മലപ്പുറം: ( www.truevisionnews.com ) നിപ രോഗബാധിതയുമായി പ്രാഥമികസമ്പര്‍ക്കത്തില്‍ വന്ന 84 പേരുടെ സാമ്പിള്‍ പരിശോധനാഫലം നെഗറ്റീവായി. ആകെ 166 പേരാണ് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. പുതുതായി ആരും തന്നെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.

65 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലും 101 പേർ ലോറിസ്‌ക് വിഭാഗത്തിലുമാണുള്ളത്. ഒരാളുടെ സാമ്പിള്‍ പരിശോധനാഫലം കൂടി വരാനുണ്ട്. നിപ രോഗബാധിത സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു.
മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂന്നു പേരും എറണാകുളം മെഡിക്കല്‍ കോളജില്‍ ഒരാളുമടക്കം അഞ്ച് പേരുമാണ് ചികിത്സയിലുള്ളത്. വളാഞ്ചേരിയിലെ നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് തുടരുകയാണ്.
Nipah Sample test results 84 more people negative
