മംഗളൂരു: ( www.truevisionnews.com ) ആത്മഹത്യ കുറിപ്പ് എഴുതിവച്ച് യുവാവ് സ്കൂൾ പരിസരത്ത് തൂങ്ങി മരിച്ച നിലയിൽ. പെയിന്റിങ് തൊഴിലാളിയായ കെ. സുധീറാണ് (32) മരിച്ചത്. മുടിപ്പുവിനടുത്തുള്ള കുർണാടു സ്വദേശിയായ സുധീർ താൻ പഠിച്ചിരുന്ന സ്കൂൾ പരിസരത്ത് തന്നെ തൂങ്ങി മരിക്കുകയായിരുന്നു.
മൊബൈൽ ഫോണും പഴ്സും എടുക്കാതെ വീട്ടിൽനിന്ന് ഇറങ്ങിപ്പോയ സുധീർ തിരിച്ചെത്താത്തതിനെത്തുടർന്ന് മാതാവ് അന്വേഷിച്ചപ്പോഴാണ് സ്കൂൾ പരിസരത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുടികൊഴിച്ചിൽ പ്രശ്നം പരാമർശിക്കുന്ന മരണക്കുറിപ്പ് പൊലീസിന് ലഭിച്ചു. ബന്ധുവിന് തന്റെ വൃക്ക ദാനം ചെയ്യാൻ കത്തിൽ അഭ്യർഥിച്ചു.
Young man found hanging
