കുമ്പളം കായലിൽ വള്ളം മറിഞ്ഞ് അപകടം മത്സ്യത്തൊഴിലാളിയെ കാണാതായി, മറ്റൊരാൾ രക്ഷപ്പെട്ടു

കുമ്പളം കായലിൽ വള്ളം മറിഞ്ഞ് അപകടം മത്സ്യത്തൊഴിലാളിയെ കാണാതായി, മറ്റൊരാൾ രക്ഷപ്പെട്ടു
May 30, 2025 07:02 AM | By VIPIN P V

കുമ്പളം: ( www.truevisionnews.com ) നോർത്ത് ഓളി ഊന്നിപ്പാടിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. പറവൂർ കെടാമംഗലം മുളവുണ്ണിരാമ്പറമ്പിൽ രാധാകൃഷ്ണനെയാണ് (62) കാണാതായത്. കൂടെ ഉണ്ടായിരുന്ന കെടാമംഗലം വടക്കുപുറം സുരേഷാണ് (58) രക്ഷപ്പെട്ടത്. മീൻ പിടിക്കാൻ കുമ്പളം കായലിൽ എത്തിയതായിരുന്നു.

വൈകിട്ട് ആറോടെ പെട്ടെന്നുണ്ടായ കാറ്റിൽ വള്ളം മറിഞ്ഞു. ഊന്നിക്കുറ്റിയിൽ ഇരുവരും പിടിച്ചു കിടന്നെങ്കിലും രാധാകൃഷ്ണന്റെ പിടി വിട്ടു പോവുകയായിരുന്നു. കൂട്ടുവഞ്ചിയിൽ ഉണ്ടായിരുന്ന കെടാമംഗലം പുതുവേലി മഹേഷ്, അംബുജാക്ഷൻ എന്നിവർ തുഴഞ്ഞെത്തിയാണ് സുരേഷിനെ രക്ഷപ്പെടുത്തിയത്.

ഒഴുകി പോയ വള്ളം മറ്റൊരു വഞ്ചിയെത്തി പിടിച്ചെടുത്തെങ്കിലും വല നഷ്ടപ്പെട്ടു. രാധാകൃഷ്ണനായുള്ള തിരച്ചിൽ രാത്രി തന്നെ തുടങ്ങി.

Fisherman missing after boat capsizes Kumbalam lake another rescued

Next TV

Related Stories
ഓരോ ആഴ്ചയും പുതിയ യുവതികൾ; ചെറുവത്തൂരിലെ പെൺവാണിഭ കേന്ദ്രം പൊലീസ് വളഞ്ഞു, ഏഴ് യുവതികൾ പിടിയിൽ

May 23, 2025 11:36 AM

ഓരോ ആഴ്ചയും പുതിയ യുവതികൾ; ചെറുവത്തൂരിലെ പെൺവാണിഭ കേന്ദ്രം പൊലീസ് വളഞ്ഞു, ഏഴ് യുവതികൾ പിടിയിൽ

ചെറുവത്തൂരിലെ ലോഡ്‌ജിൽ പോലീസ് നടത്തിയ അപ്രതീക്ഷിത പരിശോധനയിൽ ഏഴ് യുവതികളെ...

Read More >>
Top Stories