കണ്ണൂരിൽ സ്കൂളിൽ വാഹനവുമായി അതിക്രമിച്ച് കയറി മർദ്ദനം; അധ്യാപകനേയും പി.ടി.എ പ്രസിഡന്റിനേയും ആക്രമിച്ച യുവാക്കള്‍ റിമാന്‍ഡില്‍

കണ്ണൂരിൽ സ്കൂളിൽ വാഹനവുമായി അതിക്രമിച്ച് കയറി മർദ്ദനം; അധ്യാപകനേയും പി.ടി.എ പ്രസിഡന്റിനേയും ആക്രമിച്ച യുവാക്കള്‍ റിമാന്‍ഡില്‍
Jun 4, 2025 09:21 PM | By VIPIN P V

പരിയാരം: ( www.truevisionnews.com ) സ്കൂളിൽ കയറി അധ്യാപകനേയും പി.ടി.എ പ്രസിഡന്റിനേയും ആക്രമിച്ച യുവാക്കള്‍ റിമാന്‍ഡില്‍. കടന്നപ്പള്ളി മുണ്ടയാടന്‍ വീട്ടില്‍ പ്രണവ്(28), സുഹൃത്ത് കാസര്‍ഗോഡ് വെള്ളരിക്കുണ്ടിലെ പൂവാനിക്കുന്നേല്‍ വീട്ടില്‍ ജോസഫ് മാത്യു(25) എന്നിവരെയാണ് പരിയാരം പോലീസ് ഇന്നലെ അറസറ്റ് ചെയ്തത്.

കടന്നപ്പള്ളി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. സ്‌കൂള്‍ വളപ്പിലേക്ക് വാഹനവുമായി അതിക്രമിച്ച് കയറിയ യുവാക്കള്‍ ഇതിനെ ചോദ്യം ചെയ്ത അധ്യാപകനായ ലതീഷ് പുതിയടത്തിനെ മര്‍ദ്ദിക്കുകയായിരുന്നു.

ഇത് തടയാനെത്തിയ പി.ടി.എ പ്രസിഡന്റ് പി.വി.രാജേഷിനെയേും സംഘം മര്‍ദ്ദിച്ചു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ തടഞ്ഞുനിര്‍ത്തി വിവരം പോലീസിനെ അറിയിച്ചത്. അക്രമത്തില്‍ പരിക്കേറ്റ അധ്യാപകനും പി ടി എ പ്രസിഡന്റും ആശുപത്രിയില്‍ ചികിത്സ തേടി.

പിടികൂടിയ യുവാക്കളെ കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്‍ഡ് ചെയ്തു.

Youths who attacked teacher and PTA president after breaking school Kannur with vehicle remanded

Next TV

Related Stories
ദുരഭിമാനക്കൊല? പതിനേഴ് വയസുകാരിയുടെ മൃതദേഹം തലയറുത്ത് കനാലിൽ തള്ളിയ നിലയിൽ, അമ്മയടക്കം നാല് പേർ കസ്റ്റഡിയിൽ

Jun 6, 2025 03:32 PM

ദുരഭിമാനക്കൊല? പതിനേഴ് വയസുകാരിയുടെ മൃതദേഹം തലയറുത്ത് കനാലിൽ തള്ളിയ നിലയിൽ, അമ്മയടക്കം നാല് പേർ കസ്റ്റഡിയിൽ

ഉത്തർപ്രദേശിൽ പതിനേഴ് വയസുകാരിയുടെ മൃതദേഹം തലയറുത്ത് കനാലിൽ തള്ളിയ നിലയിൽ...

Read More >>
അങ്ങേയറ്റം ക്രൂരത ....; 17 മാസം പ്രായമുള്ള കുഞ്ഞിനെ രണ്ടാനച്ഛന്‍ എടുത്തെറിഞ്ഞ് കൊലപ്പെടുത്തി, അറസ്റ്റ്

Jun 6, 2025 11:44 AM

അങ്ങേയറ്റം ക്രൂരത ....; 17 മാസം പ്രായമുള്ള കുഞ്ഞിനെ രണ്ടാനച്ഛന്‍ എടുത്തെറിഞ്ഞ് കൊലപ്പെടുത്തി, അറസ്റ്റ്

17 മാസം പ്രായമുള്ള കുഞ്ഞിനെ രണ്ടാനച്ഛന്‍ എടുത്തെറിഞ്ഞ് കൊലപ്പെടുത്തി....

Read More >>
അഞ്ച് പുരുഷന്മാരെ  പീഡിപ്പിച്ചു, ഏഴ്പേ‍ർക്ക് മനഃപൂർവ്വം എയ്ഡ്സ് പടർത്തി;  നാല്പത്തിരണ്ടുകാരൻ പിടിയിൽ

Jun 6, 2025 10:16 AM

അഞ്ച് പുരുഷന്മാരെ പീഡിപ്പിച്ചു, ഏഴ്പേ‍ർക്ക് മനഃപൂർവ്വം എയ്ഡ്സ് പടർത്തി; നാല്പത്തിരണ്ടുകാരൻ പിടിയിൽ

അഞ്ച് പുരുഷന്മാരെ പീഡിപ്പിച്ചു, ഏഴ്പേ‍ർക്ക് മനഃപൂർവ്വം എയ്ഡ്സ് പടർത്തി...

Read More >>
Top Stories