കണ്ണൂരിൽ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്ന സംഭവം; പിന്നിൽ സാമ്പത്തിക തർക്കം, കൂടുതൽ വിവരങ്ങൾ പുറത്ത്

കണ്ണൂരിൽ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്ന സംഭവം; പിന്നിൽ സാമ്പത്തിക തർക്കം, കൂടുതൽ വിവരങ്ങൾ പുറത്ത്
May 20, 2025 03:06 PM | By VIPIN P V

പയ്യാവൂർ: ( www.truevisionnews.com ) കണ്ണൂരിൽ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷ് ബാബു (31) ആണ് കൊല്ലപ്പെട്ടത്. ഭാര്യ ശ്രുതിക്കും വേട്ടേറ്റു. ബൈക്കിലെത്തിയ രണ്ടംഗം സംഘമാണ് കൊല നടത്തിയത്.

വീടിനു സമീപത്ത് ആയുധ നിർമാണത്തിനുള്ള ആല നടത്തുന്നയാളാണ് നിധീഷ്. സാമ്പത്തിക പ്രശ്നത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പ്രാഥമിക വിവരം. ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ആലയിലെത്തിയ അക്രമികൾ വാക്കുതർക്കത്തെത്തുടർന്ന് ആലയിലിരുന്ന വാക്കത്തിയെടുത്ത് നിധീഷിനെ ആക്രമിക്കുകയായിരുന്നു. ഇത് തടയാനെത്തിയപ്പോൾ ശ്രുതിക്കും വെട്ടേറ്റു. ശ്രുതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആക്രമണ ശേഷം ഇരുവരും ബൈക്കിൽ കയറി രക്ഷപ്പെട്ടു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പയ്യാവൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

അക്രമികളെ ശ്രുതിക്കു പരിചയമുണ്ടെന്നാണ് വിവരം. ശ്രുതിയുടെ മൊഴിയെടുത്തെങ്കിലെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. നിധീഷിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകും.


Kannur Youth hacked death after entering house financial dispute behind the incident more details revealed

Next TV

Related Stories
കണ്ണൂരിൽ പട്ടാപ്പകൽ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്ന സംഭവം; പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന

May 20, 2025 07:42 PM

കണ്ണൂരിൽ പട്ടാപ്പകൽ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്ന സംഭവം; പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന

കണ്ണൂർ കാഞ്ഞിരക്കൊല്ലിയില്‍ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്ന...

Read More >>
Top Stories