ന്യൂഡൽഹി: (truevisionnews.com) ഇന്ത്യയിലെ ഏറ്റവും വലിയ പ്യുവർ-പ്ലേ ക്രെഡിറ്റ് കാർഡ് ദാതാവായ എസ്ബിഐ കാർഡും അപ്പോളോ ഹെൽത്ത്കോയും ആരോഗ്യ-ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡായ അപ്പോളോ എസ്ബിഐ സെലക്ട് കാർഡ് പുറത്തിറക്കി. റീട്ടെയിൽ ഫാർമസി നെറ്റ്‌വർക്കായ അപ്പോളോ ഫാർമസിയുടെയും ഡിജിറ്റൽ ഹെൽത്ത് പ്ലാറ്റ്‌ഫോമായ അപ്പോളോ 24/7-ൻ്റെയും ഉടമകളാണ് അപ്പോളോ ഹെൽത്കോ.

ആരോഗ്യത്തെ കുറിച്ച് ശ്രദ്ധാലുക്കളായ ഇന്നത്തെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് ഉതകുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത ഈ പ്രീമിയം ക്രെഡിറ്റ് കാർഡ് ചികിത്സാ ചെലവിലുള്ള ലാഭത്തിൻ്റെയും സാമ്പത്തിക റിവാർഡുകളുടെയും മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. അപ്പോളോ 24|7 ആപ്പ് വഴിയും എസ്ബിഐ കാർഡ് സ്പ്രിന്റ് വഴിയും SBI Card.com സന്ദർശിച്ചും ഈ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം. തിരഞ്ഞെടുത്ത അപ്പോളോ ഫാർമസി സ്റ്റോറുകൾ വഴിയും അപേക്ഷിക്കാം.
അപ്പോളോ 24|7 ആപ്പ്, അപ്പോളോ ഫാർമസി സ്റ്റോറുകൾ എന്നിവയിലൂടെ, ഫാർമസി ഉൽപ്പന്നങ്ങൾ, ആരോഗ്യ പരിശോധനാ പാക്കേജുകൾ, രക്തപരിശോധനകൾ എന്നിവയും മറ്റും സംബന്ധിച്ച ഇടപാടുകളിന്മേൽ, അപ്പോളോ എസ് ബി ഐ കാർഡ് ഉടമകൾക്ക് റിവാർഡിംഗായ ഷോപ്പിംഗ് ആസ്വദിക്കാനാകും. ഉപഭോക്താക്കൾക്ക് 10% റിവാർഡ് പോയിന്റുകളായും 15% വരെ അധികമായി ഹെൽത്ത് ക്രെഡിറ്റുകളായും ലഭിക്കും. അങ്ങനെ ആകെ 25% വരെയുള്ള വാല്യൂ ബാക്ക് ആണ് അവർക്ക് ലഭിക്കുക.
റിവാർഡ് പോയിന്റുകൾ, ഹെൽത്ത് ക്രെഡിറ്റുകളായി കൺവെർട്ട് ചെയ്യാനാകും. ഇത് അപ്പോളോ 24|7 ആപ്പിൻ്റെയും അപ്പോളോ ഫാർമസി സ്റ്റോറുകളുടെയും എല്ലാ തരത്തിലുള്ള ഉൽപ്പന്നങ്ങളും വാങ്ങുന്നതിനായി റിഡീം ചെയ്യാം.
ഉപഭോക്താക്കൾക്ക് വെൽക്കം ബെനിഫിറ്റായി 1,500 രൂപ മൂല്യമുള്ള ഇ-ഗിഫ്റ്റ് വൗച്ചർ ലഭിക്കും. ഇത് അപ്പോളോ 24|7 ആപ്പിലും അപ്പോളോ ഫാർമസി സ്റ്റോറുകളിലും റിഡീം ചെയ്യാനാകും. അപ്പോളോ പ്ലാറ്റ്‌ഫോമുകളിൽ ഡോക്ടർമാരുടെ കൺസൾട്ടേഷൻ, ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ, ഫാർമസി ഓർഡറുകൾ എന്നീ സേവനങ്ങളിൽ മുൻഗണനയോടെയുള്ള ആക്സസ്, പ്രത്യേക ഡിസ്കൗണ്ടുകൾ തുടങ്ങിയ അപ്പോളോ സർക്കിൾ ബെനിഫിറ്റുകളും അവർക്ക് ലഭിക്കും. കൂടാതെ, ഒരു വർഷത്തെ ഫിറ്റ്‌പാസ് പ്രോ അംഗത്വവും ലഭിക്കും. ഇതിലൂടെ ഇന്ത്യയിലുടനീളമുള്ള ജിമ്മുകൾ, ഫിറ്റ്നസ് ക്ലാസുകൾ, വെൽനസ് പ്രോഗ്രാമുകൾ എന്നിവയുടെ വിപുലമായ നെറ്റ്‌വർക്കിലേക്ക് ആക്സസ് ലഭിക്കും.
എസ്ബിഐ കാർഡ് എംഡിയും സിഇഒയുമായ സലില പാണ്ടേ പറഞ്ഞു, “മികച്ച ആരോഗ്യപരിചരണ ആനുകൂല്യങ്ങളും മൂല്യവത്തായ റിവാർഡുകളും നൽകുന്നതിലൂടെ, വൈവിധ്യമാർന്ന സാമ്പത്തിക ആനുകൂല്യങ്ങൾ ആസ്വദിച്ചുകൊണ്ട് സ്വന്തം ആരോഗ്യവും ക്ഷേമവും സംബന്ധിച്ച ലക്ഷ്യങ്ങൾ നേടാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.”
അപ്പോളോ ഹെൽത്ത്കോ എക്സിക്യുട്ടീവ് ചെയർപേഴ്സൺ ശോഭന കമിനേനി പറഞ്ഞു, ''ഓരോ ചെലവിടലും ആരോഗ്യകരമായ നിക്ഷേപമാക്കി മാറ്റുന്നതിലൂടെ, ചികിത്സ തേടുന്നത് ഞങ്ങൾ തടസ്സരഹിതവും സ്വാഭാവികവും താങ്ങാവുന്നതുമാക്കി മാറ്റുന്നു. മറ്റെല്ലാ അവശ്യ കാര്യങ്ങളും പോലെ ആരോഗ്യപരിചരണവും എളുപ്പത്തിൽ ലഭിക്കാനും, പണം ലാഭിക്കാനും കഴിയുന്നതാകണമെന്നാണ് ഞങ്ങൾ ഇതിലൂടെ പറഞ്ഞുവയ്ക്കുന്നത്.”
അപ്പോളോ എസ് ബി ഐ കാർഡ് സെലക്ട് വിവിധ ലൈഫ്സ്റ്റൈൽ, ട്രാവൽ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.
SBI Card partners with Apollo Health Co
