മലപ്പുറം:(truevisionnews.com) മലപ്പുറം കാളികാവിൽ ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാനുള്ള ദൗത്യം ആറാം ദിവസവും തുടരുന്നു. കഴിഞ്ഞ ദിവസം കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. തെരച്ചിൽ നടക്കുന്ന റാവുത്തൻ കാടിൽ നിന്നും 5 കിലോമീറ്റർ അപ്പുറത്ത് മഞ്ഞൾ പാറയിലാണ് കടുവയുടെ കാൽപ്പാടുകൾ കണ്ടത്. കാൽപാടുകൾ കടുവയുടേതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് മഞ്ഞൾ പാറയിലും ഇന്ന് രാവിലെ ക്യാമറകൾ സ്ഥാപിച്ചു.
search sixth day of maneater tiger kalikavu malappuram
