തിരുവനന്തപുരം: ( www.truevisionnews.com )കുവൈത്തിൽ നിന്നും രണ്ട് ദിവസം മുൻപ് നാട്ടിലെത്തിയ മധ്യവയസ്കന് വാഹനാപകടത്തിൽ ദാരുണാന്ത്യം. കട്ടിമാങ്കോട് സ്വദേശി ക്രിസ്റ്റഫർ (51) ആണ് മരിച്ചത്. നാഗർകോവിൽ ഭൂതപ്പാണ്ടിക്ക് സമീപം നിയന്ത്രണം വിട്ട ക്രിസ്റ്റഫറിൻ്റെ കാർ കനാലിലേക്ക് മറിയുകയായിരുന്നു.

രണ്ട് ദിവസം മുൻപ് നാട്ടിലെത്തിയ ക്രിസ്റ്റഫർ ബന്ധുവീട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് തിരിച്ചുവരവേയാണ് അരശിയര്‍ കനാലിലേയ്ക്ക് മറിഞ്ഞത്. കാറിൽ കുടുങ്ങിയ ക്രിസ്റ്റഫറിനെ നാട്ടുകാർ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ക്രിസ്റ്റഫറിന്റെ ഭാര്യ ജ്ഞാനഷീല വിദേശത്തു നഴ്സാണ്. ഇവർക്ക് മൂന്ന് മക്കളുണ്ട്.
fifty one year old man dies after car falls into canal
