാങ്ക്‌ലിന്‍, രാധു എന്നിവര്‍ക്കെതിരെയാണ് ദിയ പരാതി നൽകിയത്. ആദ്യം ഓണ്‍ലൈനായി നടന്നിരുന്ന ഈ ബിസിനസ് അടുത്തിടെയാണ് തിരുവനന്തപുരം നഗരത്തില്‍ ഷോറൂമിലേക്ക് ദിയ മാറ്റുന്നത്. നിലവില്‍ ഓണ്‍ലൈനായും ഷോറൂം വഴിയും വില്‍പന നടക്കുന്നുണ്ട്. എന്നാല്‍ ഇവിടെ പേയ്‌മെന്റുമായി ബന്ധപ്പെട്ട് വലിയ തട്ടിപ്പ് നടന്നു എന്ന പരാതി ദിയ കൃഷ്ണ ഉന്നയിക്കുകയായിരുന്നു. കടയിലും ഓണ്‍ലൈനിലും കടയുടെ യഥാര്‍ത്ഥ പേയ്‌മെന്റ് സ്‌കാനറിന് പകരം, ആരോപിതരായ ജീവനക്കാ






case kidnapping filed against BJP leader GKrishnakumar.

Next TV

Related Stories
ആ പ്ലാൻ മാറ്റിവെച്ചോളൂ ...; രാവിലെ പത്ത് മണി മുതൽ അർധരാത്രി വരെ താമരശേരി ചുരത്തിൽ നിയന്ത്രണം

Jun 7, 2025 09:37 PM

ആ പ്ലാൻ മാറ്റിവെച്ചോളൂ ...; രാവിലെ പത്ത് മണി മുതൽ അർധരാത്രി വരെ താമരശേരി ചുരത്തിൽ നിയന്ത്രണം

കോഴിക്കോട് - വയനാട് അതിർത്തിയിലെ താമരശേരി ചുരത്തിൽ നാളെയും നിയന്ത്രണം തുടരുമെന്ന് പൊലീസിൻ്റെ...

Read More >>
മഴ മാറിയിട്ടില്ലേ; വരും ദിവസങ്ങളിൽ കനത്തുപെയ്യും, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Jun 7, 2025 09:07 PM

മഴ മാറിയിട്ടില്ലേ; വരും ദിവസങ്ങളിൽ കനത്തുപെയ്യും, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

വരും ദിവസങ്ങളിൽ കനത്തുപെയ്യും, വിവിധ ജില്ലകളിൽ യെല്ലോ...

Read More >>
സിസിടിവിയില്‍പ്പെടാതിരിക്കാന്‍ സ്‌പെഷ്യല്‍ ട്രെയിനിംങ്; ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്‌  മോഷണം, സ്ത്രീകൾ പിടിയിൽ

Jun 7, 2025 08:38 PM

സിസിടിവിയില്‍പ്പെടാതിരിക്കാന്‍ സ്‌പെഷ്യല്‍ ട്രെയിനിംങ്; ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്‌ മോഷണം, സ്ത്രീകൾ പിടിയിൽ

സിസിടിവി ദൃശ്യങ്ങളില്‍ പതിയാതെ മോഷണം നടത്തുന്ന രണ്ട് അംഗ സംഘം പൊലീസ്...

Read More >>
 കോഴിക്കോട് വടകരയിൽ ഗർഭിണിയായ പശു പാമ്പ് കടിയേറ്റ് ചത്തു

Jun 7, 2025 08:02 PM

കോഴിക്കോട് വടകരയിൽ ഗർഭിണിയായ പശു പാമ്പ് കടിയേറ്റ് ചത്തു

കോഴിക്കോട് വടകരയിൽ ഗർഭിണിയായ പശു പാമ്പ് കടിയേറ്റ്...

Read More >>
കാസര്‍കോട് പെരുന്നാളിന് അറക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി

Jun 7, 2025 07:41 PM

കാസര്‍കോട് പെരുന്നാളിന് അറക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി

കാസര്‍കോട് പെരുന്നാളിന് അറക്കാൻ കൊണ്ടുവന്ന പോത്ത്...

Read More >>
ജസീറയ്ക്ക് ഓണ്‍ലൈന്‍ ഇടപാടുമായി ബന്ധം? മരണത്തിലേക്ക് നയിച്ചത്  സാമ്പത്തിക ബാധ്യതയെന്ന് നാട്ടുകാർ,  അന്വേഷണം

Jun 7, 2025 07:09 PM

ജസീറയ്ക്ക് ഓണ്‍ലൈന്‍ ഇടപാടുമായി ബന്ധം? മരണത്തിലേക്ക് നയിച്ചത് സാമ്പത്തിക ബാധ്യതയെന്ന് നാട്ടുകാർ, അന്വേഷണം

തളീക്കര കാഞ്ഞിരോളിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍...

Read More >>
Top Stories










Entertainment News