കോഴിക്കോട് റോഡരികിൽ നിർത്തിയിട്ട വാഹനം മോഷ്ടിച്ച് കടന്നയാളെ പിടികൂടി

കോഴിക്കോട് റോഡരികിൽ നിർത്തിയിട്ട വാഹനം മോഷ്ടിച്ച് കടന്നയാളെ പിടികൂടി
Jun 4, 2025 08:49 AM | By VIPIN P V

താമരശേരി: ( www.truevisionnews.com ) കോഴിക്കോട് പുതുപ്പാടിയിൽ റോഡരികിൽ നിർത്തിയിട്ട വാഹനം മോഷ്ടിച്ച് കടന്നയാളെ പിടികൂടി. മലപ്പുറം വള്ളിക്കുന്ന് സ്വദേശി മുനീബ് (32) ആണ് പിടിയിലായത്. നൂറാംതോട് സ്വദേശിയുടെ ബൊലേറോയാണ് ഇയാൾ മോഷ്ടിച്ച് കടന്നുകളഞ്ഞത്. കൊടുവള്ളിയിൽ നിന്നാണ് പ്രതിയെ പൊലീസ് പിടി കൂടിയത്.

ശനി രാത്രി ഒമ്പതോടെയാണ്‌ സംഭവം. കൈതപ്പൊയിലിൽ റോഡരികിൽ നിർത്തിയിട്ട വാഹനം പ്രതി മോഷ്ടിച്ച് കടക്കുകയായിരുന്നു. വാഹനം കടത്തുന്നതിന്‌ ഇടയിൽ നിരവധി വാഹനങ്ങളെയും ഇടിച്ചു. കൊടുവളളി നരിക്കുനി റോഡിൽ നിന്ന്‌ കയറിയ കാറിൽ ഇടിച്ചത്തിനെതുടർന്ന്‌ കൊടുവളളി പൊലീസ്‌ എത്തി ഇയാളെ പിടികൂടി. തുടർന്ന് താമരശേരി പൊലീസിൽ ഏൽപ്പിച്ചു.

കൊടുവള്ളി സ്റ്റേഷനിലെ പ്രൊബേഷൻ എസ്ഐ ഗൗതം ഹരി, അഡിഷണൽ എസ്ഐ ബേബി മാത്യു, എഎസ്ഐ വി എസ്‌ ശ്രീജേഷ്, സിവിൽ പൊലീസ് ഓഫീസർ റിജോ മാത്യു, ഹോം ഗാർഡ് രാജേഷ് കുമാർ എന്നിവരടങ്ങിയ സംഘവും നാട്ടുകാരും ചേർന്നാണ്‌ പ്രതിയെ പിടികൂടിയത്.

Man arrested for stealing vehicle parked roadside Kozhikode

Next TV

Related Stories
താമരശ്ശേരി ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ അഞ്ചുപേര്‍ പ്ലസ് വണ്‍ പ്രവേശനം നേടി; പ്രതിഷേധവുമായി സംഘടനകള്‍

Jun 6, 2025 08:50 AM

താമരശ്ശേരി ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ അഞ്ചുപേര്‍ പ്ലസ് വണ്‍ പ്രവേശനം നേടി; പ്രതിഷേധവുമായി സംഘടനകള്‍

പത്താംക്‌ളാസ് വിദ്യാര്‍ഥി ഷഹബാസ് കൊല്ലപ്പെട്ട കേസില്‍ കുറ്റാരോപിതരായ അഞ്ച് വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ പ്രവേശനം...

Read More >>
കോഴിക്കോട് വടകരയിൽ വീട്ടുവളപ്പിലെ 30 വര്‍ഷം പഴക്കമുള്ള ചന്ദനമരം ഉള്‍പ്പെടെ മുറിച്ചുകടത്തി

Jun 5, 2025 08:05 PM

കോഴിക്കോട് വടകരയിൽ വീട്ടുവളപ്പിലെ 30 വര്‍ഷം പഴക്കമുള്ള ചന്ദനമരം ഉള്‍പ്പെടെ മുറിച്ചുകടത്തി

വടകരയിൽ വീട്ടുവളപ്പിലെ 30 വര്‍ഷം പഴക്കമുള്ള ചന്ദനമരം ഉള്‍പ്പെടെ...

Read More >>
കോഴിക്കോട് ബാലുശ്ശേരിയിൽ രണ്ട് പേർക്ക് പെരുമ്പാമ്പിൻ്റെ കടിയേറ്റു

Jun 5, 2025 07:43 PM

കോഴിക്കോട് ബാലുശ്ശേരിയിൽ രണ്ട് പേർക്ക് പെരുമ്പാമ്പിൻ്റെ കടിയേറ്റു

കണ്ണാടി പൊയിലിൽ രണ്ട് പേർക്ക് പെരുമ്പാമ്പിൻ്റെ...

Read More >>
കോഴിക്കോട് കൊടുവള്ളിയിൽ വയോധികൻ പാലത്തിൽ തൂങ്ങിമരിച്ച നിലയിൽ

Jun 5, 2025 09:54 AM

കോഴിക്കോട് കൊടുവള്ളിയിൽ വയോധികൻ പാലത്തിൽ തൂങ്ങിമരിച്ച നിലയിൽ

കൊടുവള്ളി നല്ലാംകണ്ടി പാലത്തിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories